തിരുവനന്തപുരം-മംഗലാപുരം വന്ദേഭരത് എക്സ്പ്രസ് ഒരു മണിക്കൂർ 5 മിനുട്ട് നേരം വൈകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെടേണ്ട ട്രെയിന്‍ 5.10 നായിരിക്കും പുറപ്പെടുക.
തിരുവനന്തപുരം: മഴക്കെടുതിയിൽ താളം തെറ്റി ട്രെയിൻ ഗതാഗതം. കോഴിക്കോട് കല്ലായി ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ ഇന്ന് വീണ്ടും മരം വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്നലെ മരം വീണ സ്ഥലത്തിന് സമീപമാണ് ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ ഇന്നും അപകടമുണ്ടായത്. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും വന്ദേഭാരത് അടക്കം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
വന്ദേഭാരത് അടക്കം പല ട്രെയിനുകളും ഒരു മണിക്കൂറിലധികം വൈകിയാണ് ഓടുന്നുത്. തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂർ 5 മിനുട്ട് നേരം വൈകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെടേണ്ട ട്രെയിന്‍ 5.10 നായിരിക്കും പുറപ്പെടുക. കണ്ണൂർ-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ (06032) ഒന്നര മണിക്കൂർ വൈകിയാണ് ഓടുന്നത്. കണ്ണൂർ- കോയമ്പത്തൂർ പാസഞ്ചർ മൂന്ന് മണിക്കൂർ വൈകിയോടുന്നു. പരശുറാം എക്സ്പ്രസ് (16649) 2.50 മണിക്കൂറാണ് വൈകിയോടുന്നത്. നേത്രാവതി എക്സ്പ്രസും (16345) മംഗലാപുരം കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസും സമയക്രമം പാലിക്കുന്നുണ്ട്. നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ് നിലവിൽ കൃത്യസമയം പാലിക്കുന്നുണ്ട്.
ഇന്നലെ രാത്രി വീശിയടിച്ച കാറ്റില്‍ ട്രാക്കിലേക്ക് മരങ്ങളും ഇരുമ്പ് ഷീറ്റുകളും വീണത് കാരണം ട്രെയിന്‍ ഗതാഗതം താറുമാറായതിന് പിന്നാലെയാണ് പ്രശ്നം വീണ്ടും രൂക്ഷമാക്കി രാവിലെ എട്ട് മണിയോടെ മാത്തോട്ടം ഭാഗത്ത് ട്രാക്കില്‍ വീണ്ടും മരം വീണത്. ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണതോടെ, സാധാരണ നിലയിലേക്ക് വരികയായിരുന്ന ഇതുവഴിയുള്ള ട്രെയിന്‍ യാത്ര വീണ്ടും തടസപ്പെടുകയായിരുന്നു. ട്രാക്കിന് മുകളിലുള്ള ഇലട്രിക് ലൈന്‍ തകരാറുകള്‍ റെയില്‍വേയുടെ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചാണ് രണ്ടര മണിക്കൂറിന് ശേഷം പരിഹരിച്ചത്.
പത്തരയോടെ ഇതുവഴിയുള്ള ട്രെയിനുകള്‍ കടത്തിവിട്ടു. ഇന്നലെ മുതല്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടു യത് കാരണം കടുത്ത ദുരിതത്തിലൂടെയാണ് യാത്രക്കാര്‍ കടന്നുപോയത്. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ റെയില്‍വേ കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആക്ഷേപം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ചാഞ്ഞ മരങ്ങള്‍ മുറിക്കാന്‍ സ്ഥലം ഉടമകള്‍ക്ക് നോട്ടീസുകള്‍ കൈമാറിയിരുന്നെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.


