Malayalam News Highlights : വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണത്തിന് എല്‍ഡിഎഫ്

വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ
പള്ളികളിൽ സർക്കുലർ . പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നത്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതും പ്രകോപനത്തിന് കാരണമായെന്ന് സർക്കുലറിൽ പറയുന്നു

5:50 PM

ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പിനെ കണ്ടു

പ്രചരണജാഥയ്ക്ക് ഇടയിലും സമവായനീക്കം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പിനെ കണ്ടു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജെ. നെറ്റോയുമായി ജില്ലാ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. Read More

5:21 PM

വിമര്‍ശനവുമായി തരൂര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കേരളത്തില്‍ കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു, വോട്ട് വാങ്ങുകയാണെന്നും തരൂര്‍ പറഞ്ഞു. 

5:19 PM

ഇറാനില്‍ മതകാര്യ പൊലീസ് നിര്‍ത്തലാക്കി

മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാൻ ഗവൺമെന്‍റ്. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്. 

5:18 PM

കൂറ്റനാട്ട് കുടുംബം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രികരായ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ആയിരുന്നു പിഞ്ച് കുഞ്ഞ് ഉൾപ്പടെയുള്ള കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴെയുള്ള വാർപ്പ് വീടിൻ്റെ മുകളിൽ പതിക്കുകയായിരുന്നു. 

5:14 PM

വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണത്തിന് എല്‍ഡിഎഫ്

വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. മറ്റന്നാൾ ചൊവ്വാഴ്ച്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. 9 ന്  സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 

5:14 PM

സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. സജി ചെറിയാനെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നൽകിയിട്ടുണ്ട്. 

2:14 PM

'വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട്', വിമര്‍ശനവുമായി തരൂര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കേരളത്തില്‍ കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു, വോട്ട് വാങ്ങുകയാണെന്നും തരൂര്‍ പറഞ്ഞു. 

11:24 AM

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്,12 കോടി 68 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ട് തട്ടിപ്പില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്ന പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസ് ഏറ്റെടുത്ത കോഴിക്കോട് ജില്ലാ ക്രൈബ്രാഞ്ച് നാളെ പഞ്ചാബ് നാഷണല്‍ ബാങ്കിലും കോര്‍പ്പറേഷനിലും പരിശോധന നടത്തും. ഇന്നലെയാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി എ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്.

11:23 AM

മാവേലിക്കരയില്‍ ഒന്‍പത് മാസം ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍

ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്‍ന (40) ആണ് മരിച്ചത്. സ്വപ്‍ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു താമസം. ഭര്‍ത്താവ് സൈനികനാണ്.

11:23 AM

കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു, ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

കായികമേളക്കിടെ യൂണിവേഴ്‍സിറ്റി സ്റ്റേഡിയത്തിൽ മരിച്ചില്ല ഒടിഞ്ഞുവീണ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ അഫിത കെ പി ക്കാണ് പരിക്കേറ്റത്. കുട്ടിയെ വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. 

7:33 AM

വിവാദങ്ങൾക്കിടെ ശശി തരൂർ പത്തനംതിട്ടയിൽ,ഡിസിസി നേതൃത്വം വിട്ടുനിൽക്കും,കൊച്ചിയിൽ ലത്തീൻ സഭ ദിനാഘോത്തിലും പങ്കെടുക്കും

രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ശശി തരൂർ എംപി പത്തനംതിട്ടയിൽ. പന്തളം വലിയ കോയിക്കൽ ക്ഷേത്രം സന്ദർശിക്കും. അടൂരിൽ ബോധിഗ്രാം സെമിനാറിലും തരൂർ പങ്കെടുക്കും. ഈ പരിപാടിയിൽ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കാത്തതിൽ ജില്ലാ കോൺഗ്രസ് നേതൃത്വം അതൃപ്തിയിലാണ്.വിഴിഞ്ഞം തുറമുഖ സമരം കത്തിനിൽക്കെ കൊച്ചിയിൽ ലത്തീൻ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ചടങ്ങിലും തരൂർ  പങ്കെടുക്കും

7:32 AM

സിൽവർലൈൻ:അതിരടയാളമിട്ട ഭൂമി ഒന്നും ചെയ്യാനാകാതെ ഉടമകൾ,മടക്കി വേണം മണ്ണ് -ഗ്രൗണ്ട് റിപ്പോർട്ടുകളുമായി ഏഷ്യാനെറ്റ് ന്യൂസ്

സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടും അഴിയാക്കുരുക്കിൽ ജനം തുടരുകയാണ്.പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കാത്തതിനാൽ 2021ൽ വിജ്ഞാപനം ചെയ്ത പ്രദേശത്തുള്ളവർ കടുത്ത ആശങ്കയിലാണ്.ഭൂമിയുടെ ക്രയവിക്രയം സാധ്യമാകാത്തതും
ബാങ്കുകൾ വായ്പ നിഷേധിക്കുന്നതും പ്രധാന പ്രതിസന്ധിയാകുകയാണ്.സിൽവർലൈനെതിരായ പ്രതിഷേധങ്ങളിൽ ജനങ്ങൾക്കെതിരായി ചുമത്തിയ കേസുകളും സർക്കാർ അതുവരെ പിൻവലിച്ചിട്ടില്ല

7:31 AM

'പ്രകോപനപരമായ സാഹചര്യമുണ്ടായി'- വിഴിഞ്ഞം സംഘ‍ർഷം വിശദീകരിച്ച് പള്ളികളിൽ സർക്കുലർ

വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ
പള്ളികളിൽ സർക്കുലർ . പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നത്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതും പ്രകോപനത്തിന് കാരണമായെന്നും സർക്കുലറിൽ പറയുന്നു

5:50 PM IST:

പ്രചരണജാഥയ്ക്ക് ഇടയിലും സമവായനീക്കം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പിനെ കണ്ടു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജെ. നെറ്റോയുമായി ജില്ലാ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. Read More

5:21 PM IST:

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കേരളത്തില്‍ കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു, വോട്ട് വാങ്ങുകയാണെന്നും തരൂര്‍ പറഞ്ഞു. 

5:19 PM IST:

മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാൻ ഗവൺമെന്‍റ്. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്. 

5:18 PM IST:

കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രികരായ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ആയിരുന്നു പിഞ്ച് കുഞ്ഞ് ഉൾപ്പടെയുള്ള കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴെയുള്ള വാർപ്പ് വീടിൻ്റെ മുകളിൽ പതിക്കുകയായിരുന്നു. 

5:14 PM IST:

വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. മറ്റന്നാൾ ചൊവ്വാഴ്ച്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. 9 ന്  സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 

5:14 PM IST:

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. സജി ചെറിയാനെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നൽകിയിട്ടുണ്ട്. 

2:14 PM IST:

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കേരളത്തില്‍ കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു, വോട്ട് വാങ്ങുകയാണെന്നും തരൂര്‍ പറഞ്ഞു. 

11:24 AM IST:

കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ട് തട്ടിപ്പില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്ന പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസ് ഏറ്റെടുത്ത കോഴിക്കോട് ജില്ലാ ക്രൈബ്രാഞ്ച് നാളെ പഞ്ചാബ് നാഷണല്‍ ബാങ്കിലും കോര്‍പ്പറേഷനിലും പരിശോധന നടത്തും. ഇന്നലെയാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി എ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്.

11:23 AM IST:

ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്‍ന (40) ആണ് മരിച്ചത്. സ്വപ്‍ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു താമസം. ഭര്‍ത്താവ് സൈനികനാണ്.

11:23 AM IST:

കായികമേളക്കിടെ യൂണിവേഴ്‍സിറ്റി സ്റ്റേഡിയത്തിൽ മരിച്ചില്ല ഒടിഞ്ഞുവീണ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ അഫിത കെ പി ക്കാണ് പരിക്കേറ്റത്. കുട്ടിയെ വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. 

7:33 AM IST:

രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ശശി തരൂർ എംപി പത്തനംതിട്ടയിൽ. പന്തളം വലിയ കോയിക്കൽ ക്ഷേത്രം സന്ദർശിക്കും. അടൂരിൽ ബോധിഗ്രാം സെമിനാറിലും തരൂർ പങ്കെടുക്കും. ഈ പരിപാടിയിൽ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കാത്തതിൽ ജില്ലാ കോൺഗ്രസ് നേതൃത്വം അതൃപ്തിയിലാണ്.വിഴിഞ്ഞം തുറമുഖ സമരം കത്തിനിൽക്കെ കൊച്ചിയിൽ ലത്തീൻ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ചടങ്ങിലും തരൂർ  പങ്കെടുക്കും

7:32 AM IST:

സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടും അഴിയാക്കുരുക്കിൽ ജനം തുടരുകയാണ്.പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കാത്തതിനാൽ 2021ൽ വിജ്ഞാപനം ചെയ്ത പ്രദേശത്തുള്ളവർ കടുത്ത ആശങ്കയിലാണ്.ഭൂമിയുടെ ക്രയവിക്രയം സാധ്യമാകാത്തതും
ബാങ്കുകൾ വായ്പ നിഷേധിക്കുന്നതും പ്രധാന പ്രതിസന്ധിയാകുകയാണ്.സിൽവർലൈനെതിരായ പ്രതിഷേധങ്ങളിൽ ജനങ്ങൾക്കെതിരായി ചുമത്തിയ കേസുകളും സർക്കാർ അതുവരെ പിൻവലിച്ചിട്ടില്ല

7:31 AM IST: