കർണാടകയിലെ കുശാല്‍ നഗറില്‍ വച്ചാണ് ഇയാളെ വയനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം നാളെ ഉച്ചയോടെ അനീഷിനെ കോടതിയില്‍ ഹാജരാക്കും. തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയത് ചർച്ചയായതിന് പിന്നാലെ അനീഷ് ഒളിവില്‍ പോയിരുന്നു.

കൽപ്പറ്റ: പുല്‍പ്പള്ളിയിലെ തങ്കച്ചന്‍റെ വീട്ടില്‍ മദ്യവും സ്ഫോടകവസ്തുക്കളും വച്ച സംഭവത്തിലെ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അനീഷ് മാമ്പള്ളി പിടിയിലായി. കർണാടകയിലെ കുശാല്‍ നഗറില്‍ വച്ചാണ് ഇയാളെ വയനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം നാളെ ഉച്ചയോടെ അനീഷിനെ കോടതിയില്‍ ഹാജരാക്കും. തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയത് ചർച്ചയായതിന് പിന്നാലെ അനീഷ് ഒളിവില്‍ പോയിരുന്നു. സംഭവത്തിനിടെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു. ഗൂഢാലോചന കേസിൽ പ്രതിയായതോടെ അനീഷിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിയിലെ ഗ്രൂപ്പ് പോരുകളുടെ പേരിലാണ് കോൺഗ്രസ് നേതാവ് തങ്കച്ചൻ്റെ വീട്ടിൽ മദ്യവും സ്ഫോടകവസ്തുക്കളും വച്ചത്.

YouTube video player