ആദ്യ ഏഴ് കോളിൽ കെ സുരേന്ദ്രന്റെ മകന്റെ ഫോൺ നമ്പറും ഉൾപ്പെടുന്നു. 30 സെക്കൻഡ് നേരം മാത്രമാണ് ഫോൺ കോളുകൾ നീണ്ട് നിന്നത്.  

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. കുഴൽപ്പണ ഉടമ ധർമരാജൻ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴു ബിജെപി നേതാക്കളെയെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യ ഏഴ് കോളിൽ കെ സുരേന്ദ്രന്റെ മകന്റെ ഫോൺ നമ്പറും ഉൾപ്പെടുന്നു. 30 സെക്കൻഡ് നേരം മാത്രമാണ് ഫോൺ കോളുകൾ നീണ്ട് നിന്നത്. 

YouTube video player

സംസ്ഥാനത്തെ ഉന്നത നേതാക്കളെയാണ് ധർമരാജൻ ഫോണിൽ ബന്ധപ്പെട്ടത്. കെ സുരേന്ദ്രൻ്റെ മകനുമായുള്ള ഫോൺ സംഭാഷണം 24 സെക്കൻഡ് മാത്രമാണ് നീണ്ടത്. മകൻ്റെ ഫോൺ സുരേന്ദ്രനാണോ ഉപയോഗിച്ചിരുന്നതെന്ന് സംശയമുണ്ട്. 

കൊടകര വിഷയം ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona