ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 85, ക്ലോസ് 1 ന് നൽകിയ മാറ്റങ്ങൾ 2025-ലെ പ്രമേയം നമ്പർ 1257 ആയി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 85, ക്ലോസ് 1 ന് നൽകിയ മാറ്റങ്ങൾ 2025-ലെ പ്രമേയം നമ്പർ 1257 ആയി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
പുതിയ ഭേദഗതികൾ പ്രകാരം, സ്വകാര്യ ലൈസൻസ് എന്നതിൽ ഉൾപ്പെടുന്നത് താഴെപ്പറയുന്ന വാഹനങ്ങളാണ്. ഏഴ് യാത്രക്കാരിൽ കൂടുതൽ അല്ലാത്ത സ്വകാര്യ വാഹനങ്ങൾ 2 ടണ്ണിലേയ്ക്കും കുറവായ ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾ ടാക്സികൾ
ആംബുലൻസുകൾ ലൈസൻസിന്റെ കാലാവധി ഇനി റെസിഡൻസിയെ ആശ്രയിച്ച് കുവൈത്ത് പൗരന്മാർക്കും ജിസിസി പൗരന്മാർക്കും15 വർഷം കാലാവധി. പ്രവാസികൾക്ക് 5 വർഷം കാലാവധി.
ഭേദഗതികൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിൽ വന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടർസെക്രട്ടറിക്കാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കാനുള്ള ചുമതല. നിലവിൽ മന്ത്രാലയം 66,584 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചു. എന്നാൽ റദ്ദാക്കലിന് പിന്നിലുള്ള വ്യക്തമായ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.


