സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ രൂക്ഷമായതിനെ തുടർന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകൾക്ക് അവധി ബാധകമല്ല.

10:31 PM (IST) Aug 05
എഫ്സിആർഎ ഭേദഗതി ബിൽ നാളെയോ മറ്റന്നാളോ പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാനാണ് നീക്കം. ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും.
09:58 PM (IST) Aug 05
സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ വിവാദമാകുന്നു. പ്രസംഗത്തിൽ, മലപ്പുറം, കാസർകോട് ഉൾപ്പെടെയുള്ള മലബാർ മേഖലകളിൽ നിന്ന് ആളുകൾ ബസിൽ തിരുവനന്തപുരത്ത് എത്തി ഒന്നോ രണ്ടോ ആഴ്ച താമസിച്ച് വിവിധ കാര്യങ്ങൾ സാധിച്ചശേഷമാണ് മടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
09:45 PM (IST) Aug 05
മണ്ഡല പുനർനിർണ്ണയ ബിൽ പാർലമെൻ്റിൻ്റെ പ്രത്യേക സിറ്റിംഗിൽ പാസാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. ഇതിൻ്റെ ഭാഗമായി മന്ത്രി കിരൺ റിജിജു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടിയെങ്കിലും, ബില്ലിനെ അനുകൂലിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി
09:17 PM (IST) Aug 05
സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 28 ആയി ഉയർന്നു, മൂന്ന് പേരെ കാണാതായി. 58 വീടുകൾ പൂർണമായും തകർന്നപ്പോൾ, മഴയുടെ ശക്തി കുറഞ്ഞിട്ടും കുട്ടനാട്ടിലെ പ്രളയദുരിതം തുടരുകയാണ്. ഇരുപത്തിയേഴായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു
08:04 PM (IST) Aug 05
ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം. തുടർന്ന് ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവർ മുരളീധരൻ മരിച്ചു.
07:38 PM (IST) Aug 05
ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
07:21 PM (IST) Aug 05
താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ്. ജനങ്ങളുടെ വ്യാപക പരാതികളും പരിസ്ഥിതി പ്രശ്നങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫാക്ടറി എത്രയും പെട്ടന്ന് പൂര്‍ണ്ണമായി അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്.
07:07 PM (IST) Aug 05
ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മി വിവാഹത്തിന് നിർബന്ധിച്ചതിന് പിന്നാലെ സുഹൃത്ത് വിഗീഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
06:43 PM (IST) Aug 05
കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
05:15 PM (IST) Aug 05
പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ സംഭവത്തിൽ ആരോഗ്യ മന്ത്രി നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ. രോഗികൾക്കിടയിൽ മുദ്രാവാക്യം കേൾക്കണമെന്ന് ആഗ്രഹിച്ചത് മന്ത്രിയുടെ അല്പത്തരം ആണെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു.
04:35 PM (IST) Aug 05
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി ഒരു വർഷം കൂടി നീട്ടി. ആഗസ്റ്റ് അവസാനം ഇരുവരും വിരമിക്കാൻ ഇരിക്കെയാണ് കേന്ദ്ര നീക്കം.
04:00 PM (IST) Aug 05
ഗഡ്കരിക്കെതിരെ ഇ 20 പെട്രോൾ നയവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വീഡിയോകൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി. ഗഡ്കരി നൽകിയ ഹർജിയിലാണ് ഗൂഗിൾ, മെറ്റാ, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കാൻ നിർദേശിച്ചത്
03:48 PM (IST) Aug 05
കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
03:15 PM (IST) Aug 05
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി
03:01 PM (IST) Aug 05
പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലിൽ എത്തിയതിനെ തുടർന്ന് ഗേറ്റുകൾ തുറന്നു. ഇതേത്തുടർന്ന് ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി
02:49 PM (IST) Aug 05
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്തതിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ ഐടി നിയമപ്രകാരമുള്ള നിയമപരിരക്ഷ നീക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി
02:31 PM (IST) Aug 05
നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് വേഗത്തിൽ കുറ്റപത്രം നൽകണമെന്ന് നിർദ്ദേശിച്ചത്
02:16 PM (IST) Aug 05
കെഎസ്ആർടിസി പ്രിയദർശിനി ബസിലെ പതിവ് മോഷ്ടാവായ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ ചേർന്ന് സാഹസികമായി പിടികൂടി
01:07 PM (IST) Aug 05
ദില്ലി പ്രതിഷേധത്തിലെ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻ്റ് നടപടികൾ സ്തംഭിപ്പിച്ചു. സഭയിൽ സഹകരിക്കണമെന്ന് കിരൺ റിജിജു രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോൾ, രാജഭരണമല്ലെന്നും മറുപടി നൽകാൻ അമിത് ഷായ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.
12:54 PM (IST) Aug 05
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
12:46 PM (IST) Aug 05
കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു കോടതി, പ്രതിയായ പ്രിയരഞ്ജന് ജാമ്യം അനുവദിച്ചു.
12:29 PM (IST) Aug 05
മഴക്കെടുതികൾക്കൊപ്പം കേരളത്തിൽ ഇൻഫ്ലുവൻസ, എച്ച്1എൻ1 കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
12:15 PM (IST) Aug 05
കുറ്റിപ്പുറം ബസ് അപകടത്തില്‍ മോട്ടോർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു
12:15 PM (IST) Aug 05
വി.ഡി. സതീശൻ്റെ വിദേശ സന്ദർശനം ബിജെപി ഡീലിൻ്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുനർജനി പദ്ധതിക്കായി പിരിച്ച പണം ബിനാമി അക്കൗണ്ടുകളിലേക്കാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.
12:05 PM (IST) Aug 05
പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു.
11:28 AM (IST) Aug 05
കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ നൽകുമെന്നും സംസ്കാര കർമ്മങ്ങൾക്കും 10000 രൂപ നൽകുമെന്നും മുഖ്യമന്ത്രി
10:52 AM (IST) Aug 05
കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു
10:24 AM (IST) Aug 05
തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സിബിഐ പ്രത്യേക കോടതി നിർദേശം നൽകി
10:09 AM (IST) Aug 05
നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ
09:55 AM (IST) Aug 05
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. നിതിൻ കക്കേടത്ത് എന്ന എഫ്ബി ഐഡിക്കെതിരെയാണ് കേസെടുത്തത്
09:34 AM (IST) Aug 05
പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്.
09:16 AM (IST) Aug 05
കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
08:57 AM (IST) Aug 05
സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
08:51 AM (IST) Aug 05
ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറകളിൽ 200 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഓണക്കാലത്ത് വ്യാജമദ്യ നിർമ്മാണം ലക്ഷ്യമിട്ടാണ് ഇത്രയധികം സ്പിരിറ്റ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
07:38 AM (IST) Aug 05
വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി
06:32 AM (IST) Aug 05
സംസ്ഥാന പദവി തിരികെ നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
06:05 AM (IST) Aug 05
ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കാൻ രാജ്യ വ്യാപക പര്യടനവും തുടർ സമരപരിപാടികളും ചർച്ചയാകും.
05:50 AM (IST) Aug 05
രാവിലെ പത്ത് മണിക്ക് അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടും, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടും , ജമ്മു കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തും.
05:35 AM (IST) Aug 05
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ രൂക്ഷമായതിനെ തുടർന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകൾക്ക് അവധി ബാധകമല്ല.