Published : May 09, 2026, 08:40 AM ISTUpdated : May 09, 2026, 11:17 PM IST

വ്യാജരേഖ ചമച്ച് അവയവ കൈമാറ്റം - മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ; നജീബിനെ കണ്ടെത്താനുളള ശ്രമം ഊർജിതമാക്കി പൊലീസ്

Summary

കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്.

Kerala Police

11:17 PM (IST) May 09

വ്യാജരേഖ ചമച്ച് അവയവ കൈമാറ്റം - മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ; നജീബിനെ കണ്ടെത്താനുളള ശ്രമം ഊർജിതമാക്കി പൊലീസ്

അവയവ കൈമാറ്റ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ. കുന്നത്തുനാട് സ്വദേശി റഷീദ ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ നജീബ് ഒളിവിലാണ്.

Read Full Story

10:24 PM (IST) May 09

1967ന് ശേഷം ഇതാദ്യം, വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ; സത്യപ്രതി‍ജ്ഞാ ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും

വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവ‍ർ മന്ത്രിമാരാകും. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ​ഗാന്ധിയും എത്തും.

Read Full Story

10:20 PM (IST) May 09

സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രതിയായ ബലാത്സംഗക്കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ, സ്പായിലേക്ക് പരാക്കാരിയെ എത്തിച്ചത് ജോലി വാഗ്ദാനം ചെയ്ത്

ഒറ്റപ്പാലം സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെക്കൂടാതെ ഒരു യുവതി കൂടി അറസ്റ്റിൽ‌

Read Full Story

09:36 PM (IST) May 09

സ്വർണം നൽകിയില്ലെങ്കിൽ ബന്ധത്തിൽ നിന്ന് പിന്മാറുമെന്ന് ഭീഷണി, യുവതിയിൽ നിന്ന് കൈക്കലാക്കിയത് 6 പവനോളം സ്വർണം; പ്രതി പിടിയിൽ

സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിൽ. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്

Read Full Story

09:34 PM (IST) May 09

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി; പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷം, മെറിറ്റടക്കം പരിഗണിച്ച് തീരുമാനം

കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷമെന്ന് രാഹുൽ ​ഗാന്ധി. മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹരാണെന്നും രാഹുൽ ​ഗാന്ധി അറിയിച്ചു 

Read Full Story

09:12 PM (IST) May 09

ഇവിടെ വിസിലടിച്ച് ആഘോഷം, അവിടെ കലാപം, ഇപിഎസിനെതിരെ കുറ്റപത്രം പുറത്തിറക്കി നേതാക്കൾ; '11 തോൽവി ആയി, എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണം'

എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ രാജി ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്ത്. ഇപിഎസിന്റെ നേതൃത്വത്തിൽ പാർട്ടി തുടർച്ചയായി 11 തോൽവികൾ നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി എസ് പി വേലുമണിയാണ് രാജി ആവശ്യപ്പെട്ടത്. നേതൃത്വത്തിന്റെ കഴിവുകേടാണ് പരാജയത്തിന് കാരണമെന്ന് ആരോപിച്ച് നേതാക്കൾ ഇപിഎസിനെതിരെ കുറ്റപത്രവും പുറത്തിറക്കി

Read Full Story

08:48 PM (IST) May 09

വിവാഹ സൽക്കാരത്തിനിടെ വരൻ്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി; എട്ട് പേർക്ക് പരിക്ക്, സംഭവം ഇടുക്കിയിൽ

വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ വരൻ്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി. വരൻ്റെ സഹോദരിയുടെ ഭർത്താവും മൂന്ന് കേറ്ററിംഗ് ജീവനക്കാരും ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.

Read Full Story

08:45 PM (IST) May 09

118 അല്ല, 120 എംഎൽഎമാരുടെ പിന്തുണയിൽ മാസ് ആയി ഗവർണറെ കണ്ട് ദളപതി; 'ജനനായകന്‍റെ' സത്യപ്രതിജ്ഞ നാളെ 10 മണിക്ക്

വിജയ് തമിഴ്നാട്‌ മുഖ്യമന്ത്രിയാവും. നാളെ 10 മണിക്ക് സത്യപ്രതിജ്ഞ നടക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക

Read Full Story

08:12 PM (IST) May 09

ജ്വല്ലറിയിലെ ആഭരണം വാങ്ങിയത് പേര് മാറ്റിപ്പറഞ്ഞ്, അഭിഷേക് സ്വയം പരിചയപ്പെടുത്തിയത് സങ്കീര്‍ത്ഥ് എന്ന്, യുവാവ് പിടിയിൽ

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി

Read Full Story

08:10 PM (IST) May 09

നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ സാധിക്കില്ല, ശക്തി പ്രകടനങ്ങൾക്ക് രൂക്ഷ വിമർശനം

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ രാഹുൽ ഗാന്ധി നേതാക്കൾക്ക് കർശന താക്കീത് നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കമാൻഡ്, ശക്തിപ്രകടനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ പ്രവർത്തകരോട് ഐക്യത്തിന് ആഹ്വാനം ചെയ്തു

Read Full Story

07:42 PM (IST) May 09

'പ്രവർത്തകരെ വേദനിപ്പിക്കരുത്', ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്ത് കെസി, ആർസി, വിഡി; 'ഇനി പ്രകടനങ്ങൾ പാടില്ല, ഇന്ന് തന്നെ എല്ലാ ഫ്ലക്സുകൾ നീക്കണം'

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടർന്നതോടെ, കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി രംഗത്തെത്തി. പ്രവർത്തകർ പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്നും ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

Read Full Story

07:34 PM (IST) May 09

വല്ലാത്ത സ്നേഹം! വിഡിക്കുവേണ്ടി ഇരിട്ടി ടൗണിലെ റോഡിലുരുണ്ട് കോണ്‍ഗ്രസ് പ്രവർത്തകൻ, മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായി ശയനപ്രദർശനം

വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ ഇരിട്ടി ടൗണിൽ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായാണ് കോൺഗ്രസ് പ്രവർത്തകനായ പി വി രാജൻ ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്

Read Full Story

07:11 PM (IST) May 09

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; കെ സി വേണു​ഗോപാലിനെ ഹൈക്കമാൻഡ് നിർദേശിച്ചേക്കും, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. പ്രഖ്യാപനം ഉടനെന്നാണ് സൂചന.

Read Full Story

06:52 PM (IST) May 09

വരന്‍റെ ബന്ധുക്കൾ പാത്രമെടുത്ത് അടിച്ചത് കേറ്ററിങ്ങുകാരുടെ തലയ്ക്ക്, പിന്നാലെ കൂട്ടയടി, പരാതി നൽകാത്തതിനാൽ കേസില്ല

ഇടുക്കി വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ വരന്‍റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി

Read Full Story

06:46 PM (IST) May 09

റോഷി അഗസ്റ്റിനും പ്രമോദ് നാരായണനെുമെതിരെ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി; മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞെന്ന് വിമർശനം

റോഷി അഗസ്റ്റിനും പ്രമോദ് നാരായണനെുമെതിരെ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി. തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞതാണ് പാർട്ടിയുടെ നാശത്തിന് കാരണം എന്നാണ് വിമർശനം.

Read Full Story

06:39 PM (IST) May 09

ഒടുവിൽ ആശ്വാസം, 'ജനനായകന്' ഗവർണർ സമയം അനുവദിച്ചു, ലോക്ഭവനിൽ കൂടിക്കാഴ്ചക്കായി വിജയ്, സത്യപ്രതിജ്ഞയുടെ സ്ഥലവും സമയവും ഉടൻ തീരുമാനിക്കും

120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ വിജയ്, ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. കോൺഗ്രസ്, ഇടതുപാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് എന്നിവരുടെ പിന്തുണയോടെയാണ് വിജയുടെ ടിവികെ പാർട്ടി കേവലഭൂരിപക്ഷം മറികടന്നത്

Read Full Story

06:18 PM (IST) May 09

വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ സ്റ്റാലിന്‍റെ ആദ്യ പ്രതികരണം; 'നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയില്ല', ഒപ്പം നിന്നവ‍ർക്ക് നന്ദി

കോൺഗ്രസിനെ വിമർശിച്ചും ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറഞ്ഞും തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Read Full Story

06:17 PM (IST) May 09

തീരാത്ത സസ്പെൻസ്! പാതി വഴിയിൽ യൂ ടേൺ എടുത്ത് വിജയ്, 120 ഉറപ്പിച്ചതിന് പിന്നാലെ ലോക്ഭവനിലേക്ക് തിരിച്ചെങ്കിലും മടങ്ങി; ഗവർണറുടെ മനസിലെന്ത്?

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചെങ്കിലും വിജയ്ക്ക് മുന്നിൽ ഗവർണർ തടസമായി തുടരുന്നു. കൂടിക്കാഴ്ചക്ക് ഗവർണർ സമയം നൽകാത്തതിനെ തുടർന്ന് ലോക്ഭവനിലേക്കുള്ള വഴിമധ്യേ വിജയ് യാത്ര റദ്ദാക്കി മടങ്ങി

Read Full Story

05:43 PM (IST) May 09

'ആരാധക വൃന്ദം ശാന്തരാകണം, ഒരു പൊടിക്ക് അടങ്ങണം', മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നേ പ്രതികരണവുമായി എം ലിജു; പ്രതിഷേധങ്ങൾ എല്ലാ സീമകളും ലംഘിച്ചു'

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ പ്രവർത്തകർ തെരുവിലിറങ്ങിയതിനെതിരെ രൂക്ഷ വിമർശനവുമായി എം ലിജു. ആരാധക വൃന്ദം ശാന്തരാകണമെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ രീതിയിൽ മുതിർന്ന നേതാവ് കെ സി ജോസഫും പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞു.
Read Full Story

05:25 PM (IST) May 09

എഐഎഡിഎംകെ പിളർപ്പിലേക്ക്? വിമത യോ​ഗം ചേർന്ന് മുപ്പതിലേറെ എംഎൽഎമാർ; വിജയ്ക്ക് പിന്തുണ നൽകുമെന്ന് സൂചന

എഐഎഡിഎംകെയിൽ കലാപം. പാർട്ടിയിലെ ഒരു വിഭാ​ഗം എംഎൽഎമാർ യോഗം ചേരുകയാണ്. എഐഎഡിഎംകെ പിളർപ്പിലേക്കെന്നാണ് ലഭ്യമാകുന്ന സൂചന.

Read Full Story

05:18 PM (IST) May 09

കരിയിലയെ ചൊല്ലി തർക്കം, അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു, പ്രതി പിടിയിൽ

കുടുംബവഴക്കിനെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Read Full Story

05:12 PM (IST) May 09

മൊബൈൽ കാണാനില്ലെന്ന പരാതിയുമായെത്തി, പൊലീസ് സ്റ്റേഷന് മുറ്റത്ത് കിടന്ന ജീപ്പുമായി കടന്നയാൾ പിടിയിൽ, സംഭവം കണ്ണൂരിൽ

പൊലീസുകാര്‍ വിവരം കുറിച്ചെടുത്തു. മദ്യലഹരിയിലായിരുന്ന ഹംസത്തിന് പക്ഷേ തൃപ്തി വന്നില്ല. തൊട്ടടുത്തുള്ള സൈബര്‍ പൊലീസിന്‍റെ ഓഫിസിലേക്ക് ചെന്നു. അവിടെ ആരെയും കണ്ടില്ല. മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പില്‍ കയറിയിരുന്നു.

 

Read Full Story

05:02 PM (IST) May 09

കേവല ഭൂരിപക്ഷം ഉറപ്പിച്ച് വിജയ്; ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ, ഇനി ശ്രദ്ധാകേന്ദ്രം ലോക്ഭവൻ

ടിവികെയ്ക്ക് വിസികെ പിന്തുണ പ്രഖ്യാപിച്ചു. വിലപേശലിനോടുവിലാണ് പ്രഖ്യാപനം. വിജയ്ക്ക് രണ്ട് എംഎൽഎമാരുടെ കൂടി പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

Read Full Story

04:38 PM (IST) May 09

കെസി ഉറപ്പിക്കുന്നോ? പ്രഖ്യാപനമുണ്ടായാൽ ഉ‌ടൻ ആഹ്ലാദ പ്രകടനത്തിന് ഒരുങ്ങി കെസി പക്ഷം; വിഡി അനുകൂല പ്രകടനത്തിന് ബദൽ

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടായാൽ ഉ‌ടൻ ആഹ്ലാദ പ്രകടനത്തിന് ഒരുങ്ങി കെസി പക്ഷം. പ്രഖ്യാപിച്ചാൽ ഉടൻ തന്നെ സംസ്ഥാനത്ത് ഉടനീളം പ്രകടനം നടത്തും.

Read Full Story

04:37 PM (IST) May 09

വിനോദയാത്രക്ക് പോകാനൊരുങ്ങാൻ നോക്കിയപ്പോൾ വളയും മാലയും കാണുന്നില്ല, ഡോക്ടറുടെ വീട്ടിൽ നിന്ന് കവര്‍ന്നത് 10 പവൻ, മോഷ്ടാവ് സിസിടിവിയിൽ

അലമാരയിൽ സ്വർണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Read Full Story

04:33 PM (IST) May 09

പിൻവശത്തെ വാതിലിന്‍റെ കുറ്റി ഇളക്കിമാറ്റിയ ശേഷം അകത്തുകടന്നു, അലമാരയിൽ നിന്ന് സ്വർണവും പണവും കവർന്നു സിആർപിഎഫ് ജവാന്‍റെ വീട്ടിൽ മോഷണം

പാറശാലയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കരുമാനൂർ വിട്ടിയോട് ശ്രീമംഗലത്തിൽ സിആർപിഎഫ് ജവാൻ രാജേഷിന്‍റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം മോഷണം നടന്നത്

Read Full Story

04:25 PM (IST) May 09

അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തി, ഖർഗെയുടെ വസതിയിൽ നിർണായക യോഗം; കേരള നേതാക്കളുമായി ചർച്ച, ആരാകും മുഖ്യമന്ത്രി? തീരുമാനം ഇന്ന് തന്നെ?

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്നു. അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ പങ്കെടുക്കുമ്പോൾ, മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന

Read Full Story

04:11 PM (IST) May 09

ക്ലൈമാക്സ് പൊട്ടിത്തെറിയിലേക്കോ? മുഖ്യമന്ത്രി സ്ഥാനമല്ലാത്ത ഒറ്റ നിർദ്ദേശവും അംഗീകരിക്കില്ല, കടുത്ത നിലപാടിലേക്ക് വിഡി-ആർസി പക്ഷങ്ങൾ

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ദില്ലി ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ കടുത്ത നിലപാടിലാണ്. മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു നിർദ്ദേശവും അംഗീകരിക്കില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കിയതോടെ ഹൈക്കമാൻഡ് തീരുമാനം ഒരു പൊട്ടിത്തെറിക്ക് വഴിവെക്കുമോയെന്ന ആശങ്ക ശക്തമായി

Read Full Story

03:47 PM (IST) May 09

'ഉണ്ണിത്താന്റെ മുന്നിൽ അൽപ്പൻ തന്നെ, അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവ്, അതിനാൽ മറുപടി പറയാൻ ആ​ഗ്രഹിക്കുന്നില്ല' - മാത്യു കുഴൽനാ‌ടൻ

മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് വലിച്ചു വയ്ക്കരുതെന്നും നേതാക്കളുടെ ബാനറുകൾ വലിച്ചു കീറുന്നത് കോൺഗ്രസ് പ്രവർത്തിക്ക് ചേർന്നതല്ലെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.

Read Full Story

03:36 PM (IST) May 09

'തീക്കൊള്ളി കൊണ്ട് തലചൊറിയരുത്', മുഖ്യമന്ത്രി തർക്കം തെരുവിലേക്ക് നീളുന്നത് അപകടം; കോൺഗ്രസ് നേതൃത്വത്തിന് കെ സി ജോസഫിന്റെ മുന്നറിയിപ്പ്

യു ഡി എഫ് അധികാരത്തിലെത്തിയതിന് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം തെരുവിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുതിർന്ന നേതാവ് കെ സി ജോസഫ്. അധികാര വടംവലി പാർട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്നും തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് നല്ലതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നേതാക്കൾ അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Read Full Story

03:15 PM (IST) May 09

'ഞാനില്ല സർക്കാരുണ്ടാക്കാൻ', തമിഴകത്ത് വീണ്ടും ട്വിസ്റ്റ്! പിന്മാറ്റം പ്രഖ്യാപിച്ച് ഇപിഎസ്, പുതിയ സർക്കാരിന് ആശംസ; 'മുഖ്യമന്ത്രി' വിജയ് വൈകില്ല

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ നീക്കത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പിന്മാറി. എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എഐഎഡിഎംകെ ഈ തീരുമാനമെടുത്തത്. ഇപിഎസിന്റെ ഈ പിന്മാറ്റം നടൻ വിജയ്ക്ക് സർക്കാർ രൂപീകരണം എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ

Read Full Story

02:54 PM (IST) May 09

വിജയ്‍ക്കായി വീണ്ടും സുപ്രീം കോടതിയിൽ ഹർജി; ​ഗവർണറുടെ ന‌ടപടി ചോദ്യം ചെയ്താണ് ഹർജി, കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥൻ

നിയമസഭയ്ക്ക് പുറത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടനാകില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Read Full Story

02:13 PM (IST) May 09

ഞെട്ടിക്കുന്ന ക്രൂരത! ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ

കുഞ്ഞും മുത്തച്ഛനും തറയിലാണ് കിടന്നിരുന്നത്. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ എടുത്തു കൊണ്ടുപോകുകയായിരുന്നു.

Read Full Story

01:30 PM (IST) May 09

ഹോട്ടലിൽ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; 4 ജീവനക്കാർക്ക് പരിക്കേറ്റു, ഷോർട്ട് സർക്യൂട്ടെന്ന് നി​ഗമനം, സംഭവം ബെം​ഗളൂരുവിൽ

നാഗർഭാവി ദുർഗാ ശ്രീ ഗ്രാൻഡ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Read Full Story

11:46 AM (IST) May 09

കേരളഹൗസിൽ വി ഡി സതീശന് സ്വീകരണം നൽകിയ സംഭവം; സണ്ണി ജോസഫിനെ ഭീഷണിപ്പെടുത്തിയതിൽ കർശന നടപടി ഉണ്ടാകുമെന്ന് എൻഎസ്‍യുഐ അധ്യക്ഷൻ

മുസ്ലിം ലീഗും എംഎസ്എഫും ആണ് വി ഡി സതീശന് സ്വീകരണം ഒരുക്കിയതെന്ന് എൻഎസ്‍യുഐ ദേശിയ അധ്യക്ഷൻ വിനോദ് ഝാക്കർ പ്രതികരിച്ചു.

Read Full Story

10:35 AM (IST) May 09

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് പൊലീസ്

ജോജോമോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് മോഡലിന്‍റെ പരാതി. വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ജോജോ മുൻപ് രണ്ട് വിവാഹം കഴിച്ചിരുന്നെന്നും ഇക്കാര്യം മറച്ചുവച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

Read Full Story

10:11 AM (IST) May 09

രോ​ഗിയിൽ നിന്ന് ആവശ്യപ്പെട്ട് 20 ലക്ഷം, ദാതാവിന് നൽകിയത് 9 ലക്ഷം മാത്രം; അവയവക്കടത്തിന് വ്യാജരേഖ, പിന്നിൽ വൻശൃംഖലയെന്ന് പൊലീസ്

ഈ യുവതിക്ക് വ്യാജരേഖയുണ്ടാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം എന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് പൊലീസ്.

Read Full Story

09:43 AM (IST) May 09

മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന് കെ മുരളീധരൻ; 'സീനിയോറിറ്റി ബാധകമാകില്ല, പിന്തുണകൾ ഘടകമാവും'

കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. കാര്യങ്ങൾ നല്ല നിലയിൽ പോകുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പ്രകടനങ്ങൾ ശരിയല്ലെന്നും മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്നും പ്രതികരണം

Read Full Story

09:06 AM (IST) May 09

ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി വിനോദ് പിടിയിൽ

ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Read Full Story

08:41 AM (IST) May 09

'കണ്ണേ കരളേ വിഡിഎസ്സേ'; ദില്ലിയിലെത്തിയ സതീശന് ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം

ദില്ലിയിലെത്തിയ വി ഡി സതീശന് കേരള ഹൗസിൽ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം. സതീശനെ തോളിലേറ്റിയാണ് വിദ്യാർത്ഥികൾ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാർത്ഥികൾ വരവേറ്റത്. ഇന്ന് പുലർച്ചെയോടെയാണ് നേതാക്കൾ ദില്ലിയിലെത്തിയത്. നേതാക്കളുമായി ഇന്ന് നിർണായക കൂടിക്കാഴ്ച്ച നടക്കും. സംസ്ഥാനത്താകെ വിഡി സതീശന് അനുകൂലമായ സാഹചര്യമാണുള്ളത്.


More Trending News