Published : Oct 04, 2025, 05:29 AM ISTUpdated : Oct 04, 2025, 11:32 PM IST

Malayalam News Live: പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരം; വിവാദ പരാമർശവുമായി ഫസൽ ഗഫൂർ

Summary

ശബരിമല വിവാദത്തിൽ, പ്രധാന കഥാപാത്രമായ ഉണ്ണികൃഷ്ണൻ പൊറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ ഇടയില്ല. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

fazal gafoor

11:32 PM (IST) Oct 04

പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരം; വിവാദ പരാമർശവുമായി ഫസൽ ഗഫൂർ

അമിതമായിട്ടുള്ള പാശ്ചാത്യ വൽക്കരണം വേണ്ട. നമുക്ക് അറേബ്യന്‍ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട. പൂര്‍വീകര്‍ നടന്നതുപോലെ നടന്നാൽ മതിയെന്നും ഫസൽ ​ഗഫൂർ പറഞ്ഞു.

Read Full Story

10:58 PM (IST) Oct 04

സെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട്‌ ഫോണും ചാർജറും കണ്ടെടുത്തു; കേസെടുത്ത് പൊലീസ്

അഞ്ചാം ബ്ലോക്കിന്റെ പിറകുവശത്തു നിന്നാണ് സ്മാർട്ട്‌ ഫോണും ചാർജറും കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.

Read Full Story

10:15 PM (IST) Oct 04

കോൺഗ്രസ് നേതാവ് തങ്കച്ചൻ്റെ വീട്ടിൽ മദ്യവും സ്ഫോടകവസ്തുക്കളും വച്ച സംഭവം - പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

കർണാടകയിലെ കുശാല്‍ നഗറില്‍ വച്ചാണ് ഇയാളെ വയനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം നാളെ ഉച്ചയോടെ അനീഷിനെ കോടതിയില്‍ ഹാജരാക്കും. തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയത് ചർച്ചയായതിന് പിന്നാലെ അനീഷ് ഒളിവില്‍ പോയിരുന്നു.

Read Full Story

10:00 PM (IST) Oct 04

ശബരിമലയെ സംരക്ഷിക്കണം; ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധത്തിന്, മറ്റന്നാൾ മുതൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും പ്രതിഷേധം

മറ്റന്നാൾ മുതൽ വരുന്ന ഞായറാഴ്ച വരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടി നടത്തും. ദേവസ്വം ബോർഡ് രാജിവെക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം.

 

Read Full Story

09:32 PM (IST) Oct 04

സ്വർണ്ണപ്പാളി വിവാദം - ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത് 4 മണിക്കൂർ, എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് പ്രതികരണം

തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. 2019ൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ കൊണ്ടുപോയത്, പണപ്പിരിവ് നടത്തിയത്, സ്പോൺസർഷിപ്പ് നേടിയത് തുടങ്ങിയ വിവരങ്ങൾ വിജിലൻസ് തേടി.

Read Full Story

08:06 PM (IST) Oct 04

മലപ്പുറം മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Full Story

07:57 PM (IST) Oct 04

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; മൂന്നാറിൽ വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

മർദനത്തിൽ രണ്ടുപേർക്കാണ് സാരമായ പരിക്കേറ്റത്. തമിഴാട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്. പളളിവാസലിന് സമീപം വച്ച് ഇവരുടെ വാഹനം ഇരുചക്ര വാഹനത്തിന് വഴി നൽകിയിലെന്ന പേരിലായിരുന്നു അതിക്രമം.

Read Full Story

07:38 PM (IST) Oct 04

ടോള്‍ പ്ലാസകളിൽ ഫാസ്‍ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ്; സുപ്രധാന നിയമഭേദഗതി, യുപിഐ വഴി പണമടച്ചാൽ 25% അധികം നൽകിയാൽ മതി

ഫാസ്റ്റ് ടാ​ഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദ​ഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.യുപിഐ വഴി പണമടച്ചാൽ വാഹനത്തിന്‍റെ ടോള്‍ നിരക്കിന്‍റെ 25ശതമാനം അധികം അടച്ചാൽ മതിയെന്നാണ് പുതിയ ഭേദഗതി. നവംബര്‍ 15 മുതൽ പ്രാബല്യത്തിലാകും

Read Full Story

07:32 PM (IST) Oct 04

കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചു; അമ്മയും മകനും കിണറ്റിൽ വീണു, ആശുപത്രിയിലേക്ക് മാറ്റി

സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ ഇടിച്ചതോടെ സ്കൂട്ടർ യാത്രികരായ അമ്മയും മകനും കിണറ്റിൽ വീഴുകയായിരുന്നു. മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Read Full Story

07:20 PM (IST) Oct 04

ഇന്ത്യയിലുള്ളത് നിയമവാഴ്ച, ബുൾഡോസർ നീതിയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; 'നിയമപരമാക്കിയതുകൊണ്ടുമാത്രം നീതിയുണ്ടാകണമെന്നില്ല'

ഇന്ത്യയിൽ നിയമവാഴ്ചയാണുള്ളത്, ബുൾഡോസർ നീതിയല്ലെന്നും മൗറീഷ്യസ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെ ഗവായ് പറഞ്ഞു. നിയമവാഴ്ചയെന്നത് ഒരുകൂട്ടം നിയമങ്ങൾ മാത്രമല്ലെന്നും ബി ആർ ഗവായ്

Read Full Story

06:54 PM (IST) Oct 04

സിപിഎം ലോക്കൽ സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതി; കൊല്ലം കണ്ണനല്ലൂര്‍ സിഐയ്ക്ക് സ്ഥലം മാറ്റം

കൊല്ലം കണ്ണനല്ലൂര്‍ സിഐ ആന്‍ഡ്രിക് ഗ്രോമിക്കിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് സ്ഥലം മാറ്റി. സിപിഎമ്മിന്‍റെ നെടുമ്പന ലോക്കൽ സെക്രട്ടറി സജീവിനെ മര്‍ദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനാണ് ആന്‍ഡ്രിക് ഗ്രോമിക്

Read Full Story

06:30 PM (IST) Oct 04

സര്‍ക്കാര്‍ അനുകൂല നിലപാട് വിശദീകരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി വിളിച്ച അടിയന്തര യോഗം മാറ്റിവെച്ചു

ശബരിമല വിഷയത്തിൽ എൻ എസ് എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിളിച്ച യോഗം മാറ്റിവെച്ചു. ഭൂരിഭാഗം താലൂക്ക് യൂണിയൻ ഭാരവാഹികളും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്

Read Full Story

05:40 PM (IST) Oct 04

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് തിരുവോണം ബമ്പറിലൂടെ ഇത്തവണ ഖജനാവിലെത്തിയത്. 75 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ മോശമായിപ്പോയ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ ടിക്കറ്റുകളും വിറ്റുപോയി

Read Full Story

05:32 PM (IST) Oct 04

ആഗോള അയ്യപ്പ സംഗമം - ഉറപ്പ് ലംഘിച്ച് ദേവസ്വം ബോർഡ്, ഇവന്‍റ് മാനേജ്മെന്‍റിന് 3 കോടി നൽകിയെന്ന വിവരം പുറത്ത്

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വത്തിൻ്റേയും സർക്കാരിന്റെയും പണം എടുക്കില്ലെന്നാണ് ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചത്. മുഴുവൻ തുകയും സ്പോൺസർമാരിൽ നിന്നാണെന്നും പറഞ്ഞിരുന്നു. 

Read Full Story

05:24 PM (IST) Oct 04

ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും വേദരുദ്രൻ, വീട്ടിൽ ആഭിചാരക്രിയകള്‍, അച്ഛനെ ആക്രമിച്ചത് വീടിന്‍റെ രേഖകള്‍ എടുക്കാനെത്തിയപ്പോള്‍

തൃശൂര്‍ മുത്രത്തിക്കരയിൽ അച്‌ഛനെ വെട്ടിയശേഷം മകൻ ആത്മഹത്യാഭീഷണി മുഴക്കിയ സംഭവത്തിൽ ദുരൂഹത. വീട്ടിലെ മുറിയിൽ ആഭിചാരക്രിയ നടത്തിയതിന്‍റെ അടയാളങ്ങള്‍ കണ്ടെത്തി. കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ വശമുള്ള ആളാണ് വിഷ്ണുവെന്നാണ് പൊലീസ് പറയുന്നത്

Read Full Story

05:03 PM (IST) Oct 04

കരൂര്‍ ദുരന്തം; വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി, പൊലീസിന് രൂക്ഷ വിമര്‍ശനം

വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Read Full Story

04:54 PM (IST) Oct 04

'10 ദിവസം മുൻപ് സ്ഥലത്തെത്തി സാധ്യതകൾ ഉറപ്പാക്കി, മുഖത്ത് കുരുമുളക് സ്പ്രേയടിച്ചു, ശ്വാസം മുട്ടിച്ച് കൊന്നു'; ജെസി കൊലപാതകത്തിൽ സാമിന്റെ മൊഴി പുറത്ത്

ഇക്കഴിഞ്ഞ ദിവസം ഒരു സ്ത്രീയുമായി സാം കെ ജോർജ് വീട്ടിലെത്തിയത് ജെസ്സി ചോദ്യം ചെയ്തു. തുടർന്ന് വാക്കുതർക്കം ഉണ്ടായി.

Read Full Story

04:38 PM (IST) Oct 04

അച്ഛനെ വെട്ടി ആത്മഹത്യാഭീഷണി മുഴക്കി മകൻ; വീട്ടിൽ കോഴിത്തല, ആഭിചാരക്രിയയുടെ അടയാളങ്ങളും കണ്ടെത്തി

ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് സ്ഥലത്ത് ആത്മ​​ഹത്യ ഭീഷണി മുഴക്കുന്ന മകനെയായിരുന്നു. ഇതോടെ പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 

Read Full Story

04:31 PM (IST) Oct 04

എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ജി സുകുമാരൻ നായര്‍; യോഗം നേതൃത്വത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ

ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ പ്രതിഷേധമുയരുന്നതിനിടെ എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. നാളെ 11മണിക്ക് എൻഎസ്എസ് ആസ്ഥാനത്താണ് യോഗം

Read Full Story

04:15 PM (IST) Oct 04

സുബീൻ ഗാർ​ഗിനെ വിഷം കൊടുത്തു കൊന്നു? ദുരൂഹതയേറ്റി സഹ​ഗായകൻ ശേഖറിന്റെ മൊഴി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അസം സർക്കാർ

മരണത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥ് ശർമയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതായും ഗോസാമി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

Read Full Story

04:14 PM (IST) Oct 04

ഇരുട്ടുമാറി, ഇനി വെളിച്ചം; മുല്ലപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടില്‍ വൈദ്യുതി എത്തി

രണ്ടുമാസത്തെ ദുരിതത്തിന് ശേഷം ഒടുവില്‍ വണ്ടിപ്പെരിയാറിലെ സഹോദരിമാര്‍ക്ക് വൈദ്യുതി ലഭിച്ചു.

Read Full Story

04:00 PM (IST) Oct 04

സ്വര്‍ണപ്പാളി വിവാദം; സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി, ശക്തമായ പ്രതിഷേധത്തിലേക്ക്, ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാരിനെ വെല്ലുവിളിച്ച് പരസ്യപ്രതിഷേധവുമായി ബിജെപി. ഒക്ടോബര്‍ ഏഴിന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി

Read Full Story

03:14 PM (IST) Oct 04

പലസ്തീൻ ഐക്യദാര്‍ഢ്യ മൈമിന് അനുമതി നിഷേധിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്, കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കലോത്സവത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ മൈം ഷോ നിര്‍ത്തിവെപ്പിച്ച സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി. സംഭവത്തിൽ അന്വേഷണം നടത്താൻ നിര്‍ദേശിച്ചെന്നും മന്ത്രി

Read Full Story

02:46 PM (IST) Oct 04

ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദേശ പൗരന് ക്രൂരമർദനം, ആശുപത്രിയിലേക്ക് മാറ്റി ടൂറിസം പൊലീസ്

വർക്കലയിൽ വിദേശ പൗരന് ക്രൂരമർദനം. ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ഗ്രീസ് സ്വദേശിയായ റോബർട്ടിനാണ് മര്‍ദനമേറ്റത്

Read Full Story

02:28 PM (IST) Oct 04

'25 കോടിയുടെ ഭാ​ഗ്യവാൻ കൊച്ചിയിൽ തന്നെയാകും, ടിക്കറ്റ് വിറ്റത് നെട്ടൂരിൽ'; ഇത്തവണ വിറ്റത് ആയിരം ടിക്കറ്റെന്ന് ലതീഷ്

തിരുവനന്തപുരം ആറ്റിങ്ങൽ ഭ​ഗവതി ഏജൻസി വിറ്റ ടിക്കറ്റായ ടിഎച്ച് 577825 എന്ന ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം.

 

Read Full Story

02:25 PM (IST) Oct 04

ലക്ഷ്യം യുവാക്കളുടെ ഉന്നമനം, മുന്നില്‍ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; വന്‍ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read Full Story

02:15 PM (IST) Oct 04

അയ്യപ്പന്‍റെ സ്വത്ത് മോഷ്ടിക്കപ്പെട്ടു, വിജയ് മല്യ നൽകിയ സ്വര്‍ണത്തിന് എന്തു സംഭവിച്ചു?; സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് ഷാഫി പറമ്പിൽ

ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. അയ്യപ്പന്‍റെ സ്വത്ത് കൊള്ളയടിക്കാൻ ദേവസ്വം ബോർഡും സർക്കാരും കൂട്ടുനിന്നുവെന്നും ഷാഫി പറമ്പിൽ എംപി ആരോപിച്ചു

Read Full Story

02:13 PM (IST) Oct 04

TH 577825! തിരുവോണം ബമ്പറടിച്ചത് കൊച്ചിയിൽ, ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ ടിക്കറ്റ്; നെട്ടൂർ സ്വദേശി ലതീഷിന്‍റെ കടയിൽ വിറ്റ ടിക്കറ്റിന് മഹാഭാഗ്യം

തിരുവോണം ബമ്പർ BR 105-ന്റെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന് ലഭിച്ചു. ആറ്റിങ്ങൽ ഭഗവതി ഏജൻസി വഴി കൊച്ചിയിൽ ഏജന്‍റ് ലതീഷ് വിറ്റ ടിക്കറ്റിനാണ് ഈ മഹാഭാഗ്യം. ഭാഗ്യശാലിയെ കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് കേരളം

Read Full Story

01:30 PM (IST) Oct 04

പൊതിഞ്ഞത് സ്വർണം തന്നെ, എത്ര വർഷം ആയാലും സ്വർണം തനിയെ ഇല്ലാതാകില്ലല്ലോ; വെളിപ്പെടുത്തി ജഗന്നാഥന്‍

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി ചെന്നൈ കമ്പനി. ദ്വാരപാല ശില്‍പ്പത്തില്‍ പൊതിഞ്ഞത് സ്വർണം തന്നെയെന്ന് വെളിപ്പെടുത്തല്‍.

Read Full Story

12:55 PM (IST) Oct 04

'കഞ്ചാവും പണവും തരാം, ഒഡീഷയിലെ സ്ഥലങ്ങൾ കാണിക്കാം'; പെരിന്തല്‍ മണ്ണയില്‍ ലഹരിക്കടത്ത് സംഘം കുട്ടികളെ കടത്തി, മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ടു പോയി. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ.

Read Full Story

12:53 PM (IST) Oct 04

തീവ്ര ചുഴലിക്കാറ്റായ 'ശക്തി' അറബികടലിൽ തുടരുന്നു, രണ്ട് സംസ്ഥാനങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദം; കേരളത്തിൽ ഉച്ചക്ക് ശേഷം ഇടിമിന്നൽ മഴ സാധ്യത

കേരളത്തിൽ നേരിട്ട് ഭീഷണിയില്ലെങ്കിലും, ഉച്ചയ്ക്ക് ശേഷവും രാത്രിയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Read Full Story

12:38 PM (IST) Oct 04

ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്; കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയിൽ നടപടി

കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തത്.

Read Full Story

12:14 PM (IST) Oct 04

'ശിൽപങ്ങളിൽ സ്വര്‍ണമല്ല, സ്വര്‍ണനിറത്തിലുള്ള പെയിന്‍റ്, മങ്ങിയതിനാൽ സ്വര്‍ണം പൂശാന്‍ ഏൽപിച്ചു'; പുതിയ വാദവുമായി പോറ്റി

ശില്പങ്ങളിൽ ഉള്ളത് സ്വർണ്ണമല്ലെന്നും സ്വർണ്ണ കളർ ഉള്ള പെയിന്റ് ആയിരുന്നുവെന്നുമാണ് പോറ്റിയുടെ പുതിയ വാദം.

Read Full Story

12:11 PM (IST) Oct 04

'എൻഎസ്എസിന് ലഭിച്ച വിധി എല്ലാവർക്കും ബാധകമാക്കണം', സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് കത്തോലിക്കാ കോൺഗ്രസ്, 'ഭിന്നശേഷി സംവരണത്തിൽ നിലപാട് തിരുത്തണം'

വരുന്ന തെരഞ്ഞെടുപ്പുകളിൽ സർക്കാരിന് തിരിച്ചടിയുണ്ടാകും. കേരള കോൺഗ്രസ് മാണി വിഭാഗം ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ഇടപെടണമെന്നും ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു

Read Full Story

12:11 PM (IST) Oct 04

വാൽപ്പാറയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം സ്വദേശിയുടെ ഭാര്യയെ തമിഴ്നാട് വാൽപ്പാറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Read Full Story

11:52 AM (IST) Oct 04

ചമ്പക്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിലിടിച്ച് അപകടം, യുവാവിനും യുവതിക്കും ദാരുണാന്ത്യം

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Full Story

11:40 AM (IST) Oct 04

'അമ്പലം വിഴുങ്ങികൾ കേരളം ഭരിക്കുന്നു, സ്വർണക്കടത്തിലും കൊള്ളയിലും ഒന്നാമത്'; രൂക്ഷ വിമര്‍ശനവുമായി ചെറിയാൻ ഫിലിപ്പ്

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

Read Full Story

11:20 AM (IST) Oct 04

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈമിം​ഗ് ഷോ നടത്തിയതിൽ നടപടി, സ്കൂൾ കലോത്സവം നിർത്തിവെച്ചു

വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമിംഗ് മുഴുപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു.

Read Full Story

More Trending News