ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാക്രമണങ്ങളുള്‍പ്പെടെ മുന്നില്‍ കണ്ടാണ് നടപടി.

ശ്രീന​ഗർ: കശ്മീരിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കുപ്വാര,ബാരാമുള്ള, ഗുരേസ്, അവന്തിപോര എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാക്രമണങ്ങളുള്‍പ്പെടെ മുന്നില്‍ കണ്ടാണ് നടപടി. ശ്രീനഗര്‍ വിമാനത്താവളവും നാളെ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം