സ്വന്തക്കാരായ 14 പേരെ നഷ്ടപ്പെട്ടതായി മസൂദ് അസ്ഹർ അറിയിച്ചു. സഹോദരിയും ഭർത്താവും രണ്ട് അനന്തരവൻമാരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

ദില്ലി: ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് കൊടും ഭീകരൻ മൗലാനാ മസൂദ് അസ്ഹറിന് ഉണ്ടാക്കിയത് കനത്ത നഷ്ടം. കുടുംബാംഗങ്ങളും വിശ്വസ്തരുമായ 14 പേരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ കഴിഞ്ഞ 3പതിറ്റാണ്ടായി ഇന്ത്യയിലെ തീവ്രവാദത്തെ ഏകോപിപ്പിച്ച മസൂദ് അസ്ഹറിന് കടുത്ത തിരിച്ചടിയായി. നേരത്തെ ഇന്ത്യൻ സൈന്യം പിടികൂടിയ മസൂദ് അസ്ഹറിനെ കാന്ധഹാറിലേക്ക് ഇന്ത്യൻ വിമാനം തട്ടിക്കൊണ്ട് പോയാണ് മോചിപ്പിച്ചത്. 

സ്വന്തക്കാരായ 14 പേരെ നഷ്ടപ്പെട്ടതായി മസൂദ് അസ്ഹർ അറിയിച്ചു. സഹോദരിയും ഭർത്താവും രണ്ട് അനന്തരവൻമാരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. 94ൽ മസൂദ് കശ്മീരിലെ ഹർക്കത്തുൽ അൻസാർ ഭീകരവാദികളുടെ ക്യാംപിൽ വെച്ച് പിടിയിലായി. 5 കൊല്ലത്തോളം ജയിലിൽ ആയിരുന്നു. തുരങ്കമുണ്ടാക്കി രക്ഷപ്പെടുന്നതിനിടെ പിടിയിലായെങ്കിലും കൂട്ടാളി വെടിയേറ്റ് മരിച്ചിരുന്നു. മസൂദിനെ രക്ഷിക്കാൻ താലിബാൻ പിന്തുണയോടെ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായി. ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി കാന്ധഹാറിലെത്തിച്ചു. മസൂദിനെയും മറ്റു മൂന്ന് കൂട്ടാളികളെയും അന്ന് ഇന്ത്യ കൈമാറി. 2000ൽ ജെയ്ഷെ മുഹമ്മദിന് മസൂദ് രൂപം കൊടുത്തു.

2001ലെ പാർലമെൻറ് ആക്രമണം, 2008 ൽ മുംബൈ ഭീകര ആക്രമണം, 2016 ലെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം, 2016ലെ പത്താംകോട്ട് എയർബേസിൽ തീവ്രവാദി ആക്രമണം. 2019 ൽ പുൽവാമ യിൽ സൈനികവ്യൂഹ ആക്രമണം തുടങ്ങിയവയെല്ലാം മസൂദ് അസ്ഹറിന്റെ കൊടും ഭീകരതകളാണ്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബഹവൽപൂരിൽ നിന്നും ഉയ‍ർന്ന് കേട്ടത് മൗലാനാ മസുദ് അസ്ഹറിന്റെ നിലവിളിയാണ്. തന്റെ കുടുംബത്തിലെ 10 പേരെയും സഹായികളായ നാല് പേരെയും അക്രമണത്തിൽ നഷ്ടപ്പെട്ടതായി വിലപിച്ച് മസൂദ് വാർത്താക്കുറിപ്പിറക്കി. സഹോദരി, സഹോദരി ഭീർത്താവ്, രണ്ട് അനന്തരവൻമാർ എന്നീവരെയൊക്കെ നഷ്ടപ്പെട്തായി മസൂദ് അറിയിച്ചു. ഒരു പക്ഷേ അമേരിക്കയ്ക്ക് ഒസാമ ബിൻലാദൻ എന്തായിരുന്നോ ഇന്ത്യയ്ക്ക് അതാണ് മസൂദ് അസ്ഹർ.

പാക്കിസ്ഥാന് വെറും യാഥാസ്ഥിതിക മതപണ്ഡിതനും പുറത്ത് അസ്സൽ ഭീകരവാദിയുമാണ് മസൂദ് അസ്ഹർ. നാല് പതിറ്റാണ്ടായി ഇന്ത്യയെ വേട്ടയാടുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലതൊട്ടപ്പൻ. 94ൽ കശ്മീർ താഴ്വരയിൽ ഹർകത്തുൽ അൻസാർ ഭീകരവാദികളുടെ ക്യാംപിൽ വെച്ചാണ് സൈന്യം ഇയാളെ പിടികൂടുന്നത്. പിന്നീട് അ‍ഞ്ച് വർഷം ജമ്മൂവിലെ കോട് ബൽവാൽ ജെയിലിൽ കനത്ത സൂരക്ഷയിൽ തടവിലായിരുന്നു. അതിനിടയിൽ തുരങ്കം ഉണ്ടാക്കി ജയിൽ ചാടാൻ ശ്രമിച്ചു. കൂട്ടാളി വെടിയേറ്റ് മരിച്ചു. നിഷ്കളങ്കനെന്ന് ലേബലടിച്ച് പാക്കിസ്ഥാൻ ഇയാൾക്കായി അന്താരാഷ്ടവേദികളിൽ നടത്തിയ കരച്ചിലൊന്നും വിലപ്പോയില്ല. 99ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് കാഠ്മണ്ഡിവി ഇൽ നിന്നും ദില്ലിക്ക് പോയ എയർ ഇന്ത്യുടെ IC 814 വിമാനം പക്ഷെ ആ ഭീകരവാദിക്ക് തുണയായി. വിമാനം റാഞ്ചി താലിബാൻ ആസ്ഥാനമായ കാന്ധഹാറിലേക്ക് കൊണ്ട് പോയി കൂട്ടാളികൾ. വിലപേശലിനൊടുവിൽ യാത്രക്കാരെ രക്ഷിക്കാൻ ഇന്ത്യക്ക് വഴങ്ങേണ്ടി വന്നു. ഇയാളെയും 3 കൂട്ടാളികളെയും കൈമാറി ബന്ദികളെ മോചിപ്പിച്ചു.

രക്ഷപ്പെട്ട് അഫാഗാനിലും പിന്നീട് പാക്കിസ്ഥാനിലുമെത്തിയ മസൂദ് ജെഇഷ് ഇ മുഹമ്മദ് ഭീകരവാദ സംഘടന ഉണ്ടാക്കി. പിന്നീട് ഇസ്ലാമിക രാജ്യങ്ങളിൽ ഓടിനടന്ന് ഇന്ത്യക്കെതിരെ കൊടും വിഷം ചീറ്റി. അക്രമങ്ങൾ ആസൂത്രണം ചെയ്തു. 2001ലെ പാർലമെൻറ് ആക്രമണമായിരുന്നു മസൂദിന്റെ കുരുട്ടുബുദ്ധിയിൽ ഉദിച്ച ആദ്യ നീക്കം. ഇതിൻറെ പേരിൽ പാകിസ്ഥാൻ ഒരു വർഷം ഇയാളെ വീട്ടു തടങ്കലിൽ വെച്ചതായി അവകാശപ്പെട്ടു. എല്ലാം വെറുതെയായിരുന്നു. 2008 ൽ രാജ്യത്തെ നടുക്കിയ മുംബൈ ഭീകര ആക്രമണം, 2016 ലെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം, 2016ലെ പത്താംകോട്ട് വ്യോമകേന്ദ്രത്തിൽ നടന്ന തീവ്രവാദി ആക്രമണം, എല്ലാം അസർ എന്ന തീവ്രവാദിയുടെ തലയിൽ ഉദിച്ചതായിരുന്നു. 2016 ൽ ഉറിയിൽ 17 സൈനികരെയാണ് ഇല്ലാതാക്കിയത്. ഏറ്റവും കൂടുതൽ 2019 ഫെബ്രുവരി മാസത്തിൽ പുൽവാമ യിൽ സിആർപിഎഫ് വാഹന നിരയിലേക്ക് ആത്മഹത്യ സ്ക്വാഡിൻ്റെ ബോംബുമായി കയറ്റിവിട്ട് 40 സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവം ആസൂത്രണം ചെയ്ത തും ഇത് മസൂദ് ആസാറായിരുന്നു എന്ന് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തി. നവാസ് ഷെരീഫ് മുതൽ സർവീസ് മുഷാറഫ് വരെയുള്ള ഭരണാധികാരികളുടെ തണലാണ് ഈ കൊടും ഭീകരവാദിക്ക് എല്ലാ കാലത്തും തുണയായത്. മതത്തിന്റെ പേരിൽ സാധാരണക്കാരായ മനുഷ്യരെ സൂയിസൈഡ് ബംബർമാർ ആക്കി ഇന്ത്യയിലേക്ക് തള്ളിവിട്ട അതേ ഭീകരവാദിയാണ് ഇപ്പോൾ തന്റെ കുടുംബത്തെ ഇല്ലാതാക്കിയെന്ന് വിലപിക്കുന്നതും.

മലയാള നടിയടക്കം പരീക്ഷിച്ച 'ത്രിഫ്റ്റിങ്', വസ്ത്രം കഴുകാതെ ഉപയോഗിച്ച യുവാവിന് സംഭവിച്ചത് ഗുരുതര ചർമ രോഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം