നെഞ്ചകം നീറി ആ അമ്മ കാത്തിരുന്നത് ഏഴ് വര്‍ഷം: ഒടുവില്‍ നീതിയുടെ ജ്യോതി

By Web TeamFirst Published Jan 7, 2020, 5:29 PM IST
Highlights

രാജ്യത്തിന് തന്നെ അപമാനമായ നിര്‍ഭയ കേസിന്‍റെ നാള്‍വഴിയും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നിര്‍ഭയുടെ കുടുംബം നടത്തിയ പോരാട്ടത്തിന്‍റേയും ചരിത്രം. 

ദില്ലി:  ഈ ദശാബ്ദത്തില്‍ ഇന്ത്യയെ ഒന്നാകെ ഞെട്ടിക്കുകയും വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള ജനരോക്ഷം ആളിക്കത്തിക്കുകയും അണപൊട്ടുകയും ചെയ്ത സംഭവമാണ് നിര്‍ഭയ കേസ്. രാജ്യത്തിന് തന്നെ അപമാനമായ നിര്‍ഭയ കേസിന്‍റെ നാള്‍വഴിയും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നിര്‍ഭയുടെ കുടുംബം നടത്തിയ പോരാട്ടത്തിന്‍റേയും ചരിത്രം. 

നാള്‍വഴി 

2012 ഡിസംബര്‍ 16: ദില്ലിയില്‍, ഓടിക്കൊണ്ടിരുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ പരുക്കേല്‍പ്പിച്ചശേഷം ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞു.

2012 ഡിസംബര്‍ 17: ആറു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ദില്ലിയില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.

2012: ഡിസംബര്‍ 18: പ്രതികളായ ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരെ പിടികൂടി.

2012 ഡിസംബര്‍ 20: പെണ്‍കുട്ടിയുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി.

2012 ഡിസംബര്‍ 21: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പിടികൂടി.

2012 ഡിസംബര്‍ 22: പ്രതി അക്ഷയ് ഠാക്കൂറിനെ ബിഹാറില്‍നിന്നും പിടികൂടി. പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

2012 ഡിസംബര്‍ 23: ജനകീയ പ്രതിഷേധം രാജ്യവ്യാപകമായി. ദില്ലിയിലെ ഇന്ത്യാഗേറ്റില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്. പ്രതിഷേധക്കാരുടെ അക്രമത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സുഭാഷ് തോമറിന് ഗുരുതര പരുക്ക്.

2012 ഡിസംബര്‍ 25: പരുക്കേറ്റ പൊലീസ് കോണ്‍സ്റ്റബിള്‍ സുഭാഷ് തോമര്‍ മരിച്ചു.

2012 ഡിസംബര്‍ 26: പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു മാറ്റി.

2012 ഡിസംബര്‍ 29: പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി.

2012 ഡിസംബര്‍ 30: പെണ്‍കുട്ടിയുടെ മൃതദേഹം ദ്വാരകയിലെ മുന്‍സിപ്പല്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.

2013 ജനുവരി 03: പ്രായപൂര്‍ത്തിയായ അഞ്ചു പ്രതികള്‍ക്ക് എതിരായ കുറ്റപത്രം ദില്ലി പൊലീസ് സമര്‍പ്പിച്ചു.

2013 ജനുവരി 17: സാകേത് അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങി.

2013 ജനുവരി 28: പ്രതികളിലൊരാള്‍ പ്രായാപൂര്‍ത്തിയാകാത്ത ആളെന്ന് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു.

2013 ഫെബ്രുവരി 02: അഞ്ചു പ്രതികള്‍ക്ക് എതിരെ അതിവേഗ കോടതി കുറ്റം ചുമത്തി.

2013 ഫെബ്രുവരി 28: ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് എതിരെ കുറ്റം ചുമത്തി.

2013 മാര്‍ച്ച് 11 : പ്രധാനപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.

2013 ജൂലൈ 08 : അതിവേഗ കോടതി പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.

2013 ഓഗസ്റ്റ് 22 : കേസിന്‍റെ അന്തിമവാദം അതിവേഗ കോടതിയില്‍ തുടങ്ങി.

2013 ഓഗസ്റ്റ് 31: പ്രായപൂര്‍ത്തിയാകാത്ത പ്രതി 3 വര്‍ഷം കുറ്റക്കാരനെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു.

2013 സെപ്റ്റംബര്‍ 03: അതിവേഗ കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിനു മാറ്റി.

2013 സെപ്റ്റംബര്‍ 10 : പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവര്‍ കുറ്റക്കാരെന്നു കോടതി വിധിച്ചു.

2013 സെപ്റ്റംബര്‍ 13: പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവർക്ക് അഡീഷണൽ സെഷൻസ് ജഡ്‍്‍ജ് യോഗേഷ് ഖന്ന, വധശിക്ഷ വിധിച്ചു.

2014 മാർച്ച് 13: വിചാരണകോടതി വിധി ഡെൽഹി കോടതി ശരിവച്ചു.

2015 ഡിസംമ്പർ 8: ജുവനൈൽ കോടതിയിലെ മൂന്നുവർഷത്തെ ശിക്ഷക്കുശേഷം പുറത്തിറങ്ങുന്ന മൈനറായ പ്രതിയുടെ റിലീസ് റദ്ദാക്കണമെന്നാവശ്യം ഡെൽഹി ഹൈക്കോടതി തള്ളി. 

2016 ഏപ്രിൽ 3: 19 മാസത്തിനുശേഷം സുപ്രീംകോടതിയിൽ വിചാരണ തുടങ്ങി.

2016 ഏപ്രിൽ 8: അമിക്കസ് ക്യൂറിയായി അഭിഭാഷകരായ രാജു രാമചന്ദ്രൻ, സഞ്ജയ് ഹെഗ്ഡെ എന്നിവരെ നിയമിച്ചു.

2016 ആഗസ്റ്റ് 29: പോലീസ് തെളിവ് നശിപ്പിച്ചതായി കോടതിയിൽ പരാതി.

2016 സെപ്റ്റംമ്പർ 2: അഡ്വക്കേറ്റ് എം എൽ ശർമ കോടതിയിൽ സബ്മിഷൻ പൂർത്തിയാക്കി.

2016 സെപ്റ്റംമ്പർ 16: ഡെൽഹി മുൻ ഡെപ്യൂട്ടി കമ്മീഷണർ ചായ ശർമ്മ കോടതിയിൽ ഹാജരായി.

2016 നവംമ്പർ 28: അമിക്കസ് ക്യൂറി സ‌ഞ്ജയ് ഹെഗ്ഡെ, തെളിവുകളുടെ വിശ്വാസ്യത കോടതിയിൽ ചോദ്യം ചെയ്തു.

2017 ഫെബ്രുവരി 3:  നടപടിക്രമങ്ങൾ പാലിക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന പരാതിയെത്തുടർന്ന് സുപ്രിംകോടതി കേസ് വീണ്ടും കേൽക്കാൻ താരുമാനിച്ചു. 

2017 ഫെബ്രുവരി 3: പ്രതികൾ പുതിയ സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിച്ചു.

2017 മാർച്ച് 27: ഒരു വർഷം വാദം കോട്ടശേഷം സുപ്രിംകോടതി കേസ് വിധി പറയാൻ മാറ്റി.

2017 മെയ് 5: വധശിക്ഷ വിധിച്ച ഡെൽഹി ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവെച്ചു.

2018 ജൂലൈ 9: നാലിൽ മൂന്ന് പ്രതികളുടെ റിവ്യൂ ഹർജി സുപ്രീംകോടതി റദ്ദാക്കി.

2018 ഡിസംമ്പർ 13: പ്രതികളുടെ ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി.

2019 ഒക്ടോബർ 31: പ്രതികളുടെ എല്ലാ നിയമപോരാട്ടത്തിനുള്ള സാധ്യതകളും അടഞ്ഞതായും രാഷ്ട്രപതിക്ക് ദയാഹർജി നൽകാനാവില്ലെന്നും തിഹാർ ജയിൽ അധിക്യത‍ർ പ്രതികളെ അറിയിച്ചു. വിജയ് ശർമ്മ എന്ന പ്രതിമാത്രമാണ് ദയാഹർജി നൽകിയത്.

2019 ഡിസംമ്പർ 4 : കേന്ദ്ര ആഭ്യന്തമന്ത്രാലയത്തിന് ദയഹർജി ലഭിച്ചു.

2019 ഡിസംമ്പർ 6 : പോക്സോ കേസിലെ പ്രതികൾക്ക് ദയാഹർജി നൽകാനാവില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

2019 ഡിസംമ്പർ 7: ദയാഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതി വിനയ് ശർമ്മ രാഷ്ട്രപതിക്ക് കത്ത് നൽകി.

2019 ഡിസംമ്പർ 10: ഡെൽഹിയിലെ മോശം വായുവും വെള്ളവും മൂലം ആയുസ്സ് കുറയുമെന്നതിനാൽ എന്നിനാണ് വധശിക്ഷ നൽകുന്നതെന്ന് പ്രതിയായ അക്ഷയ സിംഗ് സുപ്രിംകോടതിയിൽ നൽകിയ റിവ്യുഹർജിയിൽ ചോദിച്ചു.

2019ഡിസംമ്പർ 13 : അക്ഷയ സിംഗ് സുപ്രിംകോടതിയിൽ നൽകിയ റിവ്യുഹർജിക്കെതിരെ നി‌ർഭയയുടെ മാതാപിതാക്കൾ സുപ്രിംകോടതിയെ സമീപിച്ചു. കേസ് ഡിസംമ്പർ 18ലേക്ക് മാറ്റി. 

2019ഡിസംമ്പർ 17:പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പിന്മാറി. കേസില്‍ മുന്‍പ് തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ ഹാജരായത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പിന്മാറ്റം.

click me!