മലപ്പുറം എടപ്പാൾ ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മലപ്പുറം: മലപ്പുറം എടപ്പാൾ ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും നടത്തിയ ഏറെ നേരത്തെ തിരച്ചിൽ ഒടുവിലാണ് മൃതദേഹം ലഭിച്ചത്. തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കാണ് മുഹമ്മദ് ഖൈസ് അപകടത്തിൽ പെട്ടത്.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News