Malayalam News Live: ഹോളി രേ...! വസന്തത്തിന്റെ വരവാഘോഷിച്ച് രാജ്യം

രാജ്യം ഇന്ന് ഹോളി ആഘോഷത്തിൽ. നിറങ്ങൾ വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കാൻ ഒരുങ്ങി ദില്ലിയുൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഈ വർഷം വിപുലമായ ആഘോഷങ്ങളാണ് ദില്ലിയുടെ പല ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നത്. വീടുകളും തെരുവുകളിലും അടക്കം ആഘോഷങ്ങൾ നടക്കും

7:47 AM

പാരാഗ്ലൈഡിംഗ് അപകടം: കമ്പനിയുടെ പ്രവർത്തനത്തിൽ ദുരൂഹതയെന്ന് പൊലീസ്

വര്‍ക്കലയിലെ പാരാ ഗ്ലേഡിംഗ് അപകടത്തിൽ പൊലീസ് കേസെടുക്കും. പാരാ ഗ്ലൈഡിംഗ് ട്രെയിനര്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിനെതിരെയാണ് കേസെടുക്കുക. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിക്ക് ടൂറിസം വകുപ്പിന്‍റെ ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

7:47 AM

ലൈഫ് മിഷൻ കേസ്: സിഎം രവീന്ദ്രന്റെ ഉത്തരങ്ങളിൽ വ്യക്തത തേടാൻ ഇഡി, വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ രവീന്ദ്രനെ ഇഡി ഇന്നലെ പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.

7:46 AM

രാജ്യം ഹോളി ആഘോഷത്തിൽ

ഈ വർഷം വിപുലമായ ആഘോഷങ്ങളാണ് ദില്ലിയുടെ പല ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നത്. വീടുകളും തെരുവുകളിലും അടക്കം ആഘോഷങ്ങൾ നടക്കും. പത്ത് മണിക്ക് ശേഷം ആഘോഷങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോളി ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ കൂടുതൽ ട്രയിൻ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

7:55 AM IST:

വര്‍ക്കലയിലെ പാരാ ഗ്ലേഡിംഗ് അപകടത്തിൽ പൊലീസ് കേസെടുക്കും. പാരാ ഗ്ലൈഡിംഗ് ട്രെയിനര്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിനെതിരെയാണ് കേസെടുക്കുക. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിക്ക് ടൂറിസം വകുപ്പിന്‍റെ ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

7:55 AM IST:

ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ രവീന്ദ്രനെ ഇഡി ഇന്നലെ പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.

7:53 AM IST: