Live || ചെങ്കോട്ടയും ശാന്തം; സമരക്കാർ പുറത്ത് കടന്നു, നിയന്ത്രണം പൊലീസിന്; സമരക്കാരെ തിരികെ വിളിച്ച് സമരസമിതി

ദില്ലി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്നും, അദ്ദേഹത്തിന്‍റെ മൃതദേഹം പൊലീസ് തന്നെ കൊണ്ടുപോയെന്നും കർഷകസംഘടനകൾ പറയുന്നു. ചെങ്കോട്ടയ്ക്ക് മുകളിൽ സമരക്കാർ. തത്സമയം. 

10:12 PM

ദില്ലിയിൽ സുരക്ഷ കർശനമാക്കി

ദില്ലിയിൽ സുരക്ഷ കർശനമാക്കി. പ്രധാന പാതകളെല്ലാം അടച്ചു. ചെങ്കോട്ടയിൽ നിന്ന് ട്രാക്ടറുകളെയും സമരക്കാരെയും പുറത്താക്കി. 

10:12 PM

നാല് കേസുകൾ രജിസ്റ്റർ ചെയ്തു

സിംഘു തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

8:40 PM

83 പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ്

ഇന്നത്തെ സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ്. സംഘർഷത്തിൽ ദില്ലി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി. ചെങ്കോട്ടയിൽ മാത്രം 41 പൊലീസുകാർക്ക് പരിക്കേറ്റു. 45 പേർ ചികിത്സയിലുണ്ട്.

8:40 PM

15000 പേർ ദില്ലിയിൽ തമ്പടിച്ചെന്ന് പൊലീസ്

15000 കർഷകർ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നതായി പൊലീസ് പറയുന്നു. ഇവരെ തിരികെ വിളിക്കണമെന്ന് കർഷക സംഘടനകളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടു.

7:43 PM

ഇന്റർനെറ്റ് വിച്ഛേദിച്ചു

ഹരിയാനയിലെ പലയിടങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചു. സോണിപത്ത്, ജാജ്ജർ, പൽവാൽ എന്നിവിടങ്ങളിലാണ് നാളെ വൈകിട്ട് അഞ്ച് മണിവരെ ഇന്റർനെറ്റ് താത്കാലികമായി വിച്ഛേദിച്ചത്.

7:43 PM

കർഷക പരേഡ് നിർത്തിവെക്കുന്നു

കർഷക പരേഡ് നിറുത്തിവയ്ക്കുന്നു എന്ന് സംയുക്ത കിസാൻ മോർച്ച. ദില്ലിയിലുള്ളവർ സമരസ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് ആവശ്യം.

7:28 PM

സമരക്കാരൻ ട്രാക്ടർ മറിഞ്ഞ് മരിച്ചെന്ന് പൊലീസ്

കർഷകരുടെ ട്രാക്ടർ റാലിക്കിടെ ട്രാക്ടർ മറിഞ്ഞ് ഒരു സമരക്കാരൻ മരിച്ചെന്ന് പോലീസ്. ദൃശ്യങ്ങൾ പുറത്ത് വിട്ടു. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു.

7:06 PM

ചെങ്കോട്ടയിൽ സുരക്ഷ കടുപ്പിക്കും

ചെങ്കോട്ടയിൽ കൂടുതൽ പോലീസിനെയും, കേന്ദ്രസേനയേയും വിന്യസിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

7:04 PM

ചെങ്കോട്ടയിൽ വെളിച്ചം കെടുത്തി

ചെങ്കോട്ടയിൽ വെളിച്ചം കെടുത്തി പൊലീസ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വെളിച്ചം കെടുത്തിയത്.

6:31 PM

കർഷകരെ കുറ്റപ്പെടുത്തി ദില്ലി പൊലീസ്

'ട്രാക്ടർ റാലിയുടെ സമയവും പാതയും നിരവധി ചർച്ചകൾക്ക് ശേഷമാണ് തീരുമാനിച്ചത്. എന്നാൽ കർഷകർ സമയക്രമം പാലിക്കാതെ മുന്നോട്ട് പോയതാണ് അക്രമത്തിന് കാരണമായത്. നിരവധി പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു' - ദില്ലി പൊലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ
 
6:26 PM

ഐടിഒയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു

ദില്ലിയിൽ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ച ഐടിഒയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വാഹനങ്ങൾ കടത്തി വിട്ട് തുടങ്ങി. ഇവിടെ നിന്ന് മരിച്ച കർഷകന്റെ മൃതദേഹം മാറ്റിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
 
6:26 PM

18 പൊലീസുകാർക്കും പരിക്ക്

ദില്ലി സംഘർഷത്തിൽ 18 പൊലീസുകാർക്ക് പരിക്ക്. ഒരു പൊലീസുകാരന്റെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്.

6:24 PM

പഞ്ചാബിൽ അതീവ ജാഗ്രത

പഞ്ചാബിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അമരേന്ദർ സിംഗ് നിർദ്ദേശം നൽകി
 
5:16 PM

ചെങ്കോട്ടയിലെത്തിയ കർഷകരിൽ ചിലർ മടങ്ങുന്നു. കൂടുതൽ പേർ എത്തുന്നു

കർഷക സംഘടനകളുടെ ആഹ്വാനത്തെ തുടർന്ന് ചെങ്കോട്ടയിൽ തമ്പടിച്ച കർഷകരിൽ ചിലർ മടങ്ങി പോകുന്നു. അതേസമയം കൂടുതൽ കർഷകർ ചെങ്കോട്ടയിൽ എത്തി പ്രതിഷേധക്കാർക്കൊപ്പം ചേരുന്നു. 

4:16 PM

ആഭ്യന്തരമന്ത്രാലയത്തിൽ ഉന്നതതലയോഗം ചേരുന്നു

കർഷകരുടെ ട്രാക്ടർ മാർച്ച് സംഘർഷഭരിതമായതിന് പിന്നാലെ സൗത്ത് ബ്ലോക്കിലെ ആഭ്യന്തരമന്ത്രാലയത്തിൽ ഉന്നതയോ​ഗം ആരംഭിച്ചു. സമരം നേരിടുന്നതിൻ്റെ ഭാ​ഗമായി ദില്ലിയിലെ വിവിധ ഭാ​ഗങ്ങളിൽ ഇൻ്റ‍ർനെറ്റ് സേവനം നി‍ർത്തിവച്ചിരിക്കുകയാണ്. 
 
4:16 PM

ചെങ്കോട്ടയുടെ മുകളിൽ കയറി കൊടി നാട്ടി കർഷകർ

കർഷകരുടെ ട്രാക്ടർ റാലിയോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ സംഘർഷം തുടരുന്നു. സിംഗ്ലുവിൽ നിന്നും എത്തിയ ഒരു വിഭാഗം കർഷകർ ചെങ്കോട്ടയ്ക്ക് അകത്ത് പ്രവേശിച്ച്. ദേശീയപതാകയോടൊപ്പം കർഷകസംഘടനകളുടെ പതാകയും ഉയർത്തി. വൻ പൊലീസ്- കേന്ദ്രസേന വിന്യാസം ഈ സമയം ചെങ്കോട്ടയിൽ ഉണ്ടായിരുന്നുവെങ്കിലും അവർ സമരക്കാരെ തടഞ്ഞില്ല. 
 
3:59 PM

സമാധാനം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

അക്രമം ഉണ്ടാക്കുന്നത് കർഷക റാലി പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരുടെ വിജയമായിരിക്കുമെന്ന് അശോക് ഗെഹ്ലോട്ട്
 
3:57 PM

സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവനയിൽ നിന്ന്

രാജ്യതലസ്ഥാനത്ത് നടന്ന അക്രമത്തിൽ കർഷകസംഘടനകൾക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ 60 ദിവസമായി തീർത്തും സമാധാനപരമായ സമരമാണ് കർഷകസംഘടനകൾ നടത്തി വന്നത്. എന്നാൽ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞു കയറുന്ന സ്ഥിതിയുണ്ടായി. രാജ്യത്തിൻ്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘർങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ദില്ലിയിൽ ഇന്ന് നടന്ന സമരത്തിൻ്റേയും സംഘർഷങ്ങളുടേയും വിശദവിവരങ്ങൾ ശേഖരിച്ച ശേഷം ഇതേക്കുറിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും. 

3:55 PM

കർഷകരുടെ ദില്ലി ട്രാക്ടർ മാർച്ച് ചരിത്രവിജയമെന്ന് സംയുക്ത കിസാൻ മോർച്ച

72-ാം റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ച് ചരിത്രസംഭവമാണെന്നും ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തെന്നും സമരത്തിന് പൂർണപിന്തുണ നൽകിയ കർഷകരോട് നന്ദി പറയുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.

3:52 PM

കർഷക സമരത്തിനിടെയുണ്ടായ അക്രമങ്ങളെ അപലപിച്ച് കർഷകസംഘടനകൾ

കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ പറഞ്ഞു. 
 
3:38 PM

സമരക്കാരെ നേരിടാൻ കേന്ദ്രസേന ഇറങ്ങി

സംഘർഷം പരിധിവിട്ടതോടെ സമരക്കാരെ നേരിടാൻ ദില്ലി പൊലീസിനെ കൂടാതെ കേന്ദ്രസേനയും രംഗത്തിറങ്ങി. ചെങ്കോട്ടയ്ക്ക് മുൻപിൽ തമ്പടിച്ച കർഷകരെ സ്ഥലത്ത് എത്തിയ കേന്ദ്രസേനകൾ നീക്കം ചെയ്യാൻ ശ്രമം തുടരുകയാണ്

3:36 PM

സംഘർഷം രാത്രിയിലേക്ക് നീളാൻ സാധ്യത

വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധമാർച്ചിന് ദില്ലി പൊലീസ് സമയം അനുവദിച്ചതെങ്കിലും രാത്രിവൈകിയും സമയം തുടരനാണ് സാധ്യത. ദില്ലിയുടെ അതിർത്തി മേഖലകളിൽ തമ്പടിച്ച ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിൽ ദില്ലി ലക്ഷ്യമാക്കി ഇപ്പോഴും നീങ്ങുകയാണ്. 

3:34 PM

കർഷകൻ്റെ മരണത്തെ ചൊല്ലി വിവാദം

ഐടിഒയിൽ കർഷകൻ മരണപ്പെട്ടതിനെ ചൊല്ലി വിവാദം. പൊലീസ് വെടിവെപ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്ന് സമരക്കാർ ആരോപിക്കുമ്പോൾ അമിതവേഗതയിൽ വന്ന ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം

3:13 PM

ചെങ്കോട്ടയിൽ സംഘ‍ർഷം: ദില്ലി പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടുന്നു

റിപബ്ളിക് ദിന പരേഡ് കഴിഞ്ഞതിന് പിന്നാലെ ദില്ലിയിൽ കർഷകരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ദില്ലിയിലെ ചെങ്കോട്ടയ്ക്ക് മുന്നിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടുന്നു. ചെങ്കോട്ടയിലെ സിസിടിവി ക്യാമറകൾ പ്രതിഷേധക്കാർ അടിച്ചു തകർത്തു. ചെങ്കോട്ടയ്ക്ക് മുകളിലേക്ക് കേറിയവരെ പൊലീസ് തിരിച്ച് താഴെയിറക്കി. ചെങ്കോട്ടയിലേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചു. 

3:13 PM

ക‍‍ർഷകസമരത്തിന് ഐക്യ​ദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും പ്രതിഷേധം

ക‍ർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തീവണ്ടി തടഞ്ഞു. 

3:09 PM

സമരത്തിലേക്ക് അക്രമികൾ നുഴഞ്ഞു കയറിയതായി കർഷകർ

ക‍ർഷകസമരം അട്ടിമറിക്കാൻ ഒരു വിഭാ​ഗം ശ്രമിക്കുന്നതായി ക‍ർഷകസമരനേതാക്കൾ. സമരത്തിനിടെ ബോധപൂർവ്വം അക്രമത്തിന് ശ്രമിച്ചവരെ തിരിച്ചറിഞ്ഞതായും കർഷക നേതാക്കൾ പറഞ്ഞു.

2:58 PM

ചെങ്കോട്ടയിൽ സംഘർഷം

ചെങ്കോട്ടയിൽ കര്‍ഷകരും പൊലീസും തമ്മില്‍ സംഘർഷം. ചെങ്കോട്ടയിലെ സിസിടിവി അടിച്ചു തകർത്തു. ചെങ്കോട്ടയിൽ നിന്ന് കർഷകരെ നീക്കാൻ പൊലീസ് നടപടി തുടങ്ങി.

2:48 PM

കർഷകന്റെ മൃതദേഹവുമായി പ്രതിഷേധം

ഐടിഒയിൽ മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുന്നു. പൊലീസ് വെടിവെച്ചതെന്ന് കർഷകർ. അക്രമം ഉണ്ടാക്കുന്നത് ആരെന്നറിയാമെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കർഷക സംഘടനകൾ പ്രതികരിച്ചു.

2:40 PM

വെടിവച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്

സംഘർഷത്തിൽ വെടിവയ്പ്പുണ്ടായിട്ടില്ലെന്ന് ദില്ലി പൊലീസ്. കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞെന്നും പൊലീസ്. സ്ഥലത്ത് കനത്ത സുരക്ഷ. സമരക്കാർ പ്രകോപിതരാകാതിരിക്കാൻ പ്രത്യേക സുരക്ഷ. 

2:33 PM

കർഷകൻ്റെ മൃതദേഹവുമായി പ്രതിഷേധം

ഐടിഒയിൽ കർഷകൻ്റെ മൃതദേഹവുമായി പ്രതിഷേധം. ട്രാക്ടർ മറി‍ഞ്ഞ് മരിച്ചുവെന്ന് പൊലീസ് വിശദീകരണം. വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ. 

2:19 PM

ഒരാൾ വെടിയേറ്റ് മരിച്ചെന്ന് കർഷകർ

ദില്ലി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്നും, അദ്ദേഹത്തിന്‍റെ മൃതദേഹം പൊലീസ് തന്നെ കൊണ്ടുപോയെന്നും കർഷകസംഘടനകൾ പറയുന്നു. ചെങ്കോട്ടയ്ക്ക് മുകളിൽ രണ്ട് പതാകകൾ ഉയ‍ർത്തി സമരക്കാർ. തത്സമയസംപ്രേഷണം:

2:06 PM

ചെങ്കോട്ടയ്ക്ക് മുകളിൽ കർഷകർ, കൊടി കെട്ടാൻ ശ്രമം

1:46 PM

ഐടിഒയിൽ പ്രതിഷേധിക്കുന്നവരെ നേരിടാൻ കേന്ദ്രസേന ഇറങ്ങി

ആദ്യഘട്ടത്തിൽ പ്രതിഷേധക്കാരെ നേരിടുന്നതിലെ ദില്ലി പൊലീസിന്‍റെ പ്രതിരോധം പാളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസേനയെ ഇറക്കിയിരിക്കുന്നത്. 

1:39 PM

സമരത്തിൽ പങ്കെടുത്ത നിരവധിപ്പേർക്ക് പരിക്ക്, പൊലീസുകാർക്കും പരിക്ക്

പരിക്കേറ്റ നിരവധി കർഷകരെയും പൊലീസുകാരെയും കാണാം:

1:39 PM

പൊലീസിന് നേരെ ട്രാക്റ്റർ ഓടിച്ചു കയറ്റി കർഷകർ, ഐടിഒയിൽ സ്ഥിതി നിയന്ത്രണാതീതം

1:19 PM

ദില്ലി ഐടിഒയിൽ വൻസംഘർഷം, സമരക്കാരും പൊലീസും നേർക്കുനേർ, കണ്ണീർവാതകം

ദില്ലി ഐടിഒയിൽ വൻസംഘർഷം, സമരക്കാർ പൊലീസ് വാഹനങ്ങൾ അടിച്ചു തകർക്കുന്നു, മേഖല പൂർണമായും സ്തംഭിച്ചു. 

1:19 PM

നിരവധി കർഷകർക്കും പൊലീസുദ്യോഗസ്ഥർക്കും പരിക്ക്, വ്യാപക ലാത്തിച്ചാർജ്

1:00 PM

ഉച്ച വരെ എന്താണ് കർഷകരുടെ ട്രാക്ടർ പരേഡിൽ സംഭവിക്കുന്നത്? കാണാം തത്സമയസംപ്രേഷണം

ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം ചേരുന്നു. ഐടിഒ, ദിൽഷാദ് ഗാർഡൻ അടക്കമുള്ള ഇടങ്ങളിൽ സംഘർഷം തുടരുകയാണ്:

12:58 PM

സംഘർഷത്തെ തുടർന്ന് മെട്രോ സ്‌റ്റേഷനുകൾ അടച്ചു

ദില്ലിയിലെ ഐടിഒ, ലാൽകില, വിശ്വവിദ്യാലയ, ജഹാംഗിർപുരി ഉൾപ്പെടെയുള്ള മെട്രോകളാണ് അടച്ചത്. ഗ്രീൻ ലൈൻ മെട്രോ സ്റ്റേഷനുകൾ പൂർണമായും അടയ്ക്കുന്നു. 

12:58 PM

പൊലീസുകാർക്കും മർദ്ദനമേറ്റു

പോലീസിനെ സമരക്കാരും വടികളുമായി നേരിട്ടു. പോലീസുകാർക്കും മർദ്ദനമേറ്റു. 

12:46 PM

ദില്ലി ഐടിഒയിൽ സംഘർഷം, കർഷകർ ബസ് മറിച്ചിട്ടു

പലയിടത്തും റൂട്ട് മാപ്പ് അനുസരിച്ചല്ല ട്രാക്ടർ മാർച്ച് മുന്നോട്ട് പോകുന്നത്. സിംഘു, തിക്രി, അ‌ക്ഷർധാം, നോയിഡ, ദില്ലി ഐടിഒ ജംഗ്ഷൻ എന്നിവിടങ്ങളിൽ സംഘർഷമുണ്ടായി. പലയിടത്തും വാഹനങ്ങൾ തകർത്തു. 

12:21 PM

പ്രഗതി മൈതാനിയിലും രാ്ജഘട്ടിലും ട്രാക്ടർ റാലിയെത്തി

ഗാസിപ്പൂരിലെ റാലി ദില്ലി നഗരത്തിലേക്ക് കടന്നു, യമുന പാലവും കടന്നു. അവിടെ നിന്ന്, മധ്യദില്ലിയിലെത്തി. ഐടിഒ ജങ്ഷനിലെ ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിച്ചു. തത്സമയസംപ്രേഷണം കാണാം:

12:21 PM

നോയിഡ അതിർത്തിയിലും പോലീസും കർഷകരും ഏറ്റുമുട്ടി

12:21 PM

കർഷകർ പൊലീസ് വാഹനത്തിന് മുകളിൽ കയറി, നിയന്ത്രിച്ച് നേതാക്കൾ

മിക്കയിടങ്ങളിലും വളരെ സമാധാനപരമായാണ് കർഷകർ സമരം മുന്നോട്ടുകൊണ്ടുപോകുന്നത്. സംഘർഷങ്ങളും കണ്ണീർ വാതകപ്രയോഗങ്ങളും സിംഘു, തിക്രി, അക്ഷർധാം എന്നിവിടങ്ങളിലാണ് ഉണ്ടായത്. 

12:21 PM

ക്രെയിനടക്കമുള്ള ഉപകരണങ്ങൾ, കുതിരപ്പട - കർഷകരുടെ കരുത്ത് വിളിച്ചോതി ട്രാക്ടർ പരേഡ്

11:47 AM

ട്രാക്ടർ പരേഡിൽ പങ്കെടുത്ത് ഇടത് നേതാക്കളും

ഇടത് കർഷകസംഘടനാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിജൂ കൃഷ്ണനും, എ ആർ സിന്ധുവും പി കൃഷ്ണപ്രസാദും അടക്കമുള്ള നേതാക്കളും, കെ കെ രാഗേഷ് അടക്കമുള്ള എംപിമാരും സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. 

11:47 AM

ദില്ലി അക്ഷർധാമിൽ കർഷകരുടെ ട്രാക്ടർ മാർച്ചിന് നേരെ കണ്ണീർ വാതകം

പലയിടത്തും സംഘർഷങ്ങളുണ്ടായി. കണ്ണീർ വാതകം പ്രയോഗിക്കപ്പെട്ടു. വൻ പ്രതിഷേധം ഇപ്പോഴും അലയടിക്കുന്നു. 

തത്സമയസംപ്രേഷണം, ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം, പി ആർ സുനിൽ, ധനേഷ് രവീന്ദ്രൻ എന്നിവർ വിവിധ അതിർത്തികളിൽ നിന്ന്...

11:22 AM

'പൊലീസ് നേരത്തേ നിശ്ചയിച്ച ട്രാക്ടർ പരേഡ് റൂട്ട് മാപ്പിലൂടെ യാത്ര അനുവദിക്കുന്നില്ല'

പൊലീസ് നേരത്തേ നിശ്ചയിച്ച ട്രാക്ടർ പരേഡ് റൂട്ട് മാപ്പിലൂടെ യാത്ര അനുവദിക്കുന്നില്ലെന്ന് കർഷകർ. ദില്ലിയിൽ കടുത്ത ഗതാഗതനിയന്ത്രണം. സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് ജങ്ഷനിൽ ബാരിക്കേഡ് വച്ചു. കാണാം തത്സമയം:

തത്സമയസംപ്രേഷണം, ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം, പി ആർ സുനിൽ, ധനേഷ് രവീന്ദ്രൻ എന്നിവർ വിവിധ അതിർത്തികളിൽ നിന്ന്...

11:22 AM

'എല്ലാ റോഡും ദില്ലിക്ക്', ഒഴുകിയെത്തി കർഷകർ, സാഹചര്യം സങ്കീർണം

ദില്ലിയിൽ ഇത്രയധികം പേരെ ഉൾക്കൊള്ളാനുള്ള ഇടമുണ്ടോ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം. തത്സമയസംപ്രേഷണം കാണാം:

11:03 AM

ഗാസിപൂരിൽ പൊലീസും കർഷകരും നേർക്കുനേർ, കണ്ണീർവാതകം പ്രയോഗിച്ചു

ആയിരക്കണക്കിന് ട്രാക്ടറുകളുമായി കർഷകർ മുന്നോട്ട്. ബാരിക്കേഡുകൾ ഇടിച്ചിട്ടു, പൊലീസ് വാഹനങ്ങൾ നീക്കി മാറ്റി. ഗാസിപൂരിൽ പരേഡിനിടെ ലാത്തിച്ചാർജുണ്ടായി.

തത്സമയസംപ്രേഷണം, ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം, പി ആർ സുനിൽ, ധനേഷ് രവീന്ദ്രൻ എന്നിവർ വിവിധ അതിർത്തികളിൽ നിന്ന്...

10:29 AM

ഗാസിപൂരിൽ സംഘർഷം

ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി, ഒരു വിഭാഗം റാലി തുടങ്ങി. 

10:26 AM

നിലവിൽ ട്രാക്ടർ റാലി സമാധാനപരം

സിംഘുവിൽ ബാരിക്കേഡ് തകർത്ത് റാലി തുടങ്ങിയത് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (KMSC). സംയുക്ത കിസാൻ മോർച്ച പൊലീസുമായി ഉണ്ടാക്കിയ ധാരണയെ ഇവർ നേരത്തെ എതിർത്തിരുന്നു. 

9:42 AM

ട്രാക്ടർ റാലിയുടെയും റിപ്പബ്ലിക് ദിനപരേഡിന്‍റെയും തത്സമയസംപ്രേഷണം ഏഷ്യാനെറ്റ് ന്യൂസിൽ

തത്സമയസംപ്രേഷണം കാണാൻ ക്ലിക്ക് ചെയ്യുക:

9:41 AM

സിംഘു അതിർത്തിയിൽ നിന്ന് തത്സമയം

9:35 AM

തിക്രിയിൽ ചെറിയ രീതിയിൽ ക‌ർഷകരും പൊലീസുമായി ഉന്തും തള്ളും

തിക്രിയിൽ കർഷകരും പൊലീസുമായി ചെറിയ സംഘർഷം. പൊലീസ് നിയന്ത്രണം പാലിച്ചു. കർഷകസംഘടനാ നേതാക്കളും ഇടപെട്ടു. 

9:30 AM

പ്രചാരണങ്ങൾ തെറ്റെന്ന് കർഷകർ, എല്ലാം മുൻനിശ്ചയിച്ച പ്രകാരം മാത്രം

സമാധാനപരമായി മാത്രമാണ് മാർച്ച് മുന്നോട്ടുപോകുന്നതെന്ന് കർഷകസംഘടനകൾ മാധ്യമപ്രവർത്തകരോട്. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകസംഘടനകൾ.

8:50 AM

ഗാസിപൂരിൽ സ്ഥിതി സമാധാനപരം

ഗാസിപൂർ അതിർത്തിയിൽ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറാണ്. 12 മണിക്ക് മുൻനിശ്ചയിച്ച പ്രകാരം തന്നെ ട്രാക്ടർ പരേഡ് ദില്ലിയിലേക്ക് കടക്കുമെന്ന് ഗാസിപൂർ അതിർത്തിയിലെ കർഷകർ. 

8:40 AM

സുരക്ഷ കർശനമാക്കി ദില്ലി - യുപി - പ‌ഞ്ചാബ് - ഹരിയാന പൊലീസ്

ദില്ലി പൊലീസ് ഡിസിപി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സംസാരിക്കുന്നു. സുരക്ഷ ഉറപ്പു നൽകുന്നു. 

8:30 AM

സിംഘുവിൽ പൊലീസ് ബാരിക്കേഡ് ഇടിച്ചുനീക്കി കർഷകർ

സിംഘു അതി‍ർത്തിയിൽ പൊലീസ് വച്ച ബാരിക്കേഡുകൾ ട്രാക്ടറുകൾ കൊണ്ട് ഇടിച്ചുനീക്കി കർഷകർ. പ്രതീക്ഷിച്ചതിലും നേരത്തേ പ്രതിഷേധം തുടങ്ങാൻ കർഷകർ തീരുമാനിച്ചിരിക്കുന്നു. 

8:15 AM

റിപ്പബ്ലിക് ഡേ പരേഡിന് സമാന്തരമായി ട്രാക്ടർ പരേഡ്

റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെ ട്രാക്റ്റർ പരേഡും തുടങ്ങും. ഒരു ലക്ഷത്തിലധികം ട്രാക്റ്ററുകൾ ദില്ലിയിലേക്ക് ഉരുളുമെന്ന് കർഷകസംഘടനകൾ അവകാശപ്പെടുന്നു. ഓരോ അതിർത്തിയിൽ നിന്നും അയ്യായിരം ട്രാക്റ്ററുകൾക്കാണ് അനുമതിയെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. അതല്ല, ഒരു ലക്ഷത്തിലധികം ട്രാക്റ്ററുകൾ അണിനിരക്കുമെന്നും കർഷകസംഘടനകൾ അറിയിക്കുന്നു. 

Read more at: https://www.asianetnews.com/india-news/farmers-republic-day-tractor-parade-today-live-updates-qniqe1

8:00 AM

'ഇത് കർഷകറിപ്പബ്ലിക്', ഒരു ലക്ഷത്തോളം ട്രാക്ടറുകൾ ദില്ലിയിലേക്ക്, ഐതിഹാസിക സമരം ഇന്ന്

സിംഗു, ടിക്രി, ഗാസിപൂർ അതിർത്തികളിലാണ് റാലിക്ക് അനുമതി. ദില്ലി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും അനുമതി നൽകുകയും ചെയ്തതാണ്. എല്ലാ മുന്നൊരുക്കങ്ങളും തയ്യാർ

വിശദമായി വായിക്കാം: https://www.asianetnews.com/india-news/farmers-republic-day-tractor-parade-today-live-updates-qniqe1

10:09 PM IST:

ദില്ലിയിൽ സുരക്ഷ കർശനമാക്കി. പ്രധാന പാതകളെല്ലാം അടച്ചു. ചെങ്കോട്ടയിൽ നിന്ന് ട്രാക്ടറുകളെയും സമരക്കാരെയും പുറത്താക്കി. 

10:07 PM IST:

സിംഘു തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

8:36 PM IST:

ഇന്നത്തെ സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ്. സംഘർഷത്തിൽ ദില്ലി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി. ചെങ്കോട്ടയിൽ മാത്രം 41 പൊലീസുകാർക്ക് പരിക്കേറ്റു. 45 പേർ ചികിത്സയിലുണ്ട്.

8:36 PM IST:

15000 കർഷകർ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നതായി പൊലീസ് പറയുന്നു. ഇവരെ തിരികെ വിളിക്കണമെന്ന് കർഷക സംഘടനകളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടു.

7:46 PM IST:

ഹരിയാനയിലെ പലയിടങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചു. സോണിപത്ത്, ജാജ്ജർ, പൽവാൽ എന്നിവിടങ്ങളിലാണ് നാളെ വൈകിട്ട് അഞ്ച് മണിവരെ ഇന്റർനെറ്റ് താത്കാലികമായി വിച്ഛേദിച്ചത്.

7:44 PM IST:

കർഷക പരേഡ് നിറുത്തിവയ്ക്കുന്നു എന്ന് സംയുക്ത കിസാൻ മോർച്ച. ദില്ലിയിലുള്ളവർ സമരസ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് ആവശ്യം.

7:25 PM IST:

കർഷകരുടെ ട്രാക്ടർ റാലിക്കിടെ ട്രാക്ടർ മറിഞ്ഞ് ഒരു സമരക്കാരൻ മരിച്ചെന്ന് പോലീസ്. ദൃശ്യങ്ങൾ പുറത്ത് വിട്ടു. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു.

7:02 PM IST:

ചെങ്കോട്ടയിൽ കൂടുതൽ പോലീസിനെയും, കേന്ദ്രസേനയേയും വിന്യസിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

7:00 PM IST:

ചെങ്കോട്ടയിൽ വെളിച്ചം കെടുത്തി പൊലീസ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വെളിച്ചം കെടുത്തിയത്.

6:26 PM IST:

'ട്രാക്ടർ റാലിയുടെ സമയവും പാതയും നിരവധി ചർച്ചകൾക്ക് ശേഷമാണ് തീരുമാനിച്ചത്. എന്നാൽ കർഷകർ സമയക്രമം പാലിക്കാതെ മുന്നോട്ട് പോയതാണ് അക്രമത്തിന് കാരണമായത്. നിരവധി പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു' - ദില്ലി പൊലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ
 
6:22 PM IST:

ദില്ലിയിൽ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ച ഐടിഒയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വാഹനങ്ങൾ കടത്തി വിട്ട് തുടങ്ങി. ഇവിടെ നിന്ന് മരിച്ച കർഷകന്റെ മൃതദേഹം മാറ്റിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
 
6:21 PM IST:

ദില്ലി സംഘർഷത്തിൽ 18 പൊലീസുകാർക്ക് പരിക്ക്. ഒരു പൊലീസുകാരന്റെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്.

6:19 PM IST:

പഞ്ചാബിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അമരേന്ദർ സിംഗ് നിർദ്ദേശം നൽകി
 
5:20 PM IST:

കർഷക സംഘടനകളുടെ ആഹ്വാനത്തെ തുടർന്ന് ചെങ്കോട്ടയിൽ തമ്പടിച്ച കർഷകരിൽ ചിലർ മടങ്ങി പോകുന്നു. അതേസമയം കൂടുതൽ കർഷകർ ചെങ്കോട്ടയിൽ എത്തി പ്രതിഷേധക്കാർക്കൊപ്പം ചേരുന്നു. 

4:25 PM IST:

കർഷകരുടെ ട്രാക്ടർ മാർച്ച് സംഘർഷഭരിതമായതിന് പിന്നാലെ സൗത്ത് ബ്ലോക്കിലെ ആഭ്യന്തരമന്ത്രാലയത്തിൽ ഉന്നതയോ​ഗം ആരംഭിച്ചു. സമരം നേരിടുന്നതിൻ്റെ ഭാ​ഗമായി ദില്ലിയിലെ വിവിധ ഭാ​ഗങ്ങളിൽ ഇൻ്റ‍ർനെറ്റ് സേവനം നി‍ർത്തിവച്ചിരിക്കുകയാണ്. 
 
4:17 PM IST:

കർഷകരുടെ ട്രാക്ടർ റാലിയോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ സംഘർഷം തുടരുന്നു. സിംഗ്ലുവിൽ നിന്നും എത്തിയ ഒരു വിഭാഗം കർഷകർ ചെങ്കോട്ടയ്ക്ക് അകത്ത് പ്രവേശിച്ച്. ദേശീയപതാകയോടൊപ്പം കർഷകസംഘടനകളുടെ പതാകയും ഉയർത്തി. വൻ പൊലീസ്- കേന്ദ്രസേന വിന്യാസം ഈ സമയം ചെങ്കോട്ടയിൽ ഉണ്ടായിരുന്നുവെങ്കിലും അവർ സമരക്കാരെ തടഞ്ഞില്ല. 
 
4:00 PM IST:

അക്രമം ഉണ്ടാക്കുന്നത് കർഷക റാലി പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരുടെ വിജയമായിരിക്കുമെന്ന് അശോക് ഗെഹ്ലോട്ട്
 
3:59 PM IST:

രാജ്യതലസ്ഥാനത്ത് നടന്ന അക്രമത്തിൽ കർഷകസംഘടനകൾക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ 60 ദിവസമായി തീർത്തും സമാധാനപരമായ സമരമാണ് കർഷകസംഘടനകൾ നടത്തി വന്നത്. എന്നാൽ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞു കയറുന്ന സ്ഥിതിയുണ്ടായി. രാജ്യത്തിൻ്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘർങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ദില്ലിയിൽ ഇന്ന് നടന്ന സമരത്തിൻ്റേയും സംഘർഷങ്ങളുടേയും വിശദവിവരങ്ങൾ ശേഖരിച്ച ശേഷം ഇതേക്കുറിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും. 

3:59 PM IST:

72-ാം റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ച് ചരിത്രസംഭവമാണെന്നും ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തെന്നും സമരത്തിന് പൂർണപിന്തുണ നൽകിയ കർഷകരോട് നന്ദി പറയുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.

3:58 PM IST:

കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ പറഞ്ഞു. 
 
3:39 PM IST:

സംഘർഷം പരിധിവിട്ടതോടെ സമരക്കാരെ നേരിടാൻ ദില്ലി പൊലീസിനെ കൂടാതെ കേന്ദ്രസേനയും രംഗത്തിറങ്ങി. ചെങ്കോട്ടയ്ക്ക് മുൻപിൽ തമ്പടിച്ച കർഷകരെ സ്ഥലത്ത് എത്തിയ കേന്ദ്രസേനകൾ നീക്കം ചെയ്യാൻ ശ്രമം തുടരുകയാണ്

3:39 PM IST:

വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധമാർച്ചിന് ദില്ലി പൊലീസ് സമയം അനുവദിച്ചതെങ്കിലും രാത്രിവൈകിയും സമയം തുടരനാണ് സാധ്യത. ദില്ലിയുടെ അതിർത്തി മേഖലകളിൽ തമ്പടിച്ച ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിൽ ദില്ലി ലക്ഷ്യമാക്കി ഇപ്പോഴും നീങ്ങുകയാണ്. 

3:38 PM IST:

ഐടിഒയിൽ കർഷകൻ മരണപ്പെട്ടതിനെ ചൊല്ലി വിവാദം. പൊലീസ് വെടിവെപ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്ന് സമരക്കാർ ആരോപിക്കുമ്പോൾ അമിതവേഗതയിൽ വന്ന ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം

3:17 PM IST:

റിപബ്ളിക് ദിന പരേഡ് കഴിഞ്ഞതിന് പിന്നാലെ ദില്ലിയിൽ കർഷകരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ദില്ലിയിലെ ചെങ്കോട്ടയ്ക്ക് മുന്നിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടുന്നു. ചെങ്കോട്ടയിലെ സിസിടിവി ക്യാമറകൾ പ്രതിഷേധക്കാർ അടിച്ചു തകർത്തു. ചെങ്കോട്ടയ്ക്ക് മുകളിലേക്ക് കേറിയവരെ പൊലീസ് തിരിച്ച് താഴെയിറക്കി. ചെങ്കോട്ടയിലേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചു. 

3:15 PM IST:

ക‍ർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തീവണ്ടി തടഞ്ഞു. 

3:10 PM IST:

ക‍ർഷകസമരം അട്ടിമറിക്കാൻ ഒരു വിഭാ​ഗം ശ്രമിക്കുന്നതായി ക‍ർഷകസമരനേതാക്കൾ. സമരത്തിനിടെ ബോധപൂർവ്വം അക്രമത്തിന് ശ്രമിച്ചവരെ തിരിച്ചറിഞ്ഞതായും കർഷക നേതാക്കൾ പറഞ്ഞു.

3:14 PM IST:

ചെങ്കോട്ടയിൽ കര്‍ഷകരും പൊലീസും തമ്മില്‍ സംഘർഷം. ചെങ്കോട്ടയിലെ സിസിടിവി അടിച്ചു തകർത്തു. ചെങ്കോട്ടയിൽ നിന്ന് കർഷകരെ നീക്കാൻ പൊലീസ് നടപടി തുടങ്ങി.

2:56 PM IST:

ഐടിഒയിൽ മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുന്നു. പൊലീസ് വെടിവെച്ചതെന്ന് കർഷകർ. അക്രമം ഉണ്ടാക്കുന്നത് ആരെന്നറിയാമെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കർഷക സംഘടനകൾ പ്രതികരിച്ചു.

2:58 PM IST:

സംഘർഷത്തിൽ വെടിവയ്പ്പുണ്ടായിട്ടില്ലെന്ന് ദില്ലി പൊലീസ്. കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞെന്നും പൊലീസ്. സ്ഥലത്ത് കനത്ത സുരക്ഷ. സമരക്കാർ പ്രകോപിതരാകാതിരിക്കാൻ പ്രത്യേക സുരക്ഷ. 

2:38 PM IST:

ഐടിഒയിൽ കർഷകൻ്റെ മൃതദേഹവുമായി പ്രതിഷേധം. ട്രാക്ടർ മറി‍ഞ്ഞ് മരിച്ചുവെന്ന് പൊലീസ് വിശദീകരണം. വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ. 

2:20 PM IST:

ദില്ലി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്നും, അദ്ദേഹത്തിന്‍റെ മൃതദേഹം പൊലീസ് തന്നെ കൊണ്ടുപോയെന്നും കർഷകസംഘടനകൾ പറയുന്നു. ചെങ്കോട്ടയ്ക്ക് മുകളിൽ രണ്ട് പതാകകൾ ഉയ‍ർത്തി സമരക്കാർ. തത്സമയസംപ്രേഷണം:

2:07 PM IST:

1:48 PM IST:

ആദ്യഘട്ടത്തിൽ പ്രതിഷേധക്കാരെ നേരിടുന്നതിലെ ദില്ലി പൊലീസിന്‍റെ പ്രതിരോധം പാളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസേനയെ ഇറക്കിയിരിക്കുന്നത്. 

2:48 PM IST:

പരിക്കേറ്റ നിരവധി കർഷകരെയും പൊലീസുകാരെയും കാണാം:

1:39 PM IST:

1:21 PM IST:

ദില്ലി ഐടിഒയിൽ വൻസംഘർഷം, സമരക്കാർ പൊലീസ് വാഹനങ്ങൾ അടിച്ചു തകർക്കുന്നു, മേഖല പൂർണമായും സ്തംഭിച്ചു. 

1:20 PM IST:

1:08 PM IST:

ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം ചേരുന്നു. ഐടിഒ, ദിൽഷാദ് ഗാർഡൻ അടക്കമുള്ള ഇടങ്ങളിൽ സംഘർഷം തുടരുകയാണ്:

12:59 PM IST:

ദില്ലിയിലെ ഐടിഒ, ലാൽകില, വിശ്വവിദ്യാലയ, ജഹാംഗിർപുരി ഉൾപ്പെടെയുള്ള മെട്രോകളാണ് അടച്ചത്. ഗ്രീൻ ലൈൻ മെട്രോ സ്റ്റേഷനുകൾ പൂർണമായും അടയ്ക്കുന്നു. 

12:58 PM IST:

പോലീസിനെ സമരക്കാരും വടികളുമായി നേരിട്ടു. പോലീസുകാർക്കും മർദ്ദനമേറ്റു. 

12:47 PM IST:

പലയിടത്തും റൂട്ട് മാപ്പ് അനുസരിച്ചല്ല ട്രാക്ടർ മാർച്ച് മുന്നോട്ട് പോകുന്നത്. സിംഘു, തിക്രി, അ‌ക്ഷർധാം, നോയിഡ, ദില്ലി ഐടിഒ ജംഗ്ഷൻ എന്നിവിടങ്ങളിൽ സംഘർഷമുണ്ടായി. പലയിടത്തും വാഹനങ്ങൾ തകർത്തു. 

12:39 PM IST:

ഗാസിപ്പൂരിലെ റാലി ദില്ലി നഗരത്തിലേക്ക് കടന്നു, യമുന പാലവും കടന്നു. അവിടെ നിന്ന്, മധ്യദില്ലിയിലെത്തി. ഐടിഒ ജങ്ഷനിലെ ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിച്ചു. തത്സമയസംപ്രേഷണം കാണാം:

12:34 PM IST:

12:28 PM IST:

മിക്കയിടങ്ങളിലും വളരെ സമാധാനപരമായാണ് കർഷകർ സമരം മുന്നോട്ടുകൊണ്ടുപോകുന്നത്. സംഘർഷങ്ങളും കണ്ണീർ വാതകപ്രയോഗങ്ങളും സിംഘു, തിക്രി, അക്ഷർധാം എന്നിവിടങ്ങളിലാണ് ഉണ്ടായത്. 

12:22 PM IST:

12:21 PM IST:

ഇടത് കർഷകസംഘടനാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിജൂ കൃഷ്ണനും, എ ആർ സിന്ധുവും പി കൃഷ്ണപ്രസാദും അടക്കമുള്ള നേതാക്കളും, കെ കെ രാഗേഷ് അടക്കമുള്ള എംപിമാരും സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. 

11:49 AM IST:

പലയിടത്തും സംഘർഷങ്ങളുണ്ടായി. കണ്ണീർ വാതകം പ്രയോഗിക്കപ്പെട്ടു. വൻ പ്രതിഷേധം ഇപ്പോഴും അലയടിക്കുന്നു. 

തത്സമയസംപ്രേഷണം, ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം, പി ആർ സുനിൽ, ധനേഷ് രവീന്ദ്രൻ എന്നിവർ വിവിധ അതിർത്തികളിൽ നിന്ന്...

11:29 AM IST:

പൊലീസ് നേരത്തേ നിശ്ചയിച്ച ട്രാക്ടർ പരേഡ് റൂട്ട് മാപ്പിലൂടെ യാത്ര അനുവദിക്കുന്നില്ലെന്ന് കർഷകർ. ദില്ലിയിൽ കടുത്ത ഗതാഗതനിയന്ത്രണം. സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് ജങ്ഷനിൽ ബാരിക്കേഡ് വച്ചു. കാണാം തത്സമയം:

തത്സമയസംപ്രേഷണം, ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം, പി ആർ സുനിൽ, ധനേഷ് രവീന്ദ്രൻ എന്നിവർ വിവിധ അതിർത്തികളിൽ നിന്ന്...

11:23 AM IST:

ദില്ലിയിൽ ഇത്രയധികം പേരെ ഉൾക്കൊള്ളാനുള്ള ഇടമുണ്ടോ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം. തത്സമയസംപ്രേഷണം കാണാം:

11:15 AM IST:

ആയിരക്കണക്കിന് ട്രാക്ടറുകളുമായി കർഷകർ മുന്നോട്ട്. ബാരിക്കേഡുകൾ ഇടിച്ചിട്ടു, പൊലീസ് വാഹനങ്ങൾ നീക്കി മാറ്റി. ഗാസിപൂരിൽ പരേഡിനിടെ ലാത്തിച്ചാർജുണ്ടായി.

തത്സമയസംപ്രേഷണം, ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം, പി ആർ സുനിൽ, ധനേഷ് രവീന്ദ്രൻ എന്നിവർ വിവിധ അതിർത്തികളിൽ നിന്ന്...

10:30 AM IST:

ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി, ഒരു വിഭാഗം റാലി തുടങ്ങി. 

10:27 AM IST:

സിംഘുവിൽ ബാരിക്കേഡ് തകർത്ത് റാലി തുടങ്ങിയത് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (KMSC). സംയുക്ത കിസാൻ മോർച്ച പൊലീസുമായി ഉണ്ടാക്കിയ ധാരണയെ ഇവർ നേരത്തെ എതിർത്തിരുന്നു. 

9:42 AM IST:

തത്സമയസംപ്രേഷണം കാണാൻ ക്ലിക്ക് ചെയ്യുക:

9:41 AM IST:

9:40 AM IST:

തിക്രിയിൽ കർഷകരും പൊലീസുമായി ചെറിയ സംഘർഷം. പൊലീസ് നിയന്ത്രണം പാലിച്ചു. കർഷകസംഘടനാ നേതാക്കളും ഇടപെട്ടു. 

9:32 AM IST:

സമാധാനപരമായി മാത്രമാണ് മാർച്ച് മുന്നോട്ടുപോകുന്നതെന്ന് കർഷകസംഘടനകൾ മാധ്യമപ്രവർത്തകരോട്. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകസംഘടനകൾ.

9:30 AM IST:

ഗാസിപൂർ അതിർത്തിയിൽ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറാണ്. 12 മണിക്ക് മുൻനിശ്ചയിച്ച പ്രകാരം തന്നെ ട്രാക്ടർ പരേഡ് ദില്ലിയിലേക്ക് കടക്കുമെന്ന് ഗാസിപൂർ അതിർത്തിയിലെ കർഷകർ. 

9:27 AM IST:

ദില്ലി പൊലീസ് ഡിസിപി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സംസാരിക്കുന്നു. സുരക്ഷ ഉറപ്പു നൽകുന്നു. 

9:28 AM IST:

സിംഘു അതി‍ർത്തിയിൽ പൊലീസ് വച്ച ബാരിക്കേഡുകൾ ട്രാക്ടറുകൾ കൊണ്ട് ഇടിച്ചുനീക്കി കർഷകർ. പ്രതീക്ഷിച്ചതിലും നേരത്തേ പ്രതിഷേധം തുടങ്ങാൻ കർഷകർ തീരുമാനിച്ചിരിക്കുന്നു. 

9:24 AM IST:

റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെ ട്രാക്റ്റർ പരേഡും തുടങ്ങും. ഒരു ലക്ഷത്തിലധികം ട്രാക്റ്ററുകൾ ദില്ലിയിലേക്ക് ഉരുളുമെന്ന് കർഷകസംഘടനകൾ അവകാശപ്പെടുന്നു. ഓരോ അതിർത്തിയിൽ നിന്നും അയ്യായിരം ട്രാക്റ്ററുകൾക്കാണ് അനുമതിയെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. അതല്ല, ഒരു ലക്ഷത്തിലധികം ട്രാക്റ്ററുകൾ അണിനിരക്കുമെന്നും കർഷകസംഘടനകൾ അറിയിക്കുന്നു. 

Read more at: https://www.asianetnews.com/india-news/farmers-republic-day-tractor-parade-today-live-updates-qniqe1

9:21 AM IST: