കൊടകര കുഴൽപ്പണക്കേസ്; ലോക്കൽ പൊലീസ് അന്വേഷണം ഫലപ്രദമല്ല, പ്രത്യേക സംഘത്തിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹർജി

By Web TeamFirst Published Jun 7, 2021, 11:32 AM IST
Highlights

ലോക്കൽ പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും ശാസ്ത്രീയമായ തരത്തിൽ അന്വേഷണം നടത്തുന്നതിൽ ലോക്കൽ പൊലീസ് പരാജയപ്പെട്ടുവെന്നും ഹർജിക്കാരൻ ആരോപിച്ചു. 

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാ‌ഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹ‍ർ‍ജി. ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൺ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസി‍ന്‍റ് ഐസക് വർഗീസ് ആണ് ഹർജിക്കാരൻ. 

അന്തർ സംസ്ഥാന ബന്ധമുള്ള ഹവാല കേസിൽ ലോക്കൽ പൊലീസ് അന്വേഷണം ഫലപ്രദമാകില്ല. ശാസ്ത്രീയമായി തെളിവ് ശേഖരിച്ച് അന്വേഷണം നടത്തുന്നതിൽ ലോക്കൽ പൊലീസ് പരാജയപ്പെട്ടു. ഹെലിക്കോപ്റ്ററിൽ പണം കടത്തിയെന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വരുന്നുണ്ട് ഈ സാഹചര്യത്തിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘമോ, ക്രൈംബ്രാഞ്ചിനോ അന്വേഷിക്കുന്നതാണ് ഉചിതമെന്നും ഹ‍ജിക്കാരൻ പറയുന്നു. ഹ‍ർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും

അതേസമയം, കേസിലെ ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവരുകയാണ്. കുഴൽപ്പണ ഉടമ ധർമരാജൻ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യ ഏഴ് കോളിൽ കെ സുരേന്ദ്രന്റെ മകന്റെ ഫോൺ നമ്പറും ഉൾപ്പെടുന്നു. കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ്റെ ആദ്യ കോൾ സുരേന്ദ്രൻ്റെ മകൻ്റെ ഫോണിലേക്കായിരുന്നു. 30 സെക്കൻഡ് നേരം മാത്രമാണ് ഫോൺ കോളുകൾ നീണ്ട് നിന്നത്.

Also Read: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി കുരുക്കിൽ; കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ ആദ്യം വിളിച്ചവരില്‍ സുരേന്ദ്രന്‍റെ മകനും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!