സോളാപൂർ സ്വദേശികളായ കുനാൽ കാംബ്ലെ, അമൻ സുധാകർ എന്നിവരും 17 കാരനായ ഒരാളുമാണ് പൊലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മുംബൈ: മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് വി എന്ന അറുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സോളാപ്പൂർ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു കൊലപാതകം. സത്താരയിലേക്കുള്ള യാത്രാ മധ്യേ പുലർച്ചെ രണ്ടരയോടെ ശുചിമുറിയിൽ പോകാനായി സോളാപൂരിൽ ഇറങ്ങിയ കൃഷ്ണകുമാറിനെ മോഷ്ടാക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസ് സ്റ്റാൻഡിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. സോളാപൂർ സ്വദേശികളായ കുനാൽ കാംബ്ലെ, അമൻ സുധാകർ എന്നിവരും 17 കാരനായ ഒരാളുമാണ് പൊലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming