തമിഴ്നാട് മുൻ മന്ത്രി ഇവി വേലുവിന്റെ വീട്ടിലെ റെയ്ഡിൽ കണക്കിൽപെടാത്ത 40 ലക്ഷം രൂപയും നിർണായകരേഖകളും പിടിച്ചെടുത്തതായി വിജിലൻസ്. 2022ൽ കരൂരിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്ഡ്.

ചെന്നൈ: തമിഴ്നാട് മുൻ മന്ത്രി ഇവി വേലുവിന്റെ വീട്ടിലെ റെയ്ഡിൽ കണക്കിൽപെടാത്ത 40 ലക്ഷം രൂപയും നിർണായകരേഖകളും പിടിച്ചെടുത്തതായി വിജിലൻസ്. 2022ൽ കരൂരിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്ഡ്. പണി നടക്കാതെ 7 കോടി രൂപ കരാറുകാരന് നൽകിയെന്നും നിർമാണക്കരാറിന് പിന്നാലെ പണി തുടങ്ങും മുൻപേ 77 ശതമാനം തുകയും കൈമാറിയെന്നും വിജിലൻസ് കണ്ടെത്തി. അഴിമതി വിരുദ്ധ സംഘടന പരാതി നൽകിയതിന് പിന്നാലെ രാത്രിയിൽ ചിലയിടത്ത് റോഡിന് വീതി കൂട്ടുന്ന പണികൾ നടത്തിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ആകെ 11 പ്രതികളുള്ള കേസിൽ മുൻ മന്ത്രി വേലുവാണ് ഒന്നാം പ്രതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടിവികെ അധികാരത്തിൽ എത്തിയതിന് ശേഷം ഒരു ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടിയാണിത്. സ്റ്റാലിൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രി ആയിരുന്നു ഇവി വേലു. സംസ്ഥാന പാതകളുടെ നിർമാണത്തിൽ 8 ശതമാനം കമ്മീഷൻ കരാറുകാരിൽ നിന്ന് വേലു വാങ്ങിയതായി മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡും രേഖകൾ കണ്ടെടുത്തതും.