റഷ്യയിൽ നിന്നും അരലക്ഷം മെട്രിക് ടൺ ഓക്സിജൻ കപ്പൽ മാ‍ർ​ഗം ഇന്ത്യയിലേക്ക്

By Web TeamFirst Published Apr 23, 2021, 9:59 AM IST
Highlights

റഷ്യയിൽ നിന്നും കപ്പൽ മാർ​ഗം അരലക്ഷം മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കാനാണ് തീരുമാനം.

ദില്ലി: കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ റഷ്യയിൽ നിന്നും 50,000 മെട്രിക്ക് ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്രസ‍ർക്കാ‍ർ അറിയിച്ചു. 

റഷ്യയിൽ നിന്നും കപ്പൽ മാർ​ഗം അരലക്ഷം മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കാനാണ് തീരുമാനം. ഇതോടൊപ്പം നാലു ലക്ഷം കുത്തിവയ്പിനുള്ള റെംഡെസിവിർ എല്ലാ ആഴ്ചയും നൽകാമെന്നും റഷ്യ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അതേസമയം ചൈനയിൽ നിന്നും സഹായം സ്വീകരിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരേണ്ടതുണ്ടെന്ന് കേന്ദ്രസ‍ർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 
 

click me!