Malayalam News Highlights : വിവാദ കത്തിന് പിന്നിലാര് ? അന്വേഷണത്തിന് വിജിലൻസും

നൈജീരിയയുടെ യുദ്ധ കപ്പൽ ലൂബ തുറമുഖത്ത്. ഹീറോയിക്ക് ഇഡുൻ കപ്പലിനെ നൈജീരിയക്ക് കൊണ്ട് പോകാൻ ആയാണ് എത്തിയത്. ഇത് ആദ്യമായാണ് നൈജീരിയൻ കപ്പൽ ഹീറോയിക് ഇഡുന്  അടുത്തെത്തുന്നത്

9:10 PM

ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

മലപ്പുറം കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് മരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി മൊഹിദുള്‍ ഷെയ്ക്ക് പൊലീസ് പിടിയിലായി. 

8:38 PM

ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല. രണ്ട് ദിവസം മുമ്പ് ചേര്‍ന്ന മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസാക്കിയതെങ്കിലും ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. മന്ത്രിമാർ പലരും ഇനിയും ഒപ്പിടാൻ ഉണ്ടെന്ന് വിശദീകരണം. 

8:38 PM

നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി

എക്വറ്റോറിയൽ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുൻ കപ്പലിൻ്റെ നിയന്ത്രണം നൈജീരിയൻ സൈന്യം ഏറ്റെത്തു. മലയാളികൾ അടക്കമുള്ള ജീവനക്കാരെ ഉടൻ കപ്പലിൽ നൈജീരിയക്ക് കൊണ്ടുപോകും. ഹീറോയിക് ഇഡുൻ കപ്പലിന് അകമ്പടിയായി നൈജീരിയയുടെ നേവി കപ്പൽ മുന്നിൽ സഞ്ചരിക്കുന്നുണ്ട്.

7:39 PM

പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം നഗരത്തിൽ നടുറോഡിൽ സർക്കാർ ജീവനക്കാരനെ മർദിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്ക്കർ, അനീഷ് എന്നിവരാണ് മർദ്ദിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുചക്ര വാഹനത്തിന്റെ ഹോൺ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

7:39 PM

ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ജാമ്യഹർജി നൽകി

പാറശ്ശാല ഷാരോൺ കൊലപാതകക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരാണ് ഹർജി നൽകിയത്. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്.

3:11 PM

ശ്രീനിവാസൻ കൊലക്കേസ്; 2 പേർ കൂടി അറസ്റ്റിൽ

പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് നേതാക്കളായായിരുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. പിഎഫ്ഐ കുലുക്കല്ലൂർ ഏരിയ സെക്രട്ടറി സെയ്താലി, പിഎഫ്ഐ യൂണിറ്റ് അംഗം റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ 47 പ്രതികളുള്ള കേസിൽ 37 പേർ അറസ്റ്റിലായി. 

3:08 PM

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കുന്നതിന് എതിരെ കോണ്‍ഗ്രസ്

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്. കോടതി രാജ്യത്തിന്‍റെ വികാരം മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ തീരുമാനം പൂർണ്ണമായും തെറ്റ്. അംഗീകരിക്കാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞു. 

1:18 PM

രാജീവ് ഗാന്ധി വധം : നളിനി ഉൾപ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാൻ സുപ്രീം കോടതിയുത്തരവ്

രാജീവ് ഗാന്ധി വധ കേസിൽ ജയിലിൽ കഴിയുന്ന നളിനി ഉൾപ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. നളിനി, ആർ.പി രവിചന്ദ്രൻ ഉൾപ്പെടെയുള്ളവരെ മോചിക്കാനാണ് ഉത്തരവ്. 

1:16 PM

മേയറുടെ 'കത്തിന്' പിന്നിലാര്? വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി

തിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക  അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാലു പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. 

1:14 PM

10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട്.  സംസ്ഥാനമാകെ ഇന്നും അടുത്ത ദിവസങ്ങളിലും വ്യാപകവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 
 

1:11 PM

തൃശൂരിലും പിൻവാതിൽ നിയമനം ?

 തൃശൂർ കോർപ്പറേഷനിൽ അനധികൃത നിയമനമാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ നടത്തിയ മാർച്ചിൽ സംഘർഷം.  വൈദ്യുതി വിഭാഗത്തിൽ പാർട്ടി പട്ടികയിൽ നിന്ന് 200 പേർക്ക് താത്ക്കാലിക നിയമനം നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.   കൂടുതൽ വായിക്കാം

12:41 PM

'വിവാദ കത്തിന്മേൽ രാജിയില്ല'

കരാർ നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തിന്മേൽ രാജിയില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. കൌൺസിലർമാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല. എഫ്ഐആർ ഇടുന്നതടക്കമുള്ള നടപടികൾ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. മൊബൈൽ പരിശോധനയോട് അടക്കം സഹകരിക്കുമെന്നും മേയർ അറിയിച്ചു. 

12:40 PM

എടവക പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ചു

വയനാട് എടവക പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ചു. എള്ളുമന്ദത്തെ പി.ബി നാഷിന്റെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഫാമിലും സമീപത്തെ ഫാമുകളിലുമുള്ള പന്നികളെ കൊന്നൊടുക്കും. 148 പന്നികളെയാണ് 
കൊന്നൊടുക്കുക. 

11:15 AM

ട്രാഫിക് നിഗ്നലിൽ ഹോൺ മുഴക്കിയെന്ന് ആരോപണം, യാത്രക്കാരന് മര്‍ദ്ദനം

തിരുവനന്തപുരത്ത് ട്രാഫിക് നിഗ്നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡില്‍ മര്‍ദ്ദനം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം. രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പ്രദീപിനെ മര്‍ദ്ദിച്ചത്.

11:14 AM

പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക്

കാലിത്തീറ്റയ്ക്കായി പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക്. ഇരുസര്‍ക്കാരുകളും ഇതുസംബന്ധിച്ച് ധാരണയിലെത്തി. വൈക്കോല്‍ സൗജന്യമായി നല്‍കാമെന്നാണ് പഞ്ചാബിന്‍റെ വാഗ്ദാനം

10:35 AM

നദിയിൽ ജലാസ്റ്റിക്കുകൾ കണ്ടെത്തി

മുംബൈക്കടുത്ത് റായ് ഗഡിലെ ഭഗവതി നദിയിൽ ജലാസ്റ്റിക്കുകൾ കണ്ടെത്തി. ആറു വീതം ജലാറ്റിസ്റ്റിക്കുകളുടെ രണ്ട് കെട്ടുകൾ ആണ് പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. 

9:29 AM

നിയമ പോരിന് സർക്കാർ

നിയമ പോരിന് സർക്കാർ. ഗവർണറെ ചാൻസിലർ പദവിയിൽ നിന്നും മാറ്റുന്ന ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ നീട്ടി വെച്ചാലോ കോടതിയെ സമീപിക്കാൻ സർക്കാർ. ഓർഡിനൻസ് ഇന്ന് രാജ് ഭവന് അയക്കും. 

9:25 AM

ദന്ത ഡോക്ടറുടെ മരണം, അഞ്ച് പേർ കസ്റ്റഡിയിൽ

കാസർകോട് ബദിയടുക്കയിലെ ദന്ത ഡോക്ടറുടെ മരണം. ഡോക്ടറെ ഭീഷണിപ്പെടുത്തിയ അഞ്ച് പേർ കസ്റ്റഡിയിൽ. ഇന്നലെയാണ് കർണ്ണാടകയിലെ കുന്താപുരത്ത് റെയിൽവേ ട്രാക്കിൽ കൃഷ്ണമൂർത്തിയെ ( 52 ) മരിച്ച നിലയിൽ കണ്ടെത്തിയത്.  ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന്  ഇയാൾക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.

8:59 AM

ഇടപെടില്ല: നയം വ്യക്തമാക്കി ഇന്ത്യ

യുക്രൈൻ - റഷ്യ സംഘർഷത്തിൽ ഇപ്പോൾ ഇടപെടില്ലെന്ന് ഇന്ത്യ. ഇടപെടാനുള്ള സമയം ഇപ്പോഴല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.

8:48 AM

വൃദ്ധദമ്പതികളെ വെട്ടി കള്ളൻ

ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. ഇന്ന് പുലർച്ചെയാണ് സംഭവം. പാലപ്പുറം സ്വദേശികളായ സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരിക്കേറ്റത്. മോഷ്ടാവായ പ്രതി മടവാൾ കൊണ്ട് വെട്ടുകയായിരുന്നു.

ഒറ്റപ്പാലത്ത് മോഷണ ശ്രമം: തടയാൻ ശ്രമിച്ച വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ചു, കള്ളൻ ബാലൻ പിടിയിൽ

8:04 AM

15കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി

അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. കടുത്ത വയറുവേദനയേ തുടർന്ന് പെൺകുട്ടിയേ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്

7:54 AM

മുതുകുളം പഞ്ചായത്തിൽ ഹർത്താൽ

മുതുകുളത്ത്  ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്
മുതുകുളം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി

7:41 AM

കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു

എറണാകുളം ഇടപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.  ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാർ ഓടിയിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.  കാർ പൂർണമായും കത്തിയമർന്നു. അഗ്നിശമന സേനയെത്തി തീയണച്ചു.

7:39 AM

കശ്മീരിൽ ഭീകരനെ വധിച്ചു

ജമ്മു കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു ഭീകരനെ വധിച്ചു. പൊലീസും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്

7:26 AM

കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം....

നഗരസഭയിലെ ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള മേയറുടെ ശുപാർശ കത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലർ ഡിആർ അനിലിൻെറയും മൊഴി രേഖപ്പെടുത്താൻ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന് സമയം അനുവദിച്ചില്ല.

കത്ത് വിവാദം: ഡിആർ അനിലിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും, തിങ്കളാഴ്ച റിപ്പോർട്ട് നൽകാൻ ശ്രമം

7:24 AM

ലൈഫ് പ്രതിസന്ധി

ലൈഫ് പദ്ധതിക്കുള്ള ഹഡ്കോ വായ്പയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഗുണഭോക്താക്കളുടെ പട്ടിക വന്ന് മുന്നു മാസത്തോളമായിട്ടും വായ്പയുടെ പ്രാഥമിക നടപടി പോലും ആയില്ല...

ലൈഫ് പ്രതിസന്ധി: ഹഡ്കോ വായ്പയിൽ അനിശ്ചിതത്വം; വീടിനായി ഉപഭോക്താക്കളുടെ കാത്തിരിപ്പ് തുടരുന്നു

7:19 AM

ലൈഫ് പദ്ധതിയിലെ വായ്പയിലും അനിശ്ചിതത്വം

ലൈഫ് പദ്ധതിയിലെ വായ്പയിലും അനിശ്ചിതത്വം. ഗുണഭോക്താക്കളുടെ പട്ടിക വന്ന് 3 മാസമായിട്ടും പ്രാഥമിക നടപടി പോലും ആയില്ല. സർക്കാരിൽ നിന്ന് അപേക്ഷ കിട്ടിയിട്ടില്ലെന്ന് ഹഡ്കോ. എത്ര തുക വേണമെന്ന കാര്യത്തിൽ വ്യക്തത ഇല്ലാതെ ധന, തദ്ദേശ വകുപ്പുകൾ.