Published : Mar 15, 2026, 07:59 AM ISTUpdated : Mar 15, 2026, 10:33 PM IST

സിപിഎം ബഹുജന റാലിയെ തള്ളി ജി സുധാകരൻ; ആളെ കൂട്ടാനായില്ലെന്ന് വിമർശനം

Summary

ഇറാനിലെ പ്രധാന നഗരങ്ങളിൽ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും. ഇസ്ഫഹാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈനിക നടപടിയിൽ ലെബനനിൽ മരണം 826 ആയി. അതിനിടെ, അയൽ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർ​ഗമെന്നും ​ഗൾഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

g sudhakaran

10:33 PM (IST) Mar 15

സിപിഎം ബഹുജന റാലിയെ തള്ളി ജി സുധാകരൻ; ആളെ കൂട്ടാനായില്ലെന്ന് വിമർശനം

പറവൂരിൽ സിപിഎം നടത്തിയ ബഹുജന റാലിയെ തള്ളി ജി സുധാകരൻ. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ ആളെ കൂട്ടാനായില്ലെന്നാണ് വിമർശനം.

Read Full Story

09:21 PM (IST) Mar 15

ശബരിമല സ്വർണക്കൊള്ള - എ പത്മകുമാറിനെ മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; നടപടി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. ആറന്മുള മണ്ഡലം എൽഡിഎഫ് കൺവീനറായിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത.

Read Full Story

08:35 PM (IST) Mar 15

കരയെ പുഴ 'വിഴുങ്ങുന്നു'; ആശങ്കയോടെ കുറ്റ്യാടി പുഴയോര നിവാസികള്‍

പുഴയിലേക്ക് കര ഭാഗം അനുദിനമെന്നോണം ഇടിയാന്‍ തുടങ്ങിയതോടെ ആശങ്കയില്‍ ഒരു ഗ്രാമം. കോഴിക്കോട് കുറ്റ്യാടി പുഴയോരത്താണ് കരഭാഗം പുഴയിലേക്ക് ഇടിയുന്നത്

Read Full Story

08:29 PM (IST) Mar 15

അങ്കത്തട്ട് ഒരുങ്ങി, കേരളത്തിലെ 14 ജില്ലകളിൽ എന്ത് സംഭവിക്കും? ഇക്കുറി വീറും വാശിയും കനക്കും; അധികാര കസേരയുടെ വിധി കുറിക്കാൻ 25 നാൾ മാത്രം

കേരള നിയമസഭാ തെരഞ്ഞെടുപ്പിന് 25 നാൾ മാത്രം ശേഷിക്കെ മുന്നണികൾ കച്ചമുറുക്കി. തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫും, തിരിച്ചുവരവ് പ്രതീക്ഷിച്ച് യുഡിഎഫും, അട്ടിമറി സ്വപ്നം കണ്ട് എൻഡിഎയും കളത്തിലിറങ്ങുമ്പോൾ 14 ജില്ലകളിലെയും രാഷ്ട്രീയ സാഹചര്യം അറിയാം

Read Full Story

08:18 PM (IST) Mar 15

കരൂർ ദുരന്തം - നടൻ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; സിബിഐക്ക് മുന്നിൽ ഹാജരാകുന്നത് മൂന്നാം തവണ

കരൂർ ദുരന്തത്തിൽ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു.

Read Full Story

08:15 PM (IST) Mar 15

പരിശോധനയിൽ തെളിഞ്ഞത് അധ്യാപകൻ പറ്റിച്ച പണി, തട്ടിയത് 15 ലക്ഷം രൂപ; മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ അധ്യാപകനായ് തെരച്ചിൽ

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ അധ്യാപകനായ് അന്വേഷണം ഊർജിതമാക്കി പൊലീസ്. വെളുത്ത മണൽ സരസ്വതി വിലാസം യുപി സ്കൂൾ അധ്യാപകൻ ദിലീപ് കുമാർ ആണ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്

Read Full Story

08:04 PM (IST) Mar 15

ബെംഗളൂരുവിലെ 23കാരിയുടെ മരണം; ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയെന്ന് ബന്ധുക്കളുടെ പരാതി, അന്വേഷണം ആരംഭിച്ച് പൊലീസ്

ബെംഗളൂരുവിൽ 23കാരിയായ യുവതിയെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കി എന്ന് പരാതി. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read Full Story

07:20 PM (IST) Mar 15

'ഇറാനെ കുടുക്കാൻ വ്യാജ ആക്രമണ പദ്ധതി, 9/11 മാതൃകയിൽ ഭീകരവാദ ആക്രമണ സാധ്യത'; ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലറിജാനി

ഇറാനെ കുടുക്കാൻ വ്യാജ ആക്രമണ പദ്ധതി ഒരുങ്ങുന്നു എന്ന് ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലറിജാനി. 9/11 മാതൃകയിൽ ഭീകരവാദ ആക്രമണ പദ്ധതിയാണ് ഒരുങ്ങുന്നതെന്ന് വിശദീകരണം

Read Full Story

06:49 PM (IST) Mar 15

`മരിച്ചാലും കോൺ​ഗ്രസ് വിടില്ല', പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും

കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കുന്നത്തുനാട്ടിലാണ് മത്സരിക്കുക. മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ് ബാബു

Read Full Story

06:43 PM (IST) Mar 15

26 ദിവസത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറും, കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കും; 2 ദിവസത്തിൽ സ്ഥാനാർഥി പ്രഖ്യാപനമെന്നും കെസി വേണുഗോപാൽ

26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിപ്പിച്ച് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസ് സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അതൃപ്തിയുള്ള നേതാക്കളുമായി സംസാരിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Read Full Story

06:40 PM (IST) Mar 15

'എത്തിയത് അച്ഛന്‍റെ അനുഗ്രഹം തേടി', കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുരളീധരൻ, 'വട്ടിയൂർക്കാവിൽ മത്സരം സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ'

മുരളീ മന്ദിരത്തിൽ കെ കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കെ മുരളീധരൻ. അച്ഛന്‍റെ ആത്മാവിന്‍റെ അനുഗ്രഹം തേടിയെത്തിയതാണെന്ന് പ്രതികരണം

Read Full Story

06:20 PM (IST) Mar 15

മൂന്നാം തുടർ ഭരണം ഉറപ്പ്, 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെയും പരിഹസിച്ച് എൽഡിഎഫ് കൺവീനർ; 'അവർക്ക് എന്തും പറയാമല്ലോ'

കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെ പരിഹസിച്ച അദ്ദേഹം, ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ സ്വാഭാവികമാണെന്നും വ്യക്തമാക്കി

Read Full Story

06:15 PM (IST) Mar 15

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയാസ്, 'ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കും, എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടം'

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ 2021 നേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കോഴിക്കോട് ജില്ലയിൽ 13 സീറ്റും നേടും എന്ന് പ്രതികരണം

Read Full Story

06:10 PM (IST) Mar 15

24 മണിക്കൂറിൽ സ്ഥാനാർഥി പ്രഖ്യാപനം, പുതുയുഗ പിറവിക്കായി കേരളം വിധിയെഴുതും, ടീം യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തും - സതീശൻ

യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം 24 മണിക്കൂറിനകം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. നൂറിലധികം സീറ്റുകൾ നേടി ടീം യുഡിഎഫ് അധികാരത്തിലെത്തുമെന്നും, സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

Read Full Story

05:51 PM (IST) Mar 15

ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍റ്, നഗര പ്രദേശങ്ങളിൽ കൂടുതല്‍ ആവശ്യക്കാര്‍; വിറക് വിപണിയും സജീവം

പാചകവാതകക്ഷാമത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന് വിപണയില്‍ വന്‍ ഡിമാന്‍റ്. ഹോം അപ്ലയന്‍സ് ഷോപ്പുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

Read Full Story

05:28 PM (IST) Mar 15

പന്തളം കൊട്ടാരം ഭാരവാഹികളെ കണ്ട് ബിനോയ് വിശ്വവും സിപിഐ നേതാക്കളും; സന്ദർശനം യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തിന് പിന്നാലെ

പന്തളം കൊട്ടാരം ഭാരവാഹികളെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേതാക്കളും സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കൊട്ടാരത്തിൽ എത്തിയത്.

Read Full Story

05:20 PM (IST) Mar 15

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും ബാക്കി മണ്ഡലങ്ങളിലെ  സ്വതന്ത്ര സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.

Read Full Story

05:04 PM (IST) Mar 15

'തിരഞ്ഞെടുപ്പിനു വേണ്ടിയാണോ ഈ യൂടേൺ?', ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തിയതിൽ പ്രതികരണവുമായി രാജിവ് ചന്ദ്രശേഖർ

ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ

Read Full Story

04:55 PM (IST) Mar 15

അതിവേ​ഗം സിപിഐ, തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, നാല് മന്ത്രിമാരും കളത്തിൽ

സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

Read Full Story

04:22 PM (IST) Mar 15

കേരളത്തിൽ 100 വയസിന് മുകളിൽ 1571 വോട്ടർമാർ, മൊത്തം 2.70 കോടി വോട്ടർമാർ, 30471 പോളിംഗ് സ്റ്റേഷനുകൾ; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു

കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായെന്നും, കേരളത്തിൽ 2.70 കോടി വോട്ടർമാരുണ്ടെന്നും കമ്മീഷൻ അറിയിച്ചു. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി

Read Full Story

03:51 PM (IST) Mar 15

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പൻ പ്രഖ്യാപനം, ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും ഓണറേറിയം വർധിപ്പിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും പ്രതിമാസ ഓണറേറിയം വർധിപ്പിച്ചു. 500 രൂപയുടെ വർധനവോടെ ഓണറേറിയം 2000 രൂപയായി ഉയരും. ഈ നീക്കം വിവിധ മതവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്

Read Full Story

03:27 PM (IST) Mar 15

'നാറാത്തത് നാറും' ബൈപ്പാസിൽ മാലിന്യ കൂമ്പാരം; കോർപ്പറേഷനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം, മാലിന്യനീക്കം തുടങ്ങിയെന്ന് കൗൺസിലർ

വെള്ളാറിൽ കഴക്കൂട്ടം - കാരോട് ബൈപാസിനു സമീപം രൂപപ്പെട്ട മാലിന്യ കൂമ്പാരം ചൂണ്ടിക്കാട്ടി കോർപ്പറേഷനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Read Full Story

02:02 PM (IST) Mar 15

ഇനി യാത്ര ചിലവേറും! ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ, ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു

ദേശീയപാതാ അതോറിറ്റി ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് 3000 രൂപയിൽ നിന്ന് 3075 രൂപയായി വർധിപ്പിച്ചു. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റം, വർഷത്തിൽ ഇരുനൂറ് തവണ ടോൾ നൽകാതെ യാത്ര ചെയ്യാൻ സഹായിക്കുന്ന പാസിനെ ബാധിക്കും

Read Full Story

01:41 PM (IST) Mar 15

ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചന, ഡിജിപിക്കും ബെംഗളൂരു പൊലീസ് കമ്മീഷണർക്കും പരാതി നൽകിയെന്ന് ഷാനിമോൾ ഉസ്മാൻ

ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി അവർ സംസ്ഥാന പൊലീസ് മേധാവിക്കും ബെംഗളൂരു കമ്മീഷണർക്കും പരാതി നൽകി. വ്യാജ ആരോപണം ഉന്നയിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി

Read Full Story

12:46 PM (IST) Mar 15

കരൂര്‍ ദരന്തം; സിബിഐയ്ക്ക് മുന്നിൽ മൂന്നാം തവണയും വിജയ്, ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യൽ

കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിനായി സിബിഐയ്ക്ക് മുന്നിൽ ഹാജരായി നടൻ വിജയ്. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. മൂന്നാം തവണയാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. മുൻപ് ജനുവരി 12, 19 തീയതികളിൽ വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.

Read Full Story

12:39 PM (IST) Mar 15

കേരളം ബൂത്തിലെത്തുമ്പോൾ; ആകെ 2,71,11,856 വോട്ടർമാർ, വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാൻ അവസരം

1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 4,24,518 പേരാണ് 18-19 വയസ്സിന് ഇടയിലുളളവർ. 30,471 പോളിങ് ബൂത്തുകൾ, 5034-കൂടിയ പോളിങ് ബൂത്തുകൾ, 41 വോട്ടെണ്ണൽ കേന്ദ്രങ്ങളും പോളിംങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു.

Read Full Story

12:38 PM (IST) Mar 15

'ആചാരങ്ങളിൽ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ല'; ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയിൽ വാദങ്ങള്‍ സമര്‍പ്പിച്ച് പന്തളം കൊട്ടാരം

ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദവുമായി ശബരിമല യുവതി പ്രവേശനത്തിൽ പന്തളം കൊട്ടാരം. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദങ്ങൾ വ്യക്തമാക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു

Read Full Story

12:00 PM (IST) Mar 15

വിവാദങ്ങൾക്കിടെ അമ്പലപ്പുഴയിൽ ചുവരെഴുത്ത് തുടങ്ങി സിപിഎം; ആദ്യ എഴുത്ത് വിഎസിൻ്റെ വീടിന് സമീപം, 'സ. H സലാമിനെ വിജയിപ്പിക്കുക'

സിപിഎം സ്ഥാനാർത്ഥിയാവാൻ സാധ്യതയുള്ള എച്ച് സലാമിനായാണ് ചുവരെഴുത്ത് തുടങ്ങിയത്. പേരും പാർട്ടി ചിഹ്നവും ഉൾപ്പെടെയാണ് ചുവരെഴുത്ത്. സ. H സലാമിനെ വിജയിപ്പിക്കുക എന്നിങ്ങനെയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read Full Story

11:00 AM (IST) Mar 15

നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി; 'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും'

തലസ്ഥാനത്തെ ജില്ലയിൽ 14 സീറ്റും ജയിക്കും. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് കാരണം ഇല്ല. എല്ലാം എല്ലാവർക്കും ചെയ്ത സർക്കാരാണെന്നും വി ശിവൻകുട്ടി പറഞ്ഞു.

Read Full Story

10:35 AM (IST) Mar 15

അങ്കം കുറിക്കാൻ പാര്‍ട്ടികള്‍; ഇന്ന് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആദ്യ പട്ടിക നാളെ

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനാണ് എൽഡിഎഫ് തീരുമാനം. അതേസമയം, ബിജെപിയും കോണ്‍ഗ്രസും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെയായിരിക്കും പുറത്തുവിടുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനം പ്രചാരണ ചൂടിലേക്ക് കടക്കും.

Read Full Story

10:03 AM (IST) Mar 15

കേരള അടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന്

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

Read Full Story

09:29 AM (IST) Mar 15

പുതിയ എക്സൈസ് കമ്മീഷണർ നിയമനവും വിവാദത്തിൽ; ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത് ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷൻ

ഐപിഎസ് ഉദ്യോഗസ്ഥനെ തന്നെ നിയമിച്ചത് ചോദ്യം ചെയ്ത് ഐഎസ്എസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്.

Read Full Story

08:56 AM (IST) Mar 15

ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ സംവിധാനമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഷീനുകൾ തകരാറിൽ

നാല് ഉപകരണങ്ങളാണ് തകരാറിലായത്. ശസ്ത്രക്രിയ ഉപകരണങ്ങൾ ആംബുലൻസിൽ സമീപത്തെ എസ്എറ്റി ആശുപത്രിയിൽ എത്തിച്ചാണ് നിലവിൽ അണുവിമുക്തമാക്കുന്നത്. 2024ൽ കേടായ രണ്ട് മെഷീനുകൾ ഇതുവരെ നന്നാക്കിയിട്ടില്ലെന്നാണ് വിവരം.

Read Full Story

08:33 AM (IST) Mar 15

രണ്ടല്ല ഒന്നാണ്, ഹിറ്റ് സിനിമകളുടെ സീനുകൾ ചേർത്ത് പരിഹാസ പരസ്യം; യുഡിഎഫിനും എൽഡിഎഫിനുമെതിരെ എൻഡിഎ

രണ്ടും രണ്ടല്ല, ഒന്നാണ് എന്ന് പരിഹസിച്ചു കൊണ്ടുള്ള പരസ്യമാണ് ഇന്നത്തെ പത്രങ്ങളിലുള്ളത്. ഹിറ്റ് സിനിമ സീനുകൾ ചേർത്തുള്ള പരസ്യവുമായാണ് ബിജെപിയുടെ പരിഹാസം. യുഡിഎഫും എൽഡിഎഫും രണ്ടല്ല, ഒന്നാണെന്നും ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇവർക്ക് നിലപാട് ഒന്നാണെന്നും പരസ്യം പറയുന്നു.

Read Full Story

08:00 AM (IST) Mar 15

സംഘർഷം; വ്യാജ പ്രചാരണം നടത്തിയതിന് വിവിധ രാജ്യക്കാരായ 35 പേർ യുഎഇയിൽ അറസ്റ്റിൽ,17 പേർ ഇന്ത്യക്കാർ

സംഘർഷ കാലത്തെ സോഷ്യൽ മീഡിയാവ്യാജ പ്രചരണങ്ങൾക്കെതിരെ അതിശക്തമായ നടപടി പരസ്യമാക്കി യുഎഇ. എഐ ഉൾപ്പടെ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതിന് വിവിധ രാജ്യക്കാരായ 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. ഇതിൽ 17പേർ ഇന്ത്യക്കാരാണ്. ഇവരെ അതിവേഗ വിചാരണയ്ക്ക് നിർദേശം നൽകി. കൃത്രിമമായി നിർമ്മിച്ച വിഡീയോകളുപയോഗിച്ച് തെറ്റായ പ്രചരണം നടത്തിയെന്നാണ് കേസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ശക്തമായ നിരീക്ഷണത്തിന് ശേഷമാണ് നടപടി.

08:00 AM (IST) Mar 15

സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അതുലിൻ്റെ മുന്നിലും പിന്നിലുമായി രണ്ട് കാറുകൾ, നടത്തിയത് വൻ ആസൂത്രണം; അലുവ അതുൽ കൊലക്കേസിൽ വാഹനങ്ങൾ കസ്റ്റഡിയിൽ

കരുനാ​ഗപ്പള്ളിയിൽ ​​പട്ടാപ്പകൽ ​ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റ കൃത്യത്തിന് ഉപയോഗിച്ച 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനായി നടന്നത് വൻ ആസൂത്രണമാണെന്നും പ്രതികൾ രണ്ട് കാറുകളുമായി അതുലിൻ്റെ നീക്കം നിരീക്ഷിച്ചെന്നും പൊലീസ് പറയുന്നു. ഇന്നലെ പട്ടാപ്പകല്‍ കരുനാഗപ്പള്ളിയില്‍ നടുറോഡില്‍വച്ചാണ് ക്രൂരകൊലപാതകം അരങ്ങേറിയത്.

07:59 AM (IST) Mar 15

നടപടികൾ പൂർത്തിയായി; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയ്യാറാക്കുക.


More Trending News