വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായ ചർച്ചക്കാണ് യുഡിഎഫ് തീരുമാനം. ഇക്കാര്യത്തിൽ ഘടക കക്ഷികളുടെ നിലപാട് പ്രധാനമാണ്. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്സൈസ് കമീഷണരുടെ പ്രത്യേക അനുമതി ഇല്ലാതെ വില്പന നടക്കില്ലെന്നാണ് വിശദീകരണം.

05:59 PM (IST) Jun 25
ഹൈഡ്രജൻ ബസുകൾ ഉടൻ കേരളത്തിലേക്ക് എത്തിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ഹൈഡ്രജൻ ബസ്സുകൾ കേരളത്തിലേക്ക് എത്തിക്കുമെന്നും ബസ് പ്രവർത്തനമാരംഭിക്കുന്നതിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയെന്നും മന്ത്രി
05:45 PM (IST) Jun 25
വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിപണന വിഷയത്തിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു
05:27 PM (IST) Jun 25
ഛത്തീസ്‌ഗഢിൽ വിവാഹചടങ്ങിൽ വരൻ അമിതമായി മദ്യപിച്ചെത്തിയതിനെ തുടർന്ന് യുവതി വിവാഹം വേണ്ടെന്നുവെച്ചു
05:17 PM (IST) Jun 25
കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളില്‍ നിരന്തരശല്യം സൃഷ്ടിച്ച കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്. ഇന്ന് രാവിലെയാണ് ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുളള നടപടികള്‍ തുടങ്ങിയത്.
04:42 PM (IST) Jun 25
കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി
04:14 PM (IST) Jun 25
സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ് സര്‍ക്കാരെന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്‍റെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസെന്ന് പിണറായി
04:03 PM (IST) Jun 25
കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ
03:47 PM (IST) Jun 25
ഓർത്തഡോക്സ് സഭ വ്യക്തമായ ഓഡിറ്റിങ് ഉള്ള സഭയാണെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത. സഭയുടെ അക്കൗണ്ടുകളെല്ലാം കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്ന് മെത്രാപ്പോലീത്ത
03:41 PM (IST) Jun 25
ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മാരകമായ മിസൈൽ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്
03:13 PM (IST) Jun 25
പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദ് ആണ് പിടിയിലായത്
03:12 PM (IST) Jun 25
കെപിസിസി അധ്യക്ഷൻ സ്ഥാനത്തിന് അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയിൽ എത്തി.
02:52 PM (IST) Jun 25
വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വിഎം സുധീരൻ ആശയപരമായി പ്രശ്നം ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി വിഷയത്തിൽ മറുപടി പറഞ്ഞെന്നും മന്ത്രി
02:47 PM (IST) Jun 25
മദ്യം വ്യാപിപ്പിക്കുന്ന ഏത് നടപടിക്കെതിരെയും മുസ്ലിം ലീഗ് എതിരാണെന്നും ഇക്കാര്യത്തിൽ ലീഗിൻ്റെ നിലപാടിൽ ഒരു വ്യക്തതക്കുറവും ഇല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എൽഡിഎഫ് ആണെങ്കിൽ മദ്യത്തിൻ്റെ കാര്യം നടപ്പിലാക്കും.എന്നാൽ യുഡിഎഫ് ആണെങ്കിൽ ഈ നയം നടപ്പിലാക്കില്ലെന്ന പ്രതീക്ഷ മുസ്ലിം സംഘടനകൾക്കുണ്ട്
02:37 PM (IST) Jun 25
അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം.
01:54 PM (IST) Jun 25
എഫ്സിആർഎ ചട്ടഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കെ സി വേണുഗോപാൽ എംപി. പ്രതിഷേധം ഉയരുമ്പോഴും നിലവിലെ നിയമത്തിലെ പുതിയ ഭേദഗതി പിൻവലിക്കില്ല എന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുകയാണ്.
01:25 PM (IST) Jun 25
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ആവശ്യപ്പെട്ട് മ്യൂസിയം എസ്എച്ച്ഓ കമ്മീഷണർക്ക് കത്ത് നൽകി.
12:17 PM (IST) Jun 25
അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ അടിയന്തര അന്വേഷണം നടത്താൻ നിർദേശം. സ്റ്റേഡിയത്തിന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്‍റെ `തുറക്കാത്ത വാതിൽ' പരമ്പരയിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്.
11:47 AM (IST) Jun 25
എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും ലാത്തിയും തോക്കും ഉള്ള അവർക്ക് എന്തിനാണ് ബ്ലേഡ് എന്നും അദ്ദേഹം ചോദിച്ചു.
11:34 AM (IST) Jun 25
2014 ൽ പിണങ്ങി പോയതിന് ശേഷം സിജോ ഒരിക്കൽ വിലങ്ങാട്ടെ സ്വന്തം വീട്ടിലെത്തിയിരുന്നതായി അയൽവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്നാണ് താൻ അവസാനമായി സിജോയെ നേരിൽ കണ്ടത്തെന്ന് അയൽവാസി പറയുന്നു.അതേസമയം, സിജോ തിരോധാനത്തില്‍ സംശയം ജനിപ്പിച്ച കണ്ണൂര്‍ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിലെ ദുരൂഹത കഴിഞ്ഞ ദിവസം നീങ്ങിയിരുന്നു.
11:21 AM (IST) Jun 25
മാസപ്പടി കേസിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ. പിണറായി വിജയൻ്റെ മകൾ വീണയുടെ കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു
10:14 AM (IST) Jun 25
പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാനെന്നാണ് പ്രതികൾ നൽകിയ മൊഴി.
09:57 AM (IST) Jun 25
അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. പകരം ഉപരാഷ്ട്രപതി പങ്കെടുക്കാനാണ് സാധ്യത.
09:57 AM (IST) Jun 25
അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. പകരം ഉപരാഷ്ട്രപതി പങ്കെടുക്കാനാണ് സാധ്യത.
09:56 AM (IST) Jun 25
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍റെ മകള്‍ വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്.
09:55 AM (IST) Jun 25
ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍ എ ജി നിയമോപദേശം നൽകിയിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പണം നഷ്ടമായ നൂറുകണക്കിന് പേരാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. എൽഡിഎഫ് സർക്കാർ പ്രതികളെ സംരക്ഷിക്കുന്നു എന്നായിരുന്നു മുമ്പ് യുഡിഎഫിന്‍റെ ആരോപണം.
09:54 AM (IST) Jun 25
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് തിരിച്ചടി. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി ഇന്നലെ അംഗീകാരം നല്‍കി.
09:54 AM (IST) Jun 25
വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായ ചർച്ചക്കാണ് യുഡിഎഫ് തീരുമാനം. ഇക്കാര്യത്തിൽ ഘടക കക്ഷികളുടെ നിലപാട് പ്രധാനമാണ്. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്സൈസ് കമീഷണരുടെ പ്രത്യേക അനുമതി ഇല്ലാതെ വില്പന നടക്കില്ലെന്നാണ് വിശദീകരണം.