Published : Jun 15, 2026, 08:17 AM ISTUpdated : Jun 15, 2026, 11:56 PM IST

Malayalam News Live: വയനാട് വൈപ്പടിയിലെ 85കാരിയുടെ കൊലപാതകം; 17 വയസുകാരൻ പിടിയിൽ, പണം ചോദിച്ചിട്ട് നൽകാത്തത് പ്രകോപനം

Summary

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ട് 5 ദിവസം ആയി.പ്രതിരോധ മരുന്നായ റെംഡെസിവിർ രോഗിക്ക് കഴിഞ്ഞ ദിവസം മുതൽ നൽകി തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ഇന്നും പരിശോധന തുടരും.

Police line do not cross

11:56 PM (IST) Jun 15

വയനാട് വൈപ്പടിയിലെ 85കാരിയുടെ കൊലപാതകം; 17 വയസുകാരൻ പിടിയിൽ, പണം ചോദിച്ചിട്ട് നൽകാത്തത് പ്രകോപനം

17 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കി. കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാൻ ആയത്.

 

Read Full Story

11:38 PM (IST) Jun 15

വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസയച്ച് പി ശശി; വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പി ശശിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.

Read Full Story

11:10 PM (IST) Jun 15

രാവിലെ തടിപ്പണിക്ക് വീട്ടിൽ‌ നിന്ന് പോയി, ഷിബുവിന്റെ സ്കൂട്ടർ റോഡരികിൽ‌, കാണാതാകുന്നത് അടുത്ത സുഹൃത്തിന്റെ വീട്ടിൽ നിന്ന്, അന്വേഷണം ഊർജിതം

ഷിബു അവസാനമായി ഉണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ വീട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. അടുത്ത സുഹൃത്തിനെ പോലിസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

Read Full Story

10:21 PM (IST) Jun 15

തൃശ്ശൂരിലും ഷി​ഗല്ല മരണം, മരിച്ചത് മാപ്രാണം സ്വദേശി; കണ്ണൂരിൽ 2 കുട്ടികൾക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു

മൊകേരി പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാർഡുകളിലെ 2 കുട്ടികൾക്കാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. വാർഡുകളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Full Story

09:34 PM (IST) Jun 15

പഞ്ചാബ് മുഖ്യമന്ത്രിക്ക് വീണ്ടും തിരിച്ചടി, പ്രഖ്യാപനവുമായി സിഖ് പുരോഹിതർ; ഭ​ഗവന്ത് മാൻ സിഖ് വിരോധിയെന്ന് അകാൽ തഖ്ത്

ഭ​ഗവന്ത് മാൻ പാസാക്കിയ ബില്ലിൽ ഒപ്പിട്ട സിഖ് എംഎൽഎമാർ അകാൽ തഖ്തിൽ ഹാജരാകണമെന്നും പുരോഹിത കൂട്ടായ്മ ഇന്ന് ചേർന്ന യോ​ഗത്തിൽ പ്രമേയം പാസാക്കി.

Read Full Story

08:53 PM (IST) Jun 15

മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ചു കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്തയാൾ അടക്കം 3 പേർ പിടിയിൽ

സോളാപൂർ സ്വദേശികളായ കുനാൽ കാംബ്ലെ, അമൻ സുധാകർ എന്നിവരും 17 കാരനായ ഒരാളുമാണ് പൊലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read Full Story

07:40 PM (IST) Jun 15

സർക്കാർ സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി; എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും; സെപ്റ്റംബർ 17ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി വിജയ്

താൻ തുടങ്ങിയ ക്ഷേമപദ്ധതികൾ വിജയ് സർക്കാർ നിർത്തരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പദ്ധതി വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വിജയ്‍യുടെ പ്രഖ്യാപനം.

 

Read Full Story

06:37 PM (IST) Jun 15

സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി, ലോകനേതാവെന്ന് വിശേഷിപ്പിച്ച് സ്ലൊവാക്യൻ പ്രധാനമന്ത്രി; പുതിയ ചരിത്രം, പുതിയ കരാറുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ചർച്ചയിൽ എ ഐ, സൈബർ രംഗങ്ങളിലടക്കം സഹകരണത്തിന് ധാരണയാവുകയും നിരവധി കരാറുകളിൽ ഒപ്പിടുകയും ചെയ്തു

Read Full Story

06:36 PM (IST) Jun 15

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്കെതിരെ ആക്രമണം, ജയ്പൂരിലെ പ്രതിഷേധത്തിനിടെ മുഖത്തടിയേറ്റു

ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്.

 

Read Full Story

05:52 PM (IST) Jun 15

അടുക്കളയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പബ്ബിൽ തീപിടുത്തം; 2 ജീവനക്കാർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

തീപിടിത്തത്തിന് പിന്നാലെ രണ്ടാം നിലയിൽ നിന്ന് ജനൽ വഴിയും ആളുകൾ താഴേക്ക് ചാടിയിരുന്നു. ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

 

Read Full Story

05:15 PM (IST) Jun 15

ശബരിമല സ്വർണക്കൊള്ള കേസ് - പത്മകുമാറിന് സസ്പെൻഷൻ മാത്രം, കടുത്ത നടപടിയെടുക്കാതെ പാർട്ടി

ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിന് നേര്‍ക്കുള്ള പാര്‍ട്ടി നടപടി സസ്പെൻഷൻ മാത്രം. കടുത്ത നടപടിയെടുക്കാതെ പാർട്ടി

Read Full Story

04:56 PM (IST) Jun 15

'ഓപ്പറേഷൻ തൂഫാൻ' മന്ത്രിയുടെ സ്റ്റാഫിൽ ക‌ഞ്ചാവ് കേസ് പ്രതിയുടെ സഹോദരൻ, വിമർശനവുമായി ഡിവൈഎഫ്ഐ; 'മുഖ്യമന്ത്രിക്ക് പൂക്കിത്തരവും എമ്പോക്കിത്തരവും'

യുഡിഎഫ് സർക്കാരിൻ്റെ നിയമനങ്ങളിൽ ആർഎസ്എസ് ബന്ധം ആരോപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. കഞ്ചാവ് കേസ് പ്രതിയുടെ സഹോദരനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു

Read Full Story

04:50 PM (IST) Jun 15

കശുവണ്ടി വികസന കോർപറേഷൻ അഴിമതി; മുഹമ്മദ് ഹനീഷിന് തിരിച്ചടി; കോടതിയലക്ഷ്യ നടപടിക്കെതിരായ അപ്പീൽ തള്ളി ഹൈക്കോടതി

കോടതിയലക്ഷ്യ നടപടി നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിംഗിൾ ബെഞ്ചിന് മുൻപാകെ ഹാജരാവാനും നിർദേശമുണ്ട്.

Read Full Story

04:05 PM (IST) Jun 15

സുഗതനെ ഒരാഴ്ചക്കകം കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കണം, കാപ്പ കേസിൽ ജയിലിലായ പ്രതിയെ സംരക്ഷിക്കരുത്; 23 മുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും - എൽഡിഎഫ്

കാപ്പ കേസിൽ ജയിലിലായ തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭം പ്രഖ്യാപിച്ചു. ഒരാഴ്ചക്കകം നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു

Read Full Story

02:54 PM (IST) Jun 15

ഡിഎച്ച്എസ് മാറ്റം, ഉത്തരവ് തിരുത്തി ആരോഗ്യവകുപ്പ്; ഡോ. റീന 15 ദിവസം അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവിറക്കി

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവ് ആരോഗ്യവകുപ്പ് തിരുത്തി. 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി, പുതിയ നിയമന നടപടികൾ നടക്കുന്നതിനാലാണ് മാറ്റമെന്ന് പുതിയ ഉത്തരവിൽ പറയുന്നു

Read Full Story

02:28 PM (IST) Jun 15

അധികാരത്തിലേറിയാൽ വാക്ക് മാറ്റുമോ? സർക്കാരിനെതിരെ കാന്തപുരം സമസ്ത, പിഎം ശ്രീ പദ്ധതിയിൽ ചോദ്യങ്ങളുമായി എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി

പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യു ഡി എഫ് സർക്കാരിനെതിരെ ചോദ്യങ്ങളുമായി കാന്തപുരം സമസ്ത വിഭാഗം രംഗത്ത്. പ്രതിപക്ഷത്തിരുന്നപ്പോൾ നൽകിയ വാഗ്ദാനം സർക്കാർ പാലിക്കണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു

Read Full Story

02:27 PM (IST) Jun 15

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ബസുകൾ സ്‌പോൺസർ ചെയ്യാം, മാർഗരേഖ ഉടൻ; ഗതാഗത മന്ത്രി സിപി ജോണ്‍

കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ

Read Full Story

02:08 PM (IST) Jun 15

ഇതാദ്യമായി റബ‍ർ ബോർഡിന്‍റെ തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരിയെ ചെയർമാനാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ

റബർ ബോർഡിന്റെ പുതിയ ചെയർമാനായി ബിജെപി നേതാവും നിലവിലെ ബോർഡ് അംഗവുമായ എൻ ഹരിയെ കേന്ദ്ര സർക്കാർ നിയമിച്ചു. റബർ ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഈ പദവിയിൽ എത്തുന്നത്. റബർ കർഷകർ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിയമനം

Read Full Story

02:06 PM (IST) Jun 15

ആകെ കല്ലുകടി, കൊല്ലത്ത് പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം പ്രശ്നങ്ങൾ; മന്ത്രിയ്ക്ക് മേൽ ചൂട് പായസം വീണു, ബസ് പണിമുടക്കി

കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ് നടത്തിയ പ്രിയദർശിനി ബസ് വഴിയിലായി

Read Full Story

01:23 PM (IST) Jun 15

ശ്രീലേഖ 'പോടാ പുല്ലേ പൊലീസേ' എന്ന് വിളിച്ചപ്പോൾ കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുപോയി, സുഗതനെ സംരക്ഷിക്കുന്നുവെന്നും ബാലഗോപാലിന്‍റെ വിമർശനം

മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ എൻ ബാലഗോപാൽ. 'പോടാ പുല്ലേ പൊലീസേ' എന്ന് വിളിച്ചപ്പോൾ കേരള പൊലീസ് ലജ്ജിച്ചുവെന്നും, ശ്രീലേഖ ഗുണ്ടയായ സുഗതനെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു

Read Full Story

12:40 PM (IST) Jun 15

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈവർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം നാലായി.

Read Full Story

12:16 PM (IST) Jun 15

'പള്ളി പണിതത് പൊലീസ് സ്റ്റേഷൻ ഭൂമി കയ്യേറി', ഇമാമിന് നോട്ടീസ് നൽകി; ആരോപണം നിഷേധിച്ച് അധികൃതര്‍

ത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ പോലീസ് സ്റ്റേഷൻ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് അധികൃതർ രംഗത്തെത്തിയത് തർക്കത്തിന് കാരണമായി

Read Full Story

11:18 AM (IST) Jun 15

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം

Read Full Story

10:48 AM (IST) Jun 15

'വിധേയനായ ഭൃത്യനെ പോലെ അമേരിക്കയുടെ ഉത്തരവുകൾ മോദി അനുസരിക്കുന്നു'; പ്രധാനമന്ത്രിക്കെതെരെ രൂക്ഷ വിമ‍ർശനവുമായി കോണ്‍ഗ്രസ്

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

Read Full Story

10:26 AM (IST) Jun 15

രാത്രി ഒറ്റയ്ക്ക് കഴുത്തിൽ ചങ്ങലയുമായി ആറ് കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി, ക്രൂരതയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് യുവതി

ഭർത്താവ് വീട്ടിലെ തൂണിൽ ചങ്ങലയിട്ട് പൂട്ടിയിടുകയും ചൂടുള്ള ഇരുമ്പ് വടികൊണ്ട് പൊള്ളിക്കുകയും ചെയ്ത യുവതി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി

Read Full Story

10:12 AM (IST) Jun 15

യുഎസ്- ഇറാന്‍ സമാധാന നീക്കം; ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; എണ്ണ വില ഇടിഞ്ഞു

അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിന് കളമൊരുങ്ങിയതോടെ ആഗോള നിക്ഷേപകര്‍ക്കിടയിലുണ്ടായ ആശ്വാസം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു

Read Full Story

09:46 AM (IST) Jun 15

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ധനവ്, കൂടിയത് എത്ര? ഒരു പവന് എത്ര?

: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്

Read Full Story

08:19 AM (IST) Jun 15

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ നടപടി തീരുമാനിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. മുൻ ദേവസ്വം പ്രസിഡന്‍റായ പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നത് അടക്കം കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.

Read Full Story

08:19 AM (IST) Jun 15

മാസപ്പടി കേസില്‍ ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. സിഎംആര്‍എലിനും എക്സാലോജികിനും ഇടയില്‍ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ശരണ്‍ എസ് കര്‍ത്തയോട് തേടുക.

Read Full Story

08:18 AM (IST) Jun 15

ബംഗാളിൽ ആൾക്കൂട്ട മർദനം; മലയാളി യുവാവ് കൊല്ലപ്പെട്ടു

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

Read Full Story

08:18 AM (IST) Jun 15

'പ്രിയദർശിനി' സൗജന്യ ബസ് യാത്ര പദ്ധതിക്ക് ഇന്ന് തുടക്കം

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര ഇന്ന് മുതൽ. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്ന് വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും.

Read Full Story

08:18 AM (IST) Jun 15

നിപ ബാധിച്ചയാളുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ട് 5 ദിവസം ആയി.പ്രതിരോധ മരുന്നായ റെംഡെസിവിർ രോഗിക്ക് കഴിഞ്ഞ ദിവസം മുതൽ നൽകി തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ഇന്നും പരിശോധന തുടരും.


More Trending News