സൗത്ത് 24 പർഗനാസിലായിരുന്നു സംഭവം. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലി: പശ്ചിമബംഗാളിൽ ആൾ‌ക്കൂട്ട മർദനത്തിൽ മലയാളിയായ യുവാവ് കൊല്ലപ്പെട്ടു. മോഷ്ടാവ് എന്നാരോപിച്ച് ആൾക്കൂട്ടം കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ‍ൗത്ത്‌ 24 പർഗാനാസ്‌ ജില്ലയിലെ കുൽത്തലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം. ആക്രമണത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റ‍ഡിയിൽ എടുത്തിട്ടുമുണ്ട്. കേരളത്തിൽ ജോലിചെയ്യുന്ന സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്‌ച മുമ്പാണ് മുപ്പതുകാരനായ യുവാവ്‌ കുൽത്തലിയിലെത്തിയത്. ഭാഷ അറിയാത്തതിനാൽ കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ കഴിയാത്തത് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി പൊലീസ്‌ പറയുന്നത്

YouTube video player