ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്.
ജയ്പൂർ: കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം. ജയ്പൂരിലെ പ്രതിഷേധത്തിനിടെയാണ് ചിലർ അഭിജീതിനെ മർദിച്ചു. ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്.
അതേ സമയം, നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ ബെംഗളൂരുവിൽ കോക്ക്റോച്ച് ജനതാ പാർട്ടി ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫ്രീഡം പാർക്കിൽ കനത്ത മഴയെ വകവയ്ക്കാതെയായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നൂറു കണക്കിന് പേർ പങ്കെടുത്തു. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്, സിനിമാ താരം കിരൺ ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു. കന്നട ചലച്ചിത്ര ഇതിഹാസം പുനീത് രാജ്കുമാറിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സിജെപി പ്രവർത്തകർ ഫ്രീഡം പാർക്കിലേക്കെത്തിയത്. ദില്ലി ജന്തർ മന്തർ പ്രതിഷേധത്തിന് ശേഷമാണ് സിജെപി ബെംഗളൂരുവിലും പ്രതിഷേധ കൂട്ടായ്മ ഒരുക്കിയത്.

