പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തി താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ്. ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്‍റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിൻ കെ ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്
കൊല്ലം: പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തി താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ്. ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്‍റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിൻ കെ ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്. ഇയാളെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ള തെന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം കണ്ടെത്തിയത്. എബിന്‍റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറി ശാസ്‌താംകോട്ട പോലീസിൽ നൽകിയ പരാതിയിലാണ് എബിനെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിൽ കൂടുതൽ ആളുകൾ പങ്കാളികളായിട്ടുണ്ടോ എന്ന് അടക്കം പരിശോധിക്കുകയാണ്. മുൻ പഞ്ചായത്ത് ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും ചിലരിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന.


