മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ടു പോയി. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ.

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ടു പോയി. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു (22), കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. സെപ്റ്റംബര്‍ 13 നും 23 നും ഇടയിലാണ് കുട്ടികളെ ഇവര്‍ കൊണ്ടുപോയത്. കേസിലെ ഒന്നാം പ്രതി ഷാനിദ് ഒളിവിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പണം വാഗ്ദാനം ചെയ്തും കഞ്ചാവ് നൽകാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു കൊടുക്കാമെന്നും പ്രലോഭിപ്പിച്ചുമാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. പട്ടാമ്പിയിലെ വീട്ടിൽ വച്ചും ഒറീസയിൽ വച്ചും പ്രതികൾ കുട്ടികൾക്ക് കഞ്ചാവ് നൽകിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആലിപ്പറമ്പ് സ്വദേശിയായ 16 വയസ്സുകാരനാണ് പൊലീസിൽ പരാതി നൽകിയത്. ഈ കുട്ടിയും സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ടിരുന്നു.

YouTube video player