Published : May 27, 2025, 05:44 AM ISTUpdated : May 27, 2025, 06:55 PM IST

Malayalam News Live: പി വി അൻവർ അടഞ്ഞ അധ്യായം, എൽഡിഎഫിൽ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല: ടി പി രാമകൃഷ്ണൻ

Summary

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.

Malayalam News Live: പി വി അൻവർ അടഞ്ഞ അധ്യായം, എൽഡിഎഫിൽ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല: ടി പി രാമകൃഷ്ണൻ

07:02 PM (IST) May 27

നിലമ്പൂർ സിപിഎം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; പ്രഖ്യാപനം വെള്ളിയാഴ്ച

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല

കൂടുതൽ വായിക്കൂ

06:55 PM (IST) May 27

പി വി അൻവർ അടഞ്ഞ അധ്യായം, എൽഡിഎഫിൽ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല: ടി പി രാമകൃഷ്ണൻ

അൻവറിന്റെ നിലപാട് യു ഡി എഫിന് അനുകൂലമായിരിക്കുമെന്നും അത് എൽഡിഎഫിനെ ബാധിക്കില്ല

കൂടുതൽ വായിക്കൂ

06:54 PM (IST) May 27

ഒരു പ്രീഡി​ഗ്രി ​കാലം; നെസ്റ്റാർജിയ ഉണർത്തി 'മൂൺവാക്ക്' സോം​ഗ്

ചിത്രം മെയ് 30ന് തിയറ്ററുകളിൽ എത്തും. 

കൂടുതൽ വായിക്കൂ

06:40 PM (IST) May 27

നിലമ്പൂരില്‍ വിട്ടുവീഴ്ചയില്ലാതെ യുഡിഎഫ്; നിലപാട് പറയേണ്ടത് അൻവറെന്ന് വി ഡി സതീശന്‍, അൻവർ കടുത്ത അതൃപ്തിയിൽ

യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. അൻവറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍. 

കൂടുതൽ വായിക്കൂ

06:20 PM (IST) May 27

ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ സഞ്ചരിച്ചു, ചിലരുടെ ഫോൺ വാങ്ങി ബന്ധുക്കളെ വിളിച്ചു; സുകാന്തിൻ്റെ മൊഴി

ധർമ്മസ്ഥൽ, മാംഗ്ലൂർ, കൊല്ലൂർ, ഉഡുപ്പി, പോണ്ടിച്ചേരി എന്നിവടങ്ങളിൽ കറങ്ങിനടന്നുവെന്നും ക്ഷേത്രങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചുവെന്നും സുകാന്തിൻ്റെ മൊഴിയിലുണ്ട്.

കൂടുതൽ വായിക്കൂ

06:11 PM (IST) May 27

ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച് അപകടം; 7 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നിയന്ത്രണം വിട്ട ലോറി മൂന്ന് കാറുകളിലും നാലു ബൈക്കുകളിലും ഇടിച്ചു

കൂടുതൽ വായിക്കൂ

05:50 PM (IST) May 27

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് അപകടം; യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്

ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. വഴിയരികിലെ ആൽമരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്.

കൂടുതൽ വായിക്കൂ

05:29 PM (IST) May 27

തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന, വ്യാജ പരാതി; മാനേജരെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ

ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് സംഘടന അറിയിക്കുന്നത്.  ഈ പരിശോധനയ്ക്ക് ശേഷം തുടർനടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. 
 

കൂടുതൽ വായിക്കൂ

05:28 PM (IST) May 27

ഭീകരവാദം ഇനി സഹിക്കില്ല; പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമല്ല നേരിട്ടുള്ള യുദ്ധമെന്നും പ്രധാനമന്ത്രി

പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കൂടുതൽ വായിക്കൂ

05:25 PM (IST) May 27

'ദളിത് തന്നെയാവണം എന്നില്ല. നിറം വച്ച് ദളിതാണെന്ന് ജഡ്ജ് ചെയ്യും' നരിവേട്ടയിലെ സി കെ ശാന്തി എന്ന ആര്യ സലീം

ചിത്രത്തിൽ  പി കെ ജാനുവിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സി കെ ശാന്തി എന്ന കഥാപാത്രം ആര്യ ചെയ്തിട്ടുള്ളത്.

കൂടുതൽ വായിക്കൂ

05:23 PM (IST) May 27

'എന്റെ കരിയര്‍ നശിപ്പിക്കാൻ ശ്രമിക്കുന്നു, വിപിൻ പേഴ്‍സണല്‍ മാനേജറല്ല', വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

തന്‍റെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും ഉണ്ണി മുകുന്ദന്‍. 

കൂടുതൽ വായിക്കൂ

05:20 PM (IST) May 27

അട്ടപ്പാടിയിൽ 19കാരനെ കെട്ടിയിട്ട് മർദിച്ചതായി പരാതി; യുവാവിന്റെ ദേഹമാസകലം പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

മർദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലും കൈകളിലുമാണ്  പരിക്കേറ്റിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

05:00 PM (IST) May 27

സർക്കാർ നിർദേശിച്ചു, തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കി; കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസാക്കി

ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു വിരമിക്കൽ പ്രായം ഉയര്‍ത്തുകയെന്നത്.

കൂടുതൽ വായിക്കൂ

04:56 PM (IST) May 27

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസ്; പ്രതി സുകാന്ത് സുരേഷിനെ റിമാൻ്റ് ചെയ്തു

കഴിഞ്ഞ ദിവസം സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി കൊച്ചി ‍ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങിയത്.

കൂടുതൽ വായിക്കൂ

04:42 PM (IST) May 27

മാസപ്പടി കേസ്; സിഎംആര്‍എൽ നൽകിയ ഹര്‍ജി വീണ്ടും മാറ്റി, ഈ മാസം 30ന് പരിഗണിക്കും

ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ചാണ് സിഎംആര്‍എല്ലിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്.

കൂടുതൽ വായിക്കൂ

04:38 PM (IST) May 27

കോട്ടയത്ത് പഞ്ചായത്ത് മെമ്പറേയും പെൺ മക്കളെയും കാണാന്നില്ലെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

ഭർതൃവീട്ടുകാരുമായി ചില സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. 

കൂടുതൽ വായിക്കൂ

04:07 PM (IST) May 27

വയലടയില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, യാത്രക്കാർ ഭാഗ്യത്തിന് രക്ഷപ്പെട്ടു

ജീപ്പ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം

കൂടുതൽ വായിക്കൂ

04:06 PM (IST) May 27

മഴക്കെടുതിയിൽ താളം തെറ്റി ട്രെയിൻ ഗതാഗതം; വന്ദേഭാരത് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം-മംഗലാപുരം വന്ദേഭരത് എക്സ്പ്രസ് ഒരു മണിക്കൂർ 5 മിനുട്ട് നേരം വൈകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെടേണ്ട ട്രെയിന്‍ 5.10 നായിരിക്കും പുറപ്പെടുക.

കൂടുതൽ വായിക്കൂ

04:01 PM (IST) May 27

വല്ല്യചന്ദനാദി തേച്ചു കുളിച്ചാലും മറക്കുന്ന സിനിമാക്കാരിൽ നന്ദിയുള്ള മനുഷ്യൻ; ഉണ്ണി മുകുന്ദനെ പിന്തുണച്ച് ഒമർ

കേസിൽ ഉണ്ണി മുകുന്ദൻ വിജയിക്കുമെന്നും ഒമർ.

കൂടുതൽ വായിക്കൂ

03:58 PM (IST) May 27

കേരള തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു, 4 മീറ്റർ ഉയർന്ന തിരമാലക്ക് സാധ്യത, അതീവ ജാഗ്രത പാലിക്കാൻ അറിയിപ്പ്

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം

കൂടുതൽ വായിക്കൂ

03:45 PM (IST) May 27

കാസർകോട് ദേശീയപാതയിൽ കുന്നിടിച്ചിൽ അപകട ഭീഷണി വിലയിരുത്താൻ ഡ്രോൺ, മലമുകളിൽ വിള്ളലുണ്ടോയെന്ന് പരിശോധിക്കും

ജിയോളജി, മണ്ണ് പര്യവേഷണ വകുപ്പുകളുടെ സംയുക്ത സർവ്വേയും നടത്തും

കൂടുതൽ വായിക്കൂ

03:40 PM (IST) May 27

കാണാതായത് കണ്ണപ്പയുടെ നിർണായക രം​ഗങ്ങളുള്ള ഹാർഡ് ഡിസ്ക്; 2 പേർക്കെതിരെ കേസ്, പിന്നിൽ ഗൂഢാലോചനയോ ?

ജൂൺ 27ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രമാണ് കണ്ണപ്പ.

കൂടുതൽ വായിക്കൂ

03:38 PM (IST) May 27

'നിലമ്പൂരിൽ പൊതുസമ്മതനായ സ്ഥാനാർത്ഥി വരും, അനുയോജ്യമായ ആളെ തീരുമാനിക്കും': എം വി ​ഗോവിന്ദൻ

പൊതു സമ്മതനായ സ്ഥാനാർത്ഥി നിലമ്പൂരിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

കൂടുതൽ വായിക്കൂ

03:21 PM (IST) May 27

റെഡ് അലർട്ട്; റസിഡൻഷ്യൽ സ്കൂളുകളും കോളേജുകളും ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട് ജില്ലയിൽ നാളെ അവധി

റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.

കൂടുതൽ വായിക്കൂ

03:10 PM (IST) May 27

ഇന്ന് ഒരുകോടി പോക്കറ്റിലാകും, ആരാകും ഭാ​ഗ്യശാലി ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്.

കൂടുതൽ വായിക്കൂ

03:06 PM (IST) May 27

വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

ഇറച്ചി വെട്ടുന്ന തടി എടുക്കുന്നതിനിടെയാണ് തെന്നി വീണ് അപകടമുണ്ടായത്. തറയിൽ തലയിടിച്ചു വീണ യുവാവിന്‍റെ ദേഹത്തേക്ക് മരത്തടിയും വീണു.

കൂടുതൽ വായിക്കൂ

02:59 PM (IST) May 27

മകളെ നായ കടിച്ചു, ആശുപത്രിയിലേക്ക് ബൈക്കിൽ പോകവേ വലിച്ചിട്ട് പൊലീസ്, നിലത്തുവീണ 3 വയസുകാരി ലോറി കയറി മരിച്ചു

റിതീക്ഷയെന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. നായ കടിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് റിതീക്ഷയുടെ പിതാവിനെ ട്രാഫിക് പൊലീസ് പിഴ ചുമത്താനായി തടഞ്ഞത്.

കൂടുതൽ വായിക്കൂ

02:56 PM (IST) May 27

ചെന്താമരയെ കോടതിയിൽ ഹാജരാക്കി, സജിത കൊലക്കേസ് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതി

പാലക്കാട് ജില്ലാ ഫാസ്റ്റ്ട്രാക്ക് കോടതിയിലാണ് ചെന്താമരയെ ഹാജരാക്കിയത്. കോടതിക്ക് പുറത്തിറങ്ങിയ ചെന്താമര മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒന്നും പറയാനില്ലെന്ന് മറുപടിയും പറഞ്ഞു.

കൂടുതൽ വായിക്കൂ

02:39 PM (IST) May 27

നിർമ്മാണം കഴിഞ്ഞ് രണ്ടാഴ്ച മാത്രം, കടലാക്രമണത്തിൽ അണ്ടത്തോട്, പെരിയമ്പലം ബീച്ചിലെ കടല്‍ ഭിത്തി തകര്‍ന്നു

നിർമ്മിച്ചത് താഴ്ഭാഗത്തുള്ള ഭിത്തിയാണെന്നും, ഇതിന് മുകളില്‍ ഇനിയും ഭിത്തി സ്ഥാപിക്കുമെന്നും പറഞ്ഞ് ചെറിയ കരിങ്കല്ല് വിരിച്ചാണ് നിലവിലെ ഭിത്തി കെട്ടിയത്.

കൂടുതൽ വായിക്കൂ

02:28 PM (IST) May 27

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെതിരെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്

കൂടുതൽ വായിക്കൂ

02:21 PM (IST) May 27

3 കിലോമീറ്റർ ദൂരം വരെ സ്ഫോടന ശബ്ദം കേട്ടു; അമൃത്സറിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്

പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. അമൃത്സറിൽ കാംമ്പൂ പൊലീസ് സ്റ്റേഷൻ പരിധിയിൽ മജീത്തീയ ബൈപ്പാസിൽ ആളൊഴിഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്നത്. 

കൂടുതൽ വായിക്കൂ

02:17 PM (IST) May 27

മക്കൾക്ക് ഇഷ്ടമുള്ള പേരിടാൻ പറ്റില്ല, പുതിയ നിയമവുമായി ഈ രാജ്യം, തീരുമാനം ഉച്ചാരണത്തിലെ ആശയക്കുഴപ്പം മാറ്റാൻ

മാതാപിതാക്കൾ മറുനാടൻ പേരുകൾ തെരഞ്ഞെടുക്കുമ്പോൾ അത് സർക്കാർ തലത്തിലെ ഉദ്യോഗസ്ഥർക്കും സ്കൂളിലും ചില്ലറയല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് പുതിയ നീക്കം

കൂടുതൽ വായിക്കൂ

02:14 PM (IST) May 27

ബംഗാള്‍ ഉള്‍ക്കടലിൽ മറ്റൊരു ന്യൂനമര്‍ദ്ദം വരുന്നു; കേരളത്തിൽ നാല് ദിവസം കൂടി അതിതീവ്രമഴ തുടരും, മുന്നറിയിപ്പ്

ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കൂടുതൽ വായിക്കൂ

01:45 PM (IST) May 27

കാസർകോട് സ്വദേശിയായ യുവാവ് ബെം​ഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേയ്ക്ക് വീണത്. ഇന്നലെ രാവിലെയായിരുന്നു അപകടം.

കൂടുതൽ വായിക്കൂ

01:31 PM (IST) May 27

കുളത്തിൽ വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി

ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലിൽ വീട്ടിൽ സുരേഷിൻ്റെ മകനാണ് സരുൺ.

കൂടുതൽ വായിക്കൂ

01:26 PM (IST) May 27

അമേരിക്കയിൽ സൈനികർക്കായുള്ള ഓർമ ദിനത്തിൽ പാർക്കിൽ ഒന്നിച്ച് കൂടിയവർക്ക് നേരെ വെടിയവയ്പ്, 2 മരണം

സൈനിക സേവനത്തിനിടെ മരണമടഞ്ഞ സൈനികർക്ക് ആദരമർപ്പിക്കാനുള്ള അനുസ്മരണ ദിനത്തിലാണ് വെടിവയ്പ് നടന്നിട്ടുള്ളത്

കൂടുതൽ വായിക്കൂ

01:10 PM (IST) May 27

പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍; യുഡിഎഫ് പ്രവേശനം വൈകുന്നതില്‍ അതൃപ്തി

നിലവിലെ സാഹചര്യങ്ങള്‍ ലീഗിനെ ബോധ്യപ്പെടുത്തിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി പ്രവേശനത്തില്‍ കോണ്‍ഗ്രസ് തീരുമാനം പറയട്ടെയെന്നും പി വി അന്‍വര്‍.

കൂടുതൽ വായിക്കൂ

12:49 PM (IST) May 27

ടേക്ക് ഓഫിന് പിന്നാലെ എൻജിനിൽ വിറയൽ, സാങ്കേതിക തകരാറെന്ന് കോക്പിറ്റിൽ മുന്നറിയിപ്പ്, എമർജൻസി ലാൻഡിംഗ്

ടെക്നിക്കൽ തകരാറ് എന്ന മുന്നറിയിപ്പ് കോക്പിറ്റിൽ ലഭിച്ചതോടെയാണ് വിമാനം തിരിച്ചിറക്കിയത്. അനിയന്ത്രിതമായായിരുന്നു എൻജിൻ പ്രവർത്തിച്ചിരുന്നതെന്നാണ് പൈലറ്റ് പ്രതികരിക്കുന്നത്

കൂടുതൽ വായിക്കൂ

12:37 PM (IST) May 27

മമ്മൂട്ടിയുടെ 'വാത്സല്യം': 100 കുട്ടികള്‍ക്ക് കുട്ടികൾക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

പതിനെട്ടു വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മമ്മൂട്ടി 'വാത്സല്യം' എന്ന പദ്ധതി പ്രഖ്യാപിച്ചു. 

കൂടുതൽ വായിക്കൂ

12:37 PM (IST) May 27

3 ദിവസമായി നിരാഹാര സമരത്തിൽ, ആരോഗ്യനില വഷളായി; മാവോയിസ്റ്റ് രൂപേഷിനെ മെഡിക്കൽ കോളജിലേക്ക്  മാറ്റും

ജയിൽ ഡോക്ടർ രാവിലെ നടത്തിയ പരിശോധനയിലാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയത്. 

കൂടുതൽ വായിക്കൂ

More Trending News