സ്വതന്ത്ര വ്യാപാരത്തിനുള്ള തടസങ്ങൾ നീക്കണം, ഐപിആർ ഇളവുകൾ നടപ്പാക്കണമെന്നും ജി 20 യോഗത്തിൽ മന്ത്രി പീയുഷ് ഗോയൽ

By Web TeamFirst Published Oct 12, 2021, 9:32 PM IST
Highlights

കൊവിഡ് മഹാമാരിക്കെതിരായ ആഗോള പോരാട്ടത്തിന്റെ  ഭാഗമായി ബൗദ്ധിക സ്വത്തവകാശ (IPR) ഇളവുകൾ നടപ്പാക്കണമെന്ന് കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രിപിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. സ്വതന്ത്ര വ്യാപാരത്തിനു  തടസ്സം നിൽക്കുന്ന പുതിയ ഘടകങ്ങൾ നീക്കണമെന്നും  അദ്ദേഹം പറഞ്ഞു

ദില്ലി: കൊവിഡ് മഹാമാരിക്കെതിരായ ആഗോള പോരാട്ടത്തിന്റെ  ഭാഗമായി ബൗദ്ധിക സ്വത്തവകാശ (IPR) ഇളവുകൾ നടപ്പാക്കണമെന്ന് കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രിപിയൂഷ് ഗോയൽ(Piyush Goyal ) ആവശ്യപ്പെട്ടു. സ്വതന്ത്ര വ്യാപാരത്തിനു  തടസ്സം നിൽക്കുന്ന പുതിയ ഘടകങ്ങൾ നീക്കണമെന്നും  അദ്ദേഹം പറഞ്ഞു.  ഇറ്റലിയിലെ നേപ്പിൾസിൽ നടക്കുന്ന ജി 20  വ്യാപാര -നിക്ഷേപ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിതരണ മേഖലയിലെ തടസങ്ങൾ വേഗത്തിൽ പരിഹരിക്കുന്നത് ഉറപ്പാക്കുക. വാക്സിനുകൾ, കൊവിഡ് അനുബന്ധ ആരോഗ്യ ഉത്പന്നങ്ങൾ  എന്നിവ ന്യായമായ  രീതിയിൽ  എല്ലാവർക്കും ലഭ്യമാക്കുക എന്നതായിരിക്കണം മഹാമാരിയോടുള്ള നമ്മുടെ പ്രതികരണം .   ഇളവുകളുമായി ബന്ധപ്പെട്ട ട്രിപ്പ്സ്( TRIPS) നിർദേശങ്ങൾ അംഗീകരിക്കുക എന്നത് ഇത്  പ്രകടമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴികളിലൊന്നാണെന്നും ഗോയൽ ചൂണ്ടിക്കാട്ടി.

വാക്സിനുമായി ബന്ധപ്പെട്ട വേർതിരിവുകൾ,  കൊവിഡ് പാസ്പോർട്ടുകൾ  തുടങ്ങി, അവശ്യ സാധന വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ സുഗമമായ യാത്രയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അടക്കമുള്ള പുതിയ വ്യാപാര തടസ്സങ്ങൾ പരിഹരിക്കണം.   ആരോഗ്യ സേവനങ്ങളുടെ തടസമില്ലാത്ത വിതരണം ലഭ്യമാക്കുന്നതിലൂടെ,  കുറഞ്ഞ ചിലവിൽ കൂടുതൽ പേർക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ അദ്ദേഹം ജി-20 അംഗരാഷ്ട്രങ്ങളെ ക്ഷണിച്ചു  

മത്സ്യബന്ധന മേഖലയിലെ വ്യാപാര ചർച്ചകൾക്ക്  നീതിപൂർവ്വവും സന്തുലിതവുമായ ഒരു പര്യവസാനം ഉണ്ടാകുന്നതിനായി ആഹ്വാനം ചെയ്ത അദ്ദേഹം, വിദൂര ജല മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ, അവയ്ക്ക് പ്രത്യേകിച്ചും കൂടുതലായി  സൂക്ഷിക്കുന്ന ശേഖരത്തിന് സബ്സിഡി നൽകുന്ന പ്രവർത്തനങ്ങൾ നിർത്തിവെക്കണം.

മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ സംബന്ധിച്ച അനുകൂലമായ തീരുമാനം ഉണ്ടാകാൻ നയപരമായ ഇടം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ചെറുകിട- നാമമാത്ര മത്സ്യ തൊഴിലാളികളുടെ  ജീവനോപാധികളെ  സംരക്ഷിക്കുന്നതിനും, ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ആശങ്കകളെ ദൂരീകരിക്കുന്നതിനുമൊപ്പം  മത്സ്യബന്ധന മേഖല കൂടുതൽ ആധുനികവും വികസിതവും വൈവിധ്യമേറിയതുമാക്കാൻ ഇത് വഴിതുറക്കും.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവ സംബന്ധിച്ച 2030 അജണ്ട പൂർത്തിയാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് തന്റെ ജി 20  മന്ത്രിതല സംഭാഷണത്തിൽ ഗോയൽ വ്യക്തമാക്കി.  പാരീസ് ഉടമ്പടി അനുസരിച്ചുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നടപടികൾ സ്വീകരിക്കുന്ന വളരെ ചുരുക്കം രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ . വികസിത രാഷ്ട്രങ്ങൾ ഇനിയും പൂർത്തീകരിക്കാത്ത സാങ്കേതികവിദ്യ - കാലാവസ്ഥ -ധനസഹായ കൈമാറ്റം സംബന്ധിച്ച ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കാൻ ഇന്ത്യ ആവശ്യപ്പെടുന്നതായും ഗോയൽ അറിയിച്ചു.

click me!