കൊല്ലം കണ്ണനല്ലൂര്‍ സിഐ ആന്‍ഡ്രിക് ഗ്രോമിക്കിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് സ്ഥലം മാറ്റി. സിപിഎമ്മിന്‍റെ നെടുമ്പന ലോക്കൽ സെക്രട്ടറി സജീവിനെ മര്‍ദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനാണ് ആന്‍ഡ്രിക് ഗ്രോമിക്
കൊല്ലം: കൊല്ലം കണ്ണനല്ലൂർ സിഐയ്ക്ക് സ്ഥലം മാറ്റം. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കാണ് കണ്ണനല്ലൂര്‍ സിഐ ആൻഡ്രിക് ഗ്രോമിക്കിനെ സ്ഥലം മാറ്റിയത്. സിപിഎമ്മിന്‍റെ നെടുമ്പന ലോക്കൽ സെക്രട്ടറി സജീവിനെ മർദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനാണ് ആൻഡ്രിക് ഗ്രോമിക്. പരാതിക്കാരിക്ക് ഒപ്പം സ്റ്റേഷനിൽ എത്തിയ എൽസി സെക്രട്ടറിക്ക് പൊലീസ് മർദ്ദനമേറ്റെന്ന പരാതി നിയമസഭയിൽ അടക്കം പ്രതിപക്ഷം സർക്കാരിനെതിരായ ആയുധമാക്കിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണവും നൽകി. പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയ പരാതിക്ക് പിന്നാലെയാണ് സിഐയുടെ സ്ഥലം മാറ്റം. എന്നാൽ, സംസ്ഥാന വ്യാപക സ്ഥലം മാറ്റത്തിന്‍റെ ഭാഗമെന്നാണ് പൊലീസിന്‍റെ ഔദ്യോഗിക വിശദീകരണം.



