ടിവികെയ്ക്ക് ലീ​ഗും വിസികെയും പിന്തുണ പ്രഖ്യാപിച്ചു.  ടിവികെയ്ക്ക് 120 എംഎൽഎമാരു‌ടെ പിന്തുണയായി. ഇതോടെ വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു.

ചെന്നൈ: തമിഴ്നാട് സർക്കാർ രൂപീകരണം ക്ലൈമാക്സിലേക്ക് അടുക്കുന്നു. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലീ​ഗും വിസികെയും. വിലപേശലിനോടുവിലാണ് വിസികെയുടെ പ്രഖ്യാപനം. വിസികെയുടെ പ്രഖ്യാപനം വന്നതോടെ വിജയ്ക്ക് രണ്ട് എംഎൽഎമാരുടെ കൂടി പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. തിരുമാവളവൻ ആധവിന് പിന്തുണ കത്ത് നൽകി. ​ലീ​ഗിൻ്റെ പിന്തുണ കത്ത് ഖാദർ മൊയ്തീൻ സെങ്കോട്ടയ്യനും അരുൺരാജിനും കൈമാറി. നിരുപാധിക പിന്തുണയെന്നാണ് വിസികെയും ​ലീ​ഗും കത്തിൽ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ലീ​ഗും വിസികെയും കത്ത് നൽകിയതോടെ ടിവികെയ്ക്ക് 120 എംഎൽഎമാരു‌ടെ പിന്തുണയായി. ഇതോടെ വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. നിരുപാധിക പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. വിസികെ ഓഫീസിന് മുന്നിൽ ടിവികെയുടെ ആഹ്ലാദപ്രകടനം നടക്കുകയാണ്. അതേസമയം, വിജയ് മുഖ്യമന്ത്രി ആകുമെന്ന് ആധവ് അർജുന പറഞ്ഞു. വിജയ് മാജിക് നമ്പറിൽ എത്തിയെന്നും ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാകും എന്ന് ആധവ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി ലോക്ഭവൻ്റെ നിലപാടിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗവർണർ അംഗീകരിക്കുമോ എന്നതാണ് പ്രധാനം.