Published : Jul 28, 2025, 06:24 AM ISTUpdated : Jul 28, 2025, 11:01 PM IST

നിമിഷപ്രിയയുടെ വധശിക്ഷ - വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാദനത്തിൽ തീരുമാനമായില്ല

Summary

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയും. എങ്കിലും തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും സാധ്യതയുണ്ട്.

nimisha priya

11:01 PM (IST) Jul 28

നിമിഷപ്രിയയുടെ വധശിക്ഷ - വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാദനത്തിൽ തീരുമാനമായില്ല

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രം​ഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

Read Full Story

10:27 PM (IST) Jul 28

വടക്കഞ്ചേരിയിൽ യുവതിയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന് പിന്നാലെ ഭർതൃമാതാവും അറസ്റ്റിൽ

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി സ്വദേശി നേഘ (26) ഭർത്താവ് പ്രദീപിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്.

Read Full Story

09:14 PM (IST) Jul 28

കന്യാസ്ത്രീകളുടെ അറസ്റ്റ് - നടന്നത് ​ഗൂഢാലോചനയെന്ന് കെസി വേണു​ഗോപാൽ, 'ബിജെപി വലിയ വില നൽകേണ്ടി വരും'

കന്യാസ്ത്രീകൾ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

 

Read Full Story

08:46 PM (IST) Jul 28

കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് പ്രിയങ്ക ഗാന്ധി - 'ബിജെപിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു'

മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

Read Full Story

08:09 PM (IST) Jul 28

വീടിന് പുറകിൽ ജോലി ചെയ്യുന്നതിനിടെ മാവിൻ കൊമ്പ് ഒടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീട്ടുജോലിക്കിടെ പറമ്പിലെ മാവിൻ്റെ കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് സ്ത്രീ മരിച്ചു

Read Full Story

08:02 PM (IST) Jul 28

വിവാഹം കഴിഞ്ഞ് നാലാം ദിനം നവവധു പുണെയ്ക്ക് പോയി; മൊബൈൽ സ്വിച്ച് ഓഫ്! അന്വേഷണം ചെന്നെത്തിയത് വിവാഹത്തട്ടിപ്പിൽ

വിവാഹം കഴിച്ച് നാലാം ദിനം ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയ യുവതി പിടിയിൽ

Read Full Story

07:32 PM (IST) Jul 28

അമേരിക്കയിൽ ഇന്ത്യൻ വംശജനായ 31കാരൻ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Read Full Story

07:28 PM (IST) Jul 28

എംആർ അജിത്കുമാർ എക്സൈസ് കമ്മീഷണർ; ശബരിമല വിവാദത്തെ തുടർന്നാണ് പൊലീസിൽ നിന്നും മാറ്റം

നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു.

Read Full Story

07:16 PM (IST) Jul 28

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

സുരക്ഷ മുൻനിർത്തി മറ്റ് 15 സ്കൂളുകൾക്കും നാളെ അവധിയായിരിക്കും

Read Full Story

06:50 PM (IST) Jul 28

ഷാർജയിലെ അതുല്യയുടെ മരണം - അസ്വാഭാവികത ഇല്ലെന്ന് ഫോറെൻസിക് ഫലം, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഉടൻ

19-ാം തിയ്യതി പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്.

Read Full Story

05:41 PM (IST) Jul 28

കൂടത്തായി കൊലപാതക പരമ്പര - റോയ് തോമസിൻ്റെ മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നെന്ന് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രാസ പരിശോധന റിപ്പോർട്ടിലും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്നും ഡോക്ടർ പ്രസന്നൻ മൊഴി നൽകി.

Read Full Story

05:38 PM (IST) Jul 28

വൈക്കത്ത് മുങ്ങിയ വള്ളത്തിലുണ്ടായിരുന്നത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ; 5 പേരെ രക്ഷിച്ച് സുമേഷ് മുങ്ങിത്താഴ്‌ന്നു

വൈക്കം കാട്ടിക്കുന്നതിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് കാണാതായ പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. അപകടത്തിനിടെ അഞ്ച് പേരെ രക്ഷിച്ച ശേഷമാണ് സുമേഷിനെ കാണാതായി.

Read Full Story

05:38 PM (IST) Jul 28

ആദ്യം മനുഷ്യക്കടത്ത്, ഇപ്പോൾ നിർബന്ധിത മതപരിവർത്തനവും, കന്യാസ്ത്രീകളുടെ മേൽ ചുമത്തിയിരിക്കുന്നത് ​ഗുരുതര കുറ്റങ്ങളെന്ന് സിബിസിഐ

ആദ്യം മനുഷ്യക്കടത്തിന് മാത്രമാണ് കുറ്റം ചുമത്തിയിരുന്നത്. എന്നാൽ, പിന്നീട് നിർബന്ധിത മതപരിവർത്തനം കൂടി ചുമത്തുകയായിരുന്നു

Read Full Story

05:00 PM (IST) Jul 28

കന്യാസ്ത്രീകളുടെ അറസ്റ്റ് - വേദനയും പ്രതിഷേധവുമെന്ന് കർദിനൾ ക്ലിമിസ്; 'ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി'

നീതി നടപ്പാക്കണം, ന്യായം തിരികെ കൊണ്ടുവരണം. മതന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടണം

Read Full Story

04:58 PM (IST) Jul 28

'എന്താണ് ഉദ്ദേശം? ക്ഷമ പരീക്ഷിക്കരുത്'; കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ സുപ്രീം കോടതി

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ സുപ്രീം കോടതി

Read Full Story

04:44 PM (IST) Jul 28

പടിഞ്ഞാറത്തറ പുതുശ്ശേരി കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്

Read Full Story

04:07 PM (IST) Jul 28

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Read Full Story

03:55 PM (IST) Jul 28

'പഹൽഗാം ഭീകരർ പാകിസ്ഥാനിൽ നിന്നെന്ന് എന്താണുറപ്പ്?', ചിദംബരത്തിൻ്റെ ചോദ്യം; തിരിച്ചടിച്ച് ബിജെപി

പഹൽഗാം ഭീകരർ പാകിസ്ഥാനിൽ നിന്നെന്നതിന് തെളിവില്ലെന്ന് ചിദംബരം, തിരിച്ചടിച്ച് ബിജെപി

Read Full Story

02:55 PM (IST) Jul 28

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം - മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് സിസ്റ്റ‍ർ വന്ദനയുടെ സഹോദരന്മാർ

മുൻപ് ചത്തീസ്ഗഡിലെ ഒരു പള്ളി പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് വന്ദനയടക്കമുളളവരെ ആശുപത്രിയിൽ പൂട്ടി ഇട്ട സംഭവമുണ്ടായിട്ടുണ്ട്

Read Full Story

12:40 PM (IST) Jul 28

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല - പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയം; ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തി

ദളിത്‌ വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങുമ്പോളാണ് കൊലപാതകം.

Read Full Story

11:08 AM (IST) Jul 28

കുവൈറ്റ് ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പരിഷ്കരിച്ചു, സ്വദേശികൾക്ക് 15 വർഷ കാലാവധി, പ്രവാസികൾക്ക് 5 വർഷം

ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 85, ക്ലോസ് 1 ന് നൽകിയ മാറ്റങ്ങൾ 2025-ലെ പ്രമേയം നമ്പർ 1257 ആയി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

Read Full Story

11:07 AM (IST) Jul 28

മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; 'ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിൽ'; രൂക്ഷവിമർശനവുമായി ദീപിക

ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കാൻ സംഘപരിവാറിന്റെ ഔദാര്യ വേണമെന്നും ദീപിക മുഖപ്രസം​ഗത്തിൽ പറയുന്നു.

Read Full Story

10:41 AM (IST) Jul 28

എൻ എച്ച് 66 ൽ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ വലിയ വിള്ളൽ, 50 മീറ്ററിലധികം നീളം

രാവിലെ ഇതുവഴി നടക്കാനിറങ്ങിയ യുവാക്കളാണ് ആദ്യമായി വിള്ളൽ ശ്രദ്ധയിൽപ്പെടുത്തിയത്.

Read Full Story

10:11 AM (IST) Jul 28

സംസാരിക്കാനില്ലെന്ന് തരൂർ, ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കില്ല

രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും നാളെ കോൺഗ്രസിനു വേണ്ടി ചർച്ചയിൽ പങ്കെടുക്കും

Read Full Story

09:31 AM (IST) Jul 28

ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; ജാമ്യം ആവശ്യപ്പെട്ട് സഭ നേതൃത്വം കോടതിയിൽ അപേക്ഷ നൽകും

വെള്ളിയാഴ്ചയാണ് നിർബന്ധിത മത പരിവർത്തനം ആരോപിച്ചു ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.

Read Full Story

09:22 AM (IST) Jul 28

വിസിമാർ ആർഎസ്എസിന് കൂട്ട് നിന്നു, ഭാവിയിൽ തല കുമ്പിട്ട് നിൽക്കേണ്ടി വരും; മന്ത്രി ബിന്ദുവിന്റെ വിമർശനം

രാജ്യം സ്വാതന്ത്ര്യാനന്തരം ആർജ്ജിച്ചു വരുന്ന സകല ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെയും ചവറ്റുകുട്ടയിലെറിയുകയെന്ന പ്രാകൃതപദ്ധതികളിലാണ് ബി ജെ പി ഭരണത്തിൻ കീഴിൽ ആർ എസ് എസ്. മനുവാദത്തിൽ ഊന്നിയ മതരാഷ്ട്രനിർമ്മിതിയാണ് അവരുടെ ലക്ഷ്യം. 

Read Full Story

08:57 AM (IST) Jul 28

വീണ്ടും അവകാശവാദവുമായി ട്രംപ്, വ്യാപാര കരാർ ഉപയോഗിച്ച് ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചു

ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെട്ടത് പോലെയാണ് തായ്ലാൻഡ് കംപോഡിയ വിഷയത്തിലും ഇടപെട്ടത്.

Read Full Story

08:43 AM (IST) Jul 28

ഇരിങ്ങാലക്കുടയിൽ 2 യുവാക്കളെ മർദ്ദിച്ച് കൊല്ലാൻ ശ്രമം, 5 പേർ അറസ്റ്റിൽ

5 ദിവസമായി ഇവിടെ ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് സംഘം സാഹസികമായി ഇവിടെ എത്തി പിടികൂടുകയായിരുന്നു.

Read Full Story

08:39 AM (IST) Jul 28

ഐനിച്ചിറയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; അപകടത്തിൽപെട്ടത് ഇന്നലെ

മലപ്പുറം എടപ്പാൾ ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Read Full Story

More Trending News