LIVE NOW
Published : Mar 17, 2026, 07:04 AM ISTUpdated : Mar 17, 2026, 08:27 PM IST

'ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗ് പ്രതിനിധികളല്ല', ചരിത്രത്തിലാദ്യമായി 2 വനിതകൾക്ക് സീറ്റ് നൽകിയിട്ടും അതൃപ്തി, പരസ്യ വിമർശനവുമായി നൂർബിന

Summary

പാർട്ടി കോട്ടയായ കണ്ണൂരിലെ കലാപത്തിൽ വെട്ടിലായി സിപിഎം. ടി.കെ ഗോവിന്ദന്റെ തുറന്നുപറച്ചിലോടെ പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം. ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി പറയുമോ എന്നതിലാണ് ആകാംക്ഷ. ആന്തൂരിലെ സാജന്റെ മരണത്തിൽ പികെ ശ്യാമളയെ രക്ഷിച്ച് എടുക്കുകയായിരുന്നുവെന്ന ആരോപണത്തിലും നേതാക്കൾ മറുപടി പറയേണ്ടി വരും.

LEAGE

08:27 PM (IST) Mar 17

'ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗ് പ്രതിനിധികളല്ല', ചരിത്രത്തിലാദ്യമായി 2 വനിതകൾക്ക് സീറ്റ് നൽകിയിട്ടും അതൃപ്തി, പരസ്യ വിമർശനവുമായി നൂർബിന

ചരിത്രത്തിലാദ്യമായി രണ്ട് വനിതകൾക്ക് മുസ്ലിം ലീഗ് സീറ്റ് നൽകിയെങ്കിലും വനിതാ ലീഗിൽ അതൃപ്തി പുകയുന്നു. സ്ഥാനാർത്ഥികളായ ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്ന് ദേശീയ സെക്രട്ടറി നൂർബിന റഷീദ് പരസ്യമായി വിമർശിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു

Read Full Story

07:21 PM (IST) Mar 17

കൂടുമാറിയവർക്ക് 'കൈ' കൊടുത്ത് കോൺഗ്രസ്, എ സുരേഷും ഐഷ പോറ്റിയും പോർക്കളത്തിൽ; ജി സുധാകരനും കുഞ്ഞികൃഷ്ണനും ടികെ ഗോവിന്ദനും പിന്തുണ കൊടുക്കുമോ?

സിപിഎമ്മിൽ നിന്ന് കൂടുമാറിയ ഐഷ പോറ്റി, എസ് സുരേഷ് എന്നിവർക്ക് കോൺഗ്രസ് തങ്ങളുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടം നൽകി. കൊട്ടാരക്കരയിലും മലമ്പുഴയിലും മത്സരിക്കുന്ന ഇവർക്ക് പുറമെ, ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ അടക്കമുള്ള മറ്റ് സിപിഎം വിമതർക്കും പിന്തുണ നൽകുമെന്നാണ് സൂചന

Read Full Story

06:13 PM (IST) Mar 17

ശബരിമല സ്വർണക്കൊള്ള - ബെല്ലാരി ഗോവർദ്ധന് ജാമ്യമില്ല, ഹർജി തള്ളി കൊല്ലം വിജിലൻസ് കോടതി

ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. 2025 ഡിസംബർ 19-നാണ് ശബരിമല സ്വർണക്കൊളള കേസിൽ ഗോവർദ്ധൻ അറസ്റ്റിലായത്.

 

Read Full Story

05:49 PM (IST) Mar 17

അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; മുന്നറിയിപ്പ് നൽകി സ്പെഷ്യൽ ബ്രാഞ്ച്, പ്രതികളെ കൊല്ലം ജില്ല ജയിലിൽ നിന്ന് മാറ്റി

പ്രതികൾക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡിൽ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്.

Read Full Story

05:34 PM (IST) Mar 17

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ് - ജയസൂര്യ പ്രതിയാകില്ല, സാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ച് ഇഡി

കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു. സേവ് ബോക്സ് ആപ്പ് ബ്രാൻഡ് അംബാസിഡർ ആണ് ജയസൂര്യ.

 

Read Full Story

05:09 PM (IST) Mar 17

പാർട്ടി തീരുമാനം സ്വാഗതം ചെയ്യുന്നു; ലീഗ് സ്ഥാനാർത്ഥി പട്ടിക മികച്ചതെന്ന് എംകെ മുനീർ; പകരം വരുന്നവർ യോഗ്യരെന്നും പ്രതികരണം

മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയെ സ്വാഗതം ചെയ്ത എംകെ മുനീർ, താൻ മത്സരിക്കാത്തത് നേരത്തെ ചർച്ച ചെയ്ത തീരുമാനമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകിയ പട്ടിക മികച്ചതാണെന്നും, കൊടുവള്ളിയിൽ തനിക്ക് പകരം വരുന്ന പി കെ ഫിറോസിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു

Read Full Story

04:37 PM (IST) Mar 17

'സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ ജയിക്കും, നേതൃത്വത്തിൽ വിശ്വാസമുണ്ട്, ദില്ലിയിൽ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ല' - എൽദോസ് കുന്നപ്പിള്ളി

നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും തന്റെ അയോ​ഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

Read Full Story

03:16 PM (IST) Mar 17

ബിജെപിയിലും പൊട്ടിത്തെറി, ചെങ്ങന്നൂർ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഭിന്നത; പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ നോബിള്‍ മാത്യുവിന് പാർട്ടി സസ്പെന്‍ഷൻ

ചെങ്ങന്നൂരില്‍ എം വി ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ നേതൃത്വത്തിനെ പരാതി അറിയിച്ചു. പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ നോബിള്‍ മാത്യുവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു.

Read Full Story

03:09 PM (IST) Mar 17

നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥി; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും.

Read Full Story

02:45 PM (IST) Mar 17

10 തവണ ജയം, നിയമസഭയിലെ പ്രായംകൂടിയ എംഎൽഎ! ഒടുവിൽ സുപ്രധാന തീരുമാനവുമായി പിജെ ജോസഫ്, ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം

പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി പിജെ ജോസഫ് എംഎൽഎ. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി അദ്ദേഹം തുടരും

Read Full Story

02:42 PM (IST) Mar 17

'സ്വതന്ത്രൻ അല്ല, യുഡിഎഫ് സ്വതന്ത്രൻ', അമ്പലപ്പുഴയിലെ പോരാട്ടത്തിൽ പല രഹസ്യങ്ങളും പുറത്ത് വരും

ജി സുധാകരൻ സ്വതന്ത്രൻ അല്ലെന്നും യുഡിഎഫ് സ്വതന്ത്രനാണെന്നും അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അനിരുദ്ധൻ

Read Full Story

02:30 PM (IST) Mar 17

തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

 

Read Full Story

02:16 PM (IST) Mar 17

വെള്ളമില്ല, പാടങ്ങൾ കരിഞ്ഞു തുടങ്ങി, വലഞ്ഞ് കർഷകർ; ഇറിഗേഷന്‍, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനവും അവതാളത്തിൽ

വേനല്‍ കനത്തതോടെ ചാലക്കുടി പുഴയില്‍ ജലവിതാനം താഴുന്നു. ഇറിഗേഷന്‍, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. വെള്ളം ലഭ്യമല്ലാതായതോടെ പല കൃഷിയിടങ്ങളിലും നെല്‍കൃഷിയടക്കമുള്ളവ കരിഞ്ഞുണങ്ങി തുടങ്ങി

Read Full Story

02:02 PM (IST) Mar 17

'നോമ്പിന് ഹോട്ടലില്‍ നിന്ന് ഭക്ഷണം നൽകി, പിന്നാലെ മുസ്ലീങ്ങള്‍ ആക്രമിച്ചു', വാട്‌സാപ്പില്‍ പ്രചരിപ്പിച്ചത് വ്യാജസന്ദേശം; പ്രതി അറസ്റ്റില്‍

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ നിര്‍മിച്ച് വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസില്‍ ഒരാളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയും നിലവില്‍ കാരത്തൂരില്‍ താമസക്കാരനുമായ ശ്രീജിത്തിനെയാണ് (46) പൊലീസ് പിടികൂടിയത്

Read Full Story

01:57 PM (IST) Mar 17

‌‌പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ; നിർബന്ധിപ്പിച്ചു സ്ഥാനാർത്ഥി ആക്കിയതിൽ അതൃപ്തിയെന്ന് സൂചന

പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ. താനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അബ്ദുറഹ്മാൻ. താൽപ്പര്യം ഇല്ലാഞ്ഞിട്ടും നിർബന്ധിപ്പിച്ചു സ്ഥാനാർത്ഥി ആക്കിയതിൽ അതൃപ്തി എന്നാണ് സൂചന.

Read Full Story

01:36 PM (IST) Mar 17

സി സി മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവെച്ചു; ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചത് ഇന്നലെ, കത്ത് നൽകി

ഇന്നലെയാണ് സി സി മുകുന്ദൻ ബിജെപി അം​ഗത്വം സ്വീകരിച്ചത്. ഇന്നലത്തെ തീയതി വെച്ച് കത്ത് നൽകി.

Read Full Story

01:36 PM (IST) Mar 17

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്നു, യുഎഇയിൽ ഒരു മരണം; സമാധാന ശ്രമങ്ങളുമായി ഈജിപ്ത്

ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ഒരു മരണം. അബുദാബി ബനിയാസിൽ പാക് സ്വദേശിയാണ് മരിച്ചത്. ഇതിനിടെ സമാധാന ശ്രമങ്ങളുമായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന ഈജിപ്ത് വിദേശകാര്യ മന്ത്രി സൗദിയിലെത്തി.

Read Full Story

12:56 PM (IST) Mar 17

കഴിഞ്ഞ 24 മണിക്കൂറിൽ തകർത്തത് 7 ശത്രു ഡ്രോണുകൾ, അഭ്യൂഹങ്ങളിൽ വീഴാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം പരിഗണിക്കണം, അറിയിപ്പുമായി കുവൈത്ത് നാഷണൽ ഗാർഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്‍റെ വ്യോമപരിധിയിൽ കടന്നുകയറിയ ഏഴ് ശത്രു ഡ്രോണുകൾ തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു

Read Full Story

12:43 PM (IST) Mar 17

ജി സുധാകരനെതിരെ സംഘടിപ്പിച്ച ബഹുജന റാലി; 500 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി ഉൾപ്പെടെ പ്രകടനം നടത്തിയ 500 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചതിനാണ് പുന്നപ്ര പൊലീസ് സ്വമേധയാ കേസെടുത്തത്.

Read Full Story

12:24 PM (IST) Mar 17

കുവൈറ്റിന് ഐക്യദാർഢ്യം; അതിർത്തികളെല്ലാം തുറന്ന് സൗദി അറേബ്യ, ഖഫ്ജിയിൽ 44 പാതകൾ സജ്ജം

മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള എല്ലാ കരയതിർത്തികളും സൗദി അറേബ്യ തുറന്നു

Read Full Story

12:23 PM (IST) Mar 17

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവം - വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ പരി​ഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ പരി​ഗണിക്കുന്നത് മാറ്റി. അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കി.

Read Full Story

12:20 PM (IST) Mar 17

അറിയിപ്പ്; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നവീകരണം, ട്രെയിൻ സർവീസുകളിൽ മാറ്റം

ഇന്ന് മുതൽ മാർച്ച്‌ 26വരെ പാലക്കാട്‌- എറണാകുളം മെമു ആലുവയിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം-പാലക്കാട് മെമു ആലുവയിൽ നിന്നായിരിക്കും സർവീസ് നടത്തുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.

Read Full Story

12:04 PM (IST) Mar 17

'പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചത്, അടിസ്ഥാനം ബന്ധുത്വമല്ല'; ടികെ ​ഗോവിന്ദന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് കെകെ രാ​ഗേഷ്

ടികെ ​ഗോവിന്ദന്റെ പേര് നിർദേശിച്ചത് ‍‍‍ടികെ ​ഗോവിന്ദൻ തന്നെയാണെന്നും ടികെ ​ഗോവിന്ദന് പാർലമെന്ററി ദുരയാണെന്നും കെ കെ രാ​ഗേഷ് രൂക്ഷഭാഷയിൽ വിമർശിച്ചു.

Read Full Story

11:54 AM (IST) Mar 17

പ്രതീക്ഷയുടെ ചെറുപുഞ്ചിരി, സൈനികൻ വീരമൃത്യു വരിച്ച് അഞ്ചാം നാൾ ആണ്‍കുഞ്ഞ് പിറന്നു, പ്രത്യാശയായി ഫാരിസ്

രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്‍റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഫിന്‍റെ വീട്ടിൽ പ്രതീക്ഷയുടെ ഒരു പുഞ്ചിരി ജനിച്ചു

Read Full Story

11:26 AM (IST) Mar 17

ഡോ. വന്ദന ദാസ് കൊലക്കേസ് - പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍

ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് സന്ദീപ് ഡോക്ടർ വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ശിക്ഷ പിന്നീട് വിധിക്കും.
Read Full Story

10:51 AM (IST) Mar 17

ശബരിമല സ്വർണക്കൊള്ള - തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി, എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

Read Full Story

09:53 AM (IST) Mar 17

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോ​ഗികളെ മാറ്റി, തീ നിയന്ത്രണ വിധേയമെന്ന് പൊലീസ്

മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് സംശയം. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം.

Read Full Story

09:40 AM (IST) Mar 17

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം.

Read Full Story

09:29 AM (IST) Mar 17

രാജ്യസഭാ തെരഞ്ഞെടുപ്പിലെ കൂറുമാറ്റം, നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ്, ഒഡീഷയിലും ഹരിയാനയിലും ബീഹാറിലും തിരിച്ചടി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലും ഹരിയാനയിലും ബീഹാറിലും കൂറുമാറിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ്

Read Full Story

09:13 AM (IST) Mar 17

കണ്ണൂരിലെ പൊട്ടിത്തെറി; ടികെ ഗോവിന്ദനെതിരെ നടപടിക്ക് സിപിഎം, പാർട്ടിയിൽ നിന്ന് പുറത്താക്കും

ടികെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകി. വിഷയം അവൈലബിൾ സെക്രട്ടേറിയറ്റ് പരിശോധിക്കും. തുടർന്നായിരിക്കും തീരുമാനം.

Read Full Story

09:05 AM (IST) Mar 17

കണ്ണൂരിൽ മത്സരിച്ചേ പറ്റൂ, പിന്നോട്ടില്ലെന്ന് കെ സുധാകരൻ; ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന്

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ സുധാകരൻ. ഇക്കാര്യം ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിക്കും. ദില്ലി യാത്രക്ക് മുൻപ് സുധാകരനുമായി മല്ലികാർജുൻ ഖർഗെ സംസാരിച്ചു.

Read Full Story

08:41 AM (IST) Mar 17

ജി സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നുവെന്ന് യു പ്രതിഭ; 'ആലപ്പുഴയിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല'

പാർട്ടി നൽകിയത് വലിയ ഉത്തരവാദിത്വം ആണെന്നും പാർട്ടിക്ക് തന്നിലുള്ള വിശ്വാസം നിലനിർത്തിപോവണമെന്നാണ് ആ​ഗ്രഹമെന്നും പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട്

Read Full Story

08:37 AM (IST) Mar 17

ചാത്തന്നൂരിൽ ഫോർവേർഡ് ബ്ലോക്കിനെ വെട്ടി, കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനം; സൂരജ് രവി സ്ഥാനാർത്ഥിയാകും

ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് തന്നെ മത്സരിക്കും. ഫോർവേർഡ് ബ്ലോക്കിനെ വെട്ടി. കെ പി സി സി ജനറൽ സെക്രട്ടറി സൂരജ് രവി സ്ഥാനാർത്ഥിയാകും.

Read Full Story

07:58 AM (IST) Mar 17

'അങ്ങനെ സംഭവിച്ചാല്‍ എന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു', തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്‍റി 20 സ്ഥാനാർത്ഥി അഖില്‍ മാരാര്‍

താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്‍റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണം

Read Full Story

07:20 AM (IST) Mar 17

സംസ്ഥാന നേതൃത്വം ഉറച്ച നിലപാടെടുത്തു; കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം, സുധാകരനും രാഹുൽ​ ഗാന്ധിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച

സംസ്ഥാന നേതൃത്വത്തിൻ്റെ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് അംഗീകാരം നൽകി. അതിനിടെ, പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ സുധാകരനും രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടക്കും. തർക്കങ്ങൾക്കിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.

Read Full Story

07:05 AM (IST) Mar 17

കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി

കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പൊലീസ് ചികിത്സക്കായി കൊണ്ടുവന്ന പൂയപ്പള്ളി സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. എഴുപതിലധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

07:05 AM (IST) Mar 17

യുഎഇയിലേക്ക് ഇറാൻ്റെ മിസൈൽ ആക്രമണം; വ്യോമപാത താത്കാലികമായി അടച്ചു, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ രം​ഗത്തെത്തി. സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ, ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയ്യാറെന്നും റഷ്യ പ്രഖ്യാപിച്ചു.


More Trending News