പിഎസ്എൽവി വീണ്ടും ലോ‍‌ഞ്ച് പാ‍ഡിൽ; സി 49 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് ശ്രീഹരിക്കോട്ടയിൽ നിന്ന്

By Web TeamFirst Published Nov 7, 2020, 7:49 AM IST
Highlights

തിരുവനന്തപുരം വിഎസ്എസ്‍സിയിൽ തയ്യാറാക്കിയ വെ‍ർച്വുൽ കണ്ട്രോൾ സെൻ്ററിൽ നിന്നാണ് ലോഞ്ച് വെഹിക്കിൾ അസംബ്ലിയും, സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്.

ബെംഗളൂരു/ തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവിൽ വീണ്ടും പിഎസ്എൽവി ലോഞ്ച് പാഡ‍ിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 3:02ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി സി 49 പത്ത് ഉപഗ്രങ്ങളുമായി വിക്ഷേപിക്കും. 10 ഉപഗ്രങ്ങളെയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം അമ്പത്തിയൊന്നാം ദൗത്യത്തിൽ ഭ്രമണപഥത്തിലെത്തിക്കുക. ഏർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് -01 ആണ് ഇതിൽ പ്രധാനം.
 
റിസാറ്റ് 2 ബിആർ 2 എന്ന് നേരത്തെ പേരിട്ടിരുന്ന ഉപഗ്രഹം, എല്ലാ കാലാവസ്ഥയിൽ ചിത്രങ്ങളെടുക്കാൻ ശേഷിയുള്ളതാണ്.  സിന്തറ്റിക്ക് അപേർച്ചർ റഡാർ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങൾ ദുരന്ത നിവാരണത്തിനും, കാർഷിക ഗവേഷണത്തിനും, വന മേഖലയുടെ നിരീക്ഷണത്തിനും മുൽക്കൂട്ടാകും.

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാറടിസ്ഥാനത്തിൽ 9 ചെറു ഉപഗ്രങ്ങളും പിഎസ്എൽവി സി - 49 ദൗത്യത്തിന്റെ ഭാഗമാണ്. ലിത്വാനയിൽ നിന്നുള്ള ആർ -2 എന്ന പരീക്ഷണ ഉപഗ്രഹവും, ലക്സംബർഗിൽ അധിഷ്ഠിത് സ്വകാര്യ കമ്പനി ക്ലിയോസ് സ്പേസിന്റെ 4 ഉപഗ്രങ്ങളും, അമേരിക്കയിൽ നിന്നുള്ള സ്പൈർ ഗ്ലോബൽ കമ്പനിയുടെ നാല് ഉപഗ്രങ്ങളുമാണ് കരാർ അടിസ്ഥാനത്തിൽ വിക്ഷേപിക്കുന്നത്. രണ്ട് സ്ട്രാപ്പോണുകൾ ഉപയോഗിക്കുന്ന പിഎസ്ൽവിയുടെ ഡിഎൽ പതിപ്പിന്റെ രണ്ടാം വിക്ഷേപണമാണ് ഇത്. 

കൊവിഡ് സാഹചര്യത്തിൽ അസാധാരണ നടപടികളിലൂടെയാണ് പിഎസ്എൽവിയെ വീണ്ടും വിക്ഷേപണത്തറിയിലെത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ തയ്യാറാക്കിയ വെ‍ർച്വുൽ കണ്ട്രോൾ സെൻ്ററിൽ നിന്നാണ് ലോഞ്ച് വെഹിക്കിൾ അസംബ്ലിയും, സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്. ഡിസംബർ ആദ്യം തന്നെ അടുത്ത പിഎസ്എൽവി വിക്ഷേപണം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. എസ്എസ്എൽവിയുടെ ആദ്യ പരീക്ഷണ വിക്ഷേപണവും എറ്റവും പെട്ടന്ന് നടത്താനാണ് ശ്രമം. 

കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവിൽ വീണ്ടും പിഎസ്എൽവി ലോഞ്ച് പാഡ‍ിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 3:02ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി സി 49 പത്ത് ഉപഗ്രങ്ങളുമായി വിക്ഷേപിക്കും. 10 ഉപഗ്രങ്ങളെയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം അമ്പത്തിയൊന്നാം ദൗത്യത്തിൽ ഭ്രമണപഥത്തിലെത്തിക്കുക. ഏർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് -01 ആണ് ഇതിൽ പ്രധാനം.
 
റിസാറ്റ് 2 ബിആർ 2 എന്ന് നേരത്തെ പേരിട്ടിരുന്ന ഉപഗ്രഹം, എല്ലാ കാലാവസ്ഥയിൽ ചിത്രങ്ങളെടുക്കാൻ ശേഷിയുള്ളതാണ്. Synthetic-aperture radar ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങൾ ദുരന്ത നിവാരണത്തിനും, കാർഷിക ഗവേഷണത്തിനും, വന മേഖലയുടെ നിരീക്ഷണത്തിനും മുൽക്കൂട്ടാകും.

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാറടിസ്ഥാനത്തിൽ 9 ചെറു ഉപഗ്രങ്ങളും പിഎസ്എൽവി സി - 49 ദൗത്യത്തിന്റെ ഭാഗമാണ്. 
ലിത്വാനയിൽ നിന്നുള്ള ആർ -2 എന്ന പരീക്ഷണ ഉപഗ്രഹവും, ലക്സംബർഗിൽ അധിഷ്ഠിത് സ്വകാര്യ കമ്പനി ക്ലിയോസ് സ്പേസിന്റെ 4 ഉപഗ്രങ്ങളും, അമേരിക്കയിൽ നിന്നുള്ള സ്പൈർ ഗ്ലോബൽ കമ്പനിയുടെ നാല് ഉപഗ്രങ്ങളുമാണ് കരാർ അടിസ്ഥാനത്തിൽ വിക്ഷേപിക്കുന്നത്. രണ്ട് സ്ട്രാപ്പോണുകൾ ഉപയോഗിക്കുന്ന പിഎസ്ൽവിയുടെ ഡിഎൽ പതിപ്പിന്റെ രണ്ടാം വിക്ഷേപണമാണ് ഇത്. 

കൊവിഡ് സാഹചര്യത്തിൽ അസാധാരണ നടപടികളിലൂടെയാണ് പിഎസ്എൽവിയെ വീണ്ടും വിക്ഷേപണത്തറിയിലെത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ തയ്യാറാക്കിയ വെ‍ർച്വുൽ കണ്ട്രോൾ സെൻ്ററിൽ നിന്നാണ് ലോഞ്ച് വെഹിക്കിൾ അസംബ്ലിയും, സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്. ഡിസംബർ ആദ്യം തന്നെ അടുത്ത പിഎസ്എൽവി വിക്ഷേപണം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. എസ്എസ്എൽവിയുടെ ആദ്യ പരീക്ഷണ വിക്ഷേപണവും എറ്റവും പെട്ടന്ന് നടത്താനാണ് ശ്രമം. 

click me!