മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് വലിച്ചു വയ്ക്കരുതെന്നും നേതാക്കളുടെ ബാനറുകൾ വലിച്ചു കീറുന്നത് കോൺഗ്രസ് പ്രവർത്തിക്ക് ചേർന്നതല്ലെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: രാജ് മോഹൻ ഉണ്ണിത്താന് മറുപടിയുമായി മാത്യു കുഴൽനാടൻ. അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ രാജ്മോഹൻ ഉണ്ണിത്താന്റെ മുന്നിൽ താൻ അൽപ്പൻ തന്നെയാണെന്നും കൂട്ടിച്ചേർത്തു. ഇതിന് ഇക്കാരണത്താൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് മുഴുവൻ കേട്ടുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് ലീഗിനെ കുറിച്ച് നടത്തിയ പരാമർശം. അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് വലിച്ചു വയ്ക്കരുതെന്നും നേതാക്കളുടെ ബാനറുകൾ വലിച്ചു കീറുന്നത് കോൺഗ്രസ് പ്രവർത്തിക്ക് ചേർന്നതല്ലെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.


