പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു.

പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർബ്രിഡ്ജിനോട് ചേർന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു.

ഓടിയെത്തിയ പരിസരത്തുണ്ടായിരുന്നവർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . ഉടൻ തന്നെ മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. രണ്ട് ഫയർ യൂണിറ്റുകൾ എത്തി തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ചു .