ഗഡ്കരിക്കെതിരെ ഇ 20 പെട്രോൾ നയവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വീഡിയോകൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി. ഗഡ്കരി നൽകിയ ഹർജിയിലാണ് ഗൂഗിൾ, മെറ്റാ, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കാൻ നിർദേശിച്ചത്
മുംബൈ: കേന്ദ്ര സർക്കാരിന്റെ ഈ 20 പെട്രോൾ നയവുമായി ബന്ധപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ അപകീർത്തികരവും വ്യാജവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇ 20 പെട്രോൾ നയത്തിന്റെ പേരിൽ തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നുവെന്ന് കാട്ടി നിതിൻ ഗഡ്കരി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഗൂഗിൾ, മെറ്റാ, എക്സ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണ് ഇത്തരം വീഡിയോകളും വ്യാജ പ്രചാരണങ്ങളും ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി നിർദേശം നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

