ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് മറ്റ് ബോർഡ് അംഗങ്ങളുടെയും അറിവോടെ ആണെന്നാണ് വാദം. ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിൻ്റെ ജാമ്യ ഹർജി.
11:50 PM (IST) Dec 02
തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർ സെൽവം ദില്ലിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ടി.ടി.വി.ദിനകരനും ഒപിഎസ്സും ഒപ്പം നിൽക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
11:40 PM (IST) Dec 02
വിഷയത്തിൽ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് നേതാക്കൾ. രാഹുലിനെ പുറത്താക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.
11:19 PM (IST) Dec 02
ഇരുവരും അയൽവാസികളാണെന്നും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനെ തുടർന്നാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിശാഖ് പ്രദീപിനെ കുത്തിയത്.
10:47 PM (IST) Dec 02
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തീരുമാനിക്കുന്നത് കമ്പനികൾ ആണെന്നിരിക്കെ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയുണ്ടാവില്ല.
09:03 PM (IST) Dec 02
സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് വനത്തിൽ വഴി തെറ്റിയത്. പുതുർ ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
07:03 PM (IST) Dec 02
പ്രതിപക്ഷം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിന് പിന്നാലെ എസ്ഐആറില്‍ ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍. വോട്ടര്‍ പട്ടിക പരിഷ്ക്കരണമെന്ന പേരിലല്ല മറിച്ച് തെരഞ്ഞെടുപ്പ് പരിഷ്ക്കാരമെന്ന പേരിലാകും ചര്‍ച്ച നടത്തുക.
06:50 PM (IST) Dec 02
യുവതി നൽകിയ ബലാത്സംഗ പരാതിയിൽ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഫെന്നിയാണെന്ന് ആരോപിച്ചിരുന്നു.
05:48 PM (IST) Dec 02
എക്സസൈസ് ഇകെയുവിഇആർഐഎൻ (EKUVERIN) എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസത്തിന്റെ പതിനാലാം പതിപ്പാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഈ മാസം 14 വരെയാണ് പരിപാടി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം വെച്ചുള്ള പരിപാടിയാണിത്.
05:27 PM (IST) Dec 02
മനുഷ്യബന്ധങ്ങൾക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പ്രണയത്തിൽ മാന്യത വേണം.
05:01 PM (IST) Dec 02
ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെയാണ് ഏറ്റുമുട്ടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഘർഷത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
04:47 PM (IST) Dec 02
ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്. നിയമപരമായി നേരിടാൻ യുവതിയ്ക്ക് താൽപ്പര്യമില്ലാത്തതിനാലായിരുന്നു കോൺഗ്രസ് നേതൃത്വത്തിന് പെൺകുട്ടി പരാതി നൽകിയത്.
03:32 PM (IST) Dec 02
ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വളരെനാൾ മുമ്പ് നടന്ന സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് പെൺകുട്ടി തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.
03:24 PM (IST) Dec 02
‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോർഡ് മഴയാണ് അനുഭവപ്പെട്ടത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ സുനാമിക്ക് ശേഷമുള്ള മഹാദുരന്തമായി മാറി. ഇതിനകം 400 ഓളം മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
02:59 PM (IST) Dec 02
ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്
02:47 PM (IST) Dec 02
നിരാഹാരം തുടരുന്ന സാഹചര്യത്തിൽ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയിൽ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
02:27 PM (IST) Dec 02
ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു
01:39 PM (IST) Dec 02
ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പരിശോധന നടക്കുന്നത്. പൊലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞുവെങ്കിലും പൊലീസ് അകത്ത് കടക്കുകയായിരുന്നു. കോടതിയുടെ സേർച്ച് വാറണ്ടിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം.
01:37 PM (IST) Dec 02
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. അതേസമയം, കേസിൽ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കും
01:15 PM (IST) Dec 02
ഇന്നലെ രാവിലെ വരെ രാഹുൽ ഇവിടെയായിരുന്നു. അതിന് ശേഷം കർണാടകയിലേക്ക് കടന്നതായാണ് സംശയം. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
01:12 PM (IST) Dec 02
സ്വാതന്ത്ര്യ സമരമെന്ന് ബലൂച് വിശേഷിപ്പിക്കുന്ന ആക്രമണങ്ങളിൽ ഇതുവരെ വനിതാ ചാവേർ ആക്രമണം ബലൂച് ലിബറേഷൻ ഫ്രണ്ട് നടത്തിയിട്ടില്ലായിരുന്നു, സറീന റഫീഖ് എന്ന ട്രാംഗ് മഹൂ എന്ന യുവതിയാണ് വാഹനത്തിലെത്തി ബാരിക്കേഡിനടുത്തുവച്ച് സ്വയം പൊട്ടിത്തെറിച്ചത്
12:43 PM (IST) Dec 02
സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുനു അന്വേഷണ സംഘം. വ്യാഴാഴ്ച വൈകീട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിവില്ലെന്നും കെയർടേക്കർ.
12:38 PM (IST) Dec 02
ടെലിവിഷൻ ബാർക്ക് റേറ്റിംഗിലെ തിരിമറിയുമായി ബന്ധപ്പെട്ട പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ പൊലീസ് കേസെടുത്തു. ബാർക്ക് ജീവനക്കാരൻ പ്രേംനാഥിനെ ഒന്നാം പ്രതിയാക്കിയും റിപ്പോർട്ടർ ചാനൽ ഉടമയെ രണ്ടാം പ്രതിയാക്കിയുമാണ് കളമശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്
12:26 PM (IST) Dec 02
ആകെയുള്ള 457 ഏക്കറിൽ 257 ഏക്കർ ഭൂമിയാണ് മൂന്ന് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾക്കായി അനുവദിക്കുന്നത്. 200 ഏക്കർ ഭൂമി ജയിലിന്റെ ആവശ്യങ്ങൾക്കായി നിലനിർത്തും. ബ്രഹ്മോസ്, എസ്ബിബി, ദേശീയ ഫോറൻസിക് സർവകലാശാല എന്നിവയ്ക്കാണ് ഭൂമി അനുവദിക്കുക.
12:21 PM (IST) Dec 02
കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട ആറ് വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചി - ചെന്നൈ വിമാനവും റദ്ദാക്കിയ വിമാസ സർവീസുകളിൽ ഉൾപ്പെടുന്നു
12:13 PM (IST) Dec 02
ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇതിനിടെ രാഹുലിന്‍റെ ഫ്ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴിയും എസ്ഐടി എടുത്തു
12:01 PM (IST) Dec 02
പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിൽ ഒരേ വാർഡിൽ സ്ഥാനാര്‍ത്ഥികളായി അമ്മായി അമ്മയും മരുമകളും. ഒരാൾ സ്വതന്ത്ര സ്ഥാനാര്‍ത്ഥയായും മറ്റൊരാൾ യുഡിഎഫ് സ്ഥാനാർത്ഥിയുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്
11:32 AM (IST) Dec 02
സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി. പൗരൻ്റെ സ്വകാര്യതയ്ക്ക് മേലുള്ള ഗൗരവകരമായ കടന്നു കയറ്റമാണിതെന്ന് അദ്ദേഹം പറഞ്ഞു.
11:04 AM (IST) Dec 02
രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ. അതേസമയം, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സി ചന്ദ്രൻ രംഗത്തെത്തി.
10:55 AM (IST) Dec 02
മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല. യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്.
10:41 AM (IST) Dec 02
ഡോക്ടർ ജില്ലാ ജയിലിൽ എത്തിയാണ് പരിശോധിക്കുക. ആരോഗ്യ നില വിലയിരുത്തിയായിരിക്കും പിന്നീടുള്ള തീരുമാനം. വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നു ജയിൽ അധികൃതർ പറയുന്നു. അതേസമയം, രാഹുൽ ഈശ്വർ നാളെ ജാമ്യാപേക്ഷ നൽകും.
10:12 AM (IST) Dec 02
കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നൽകിയ സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
09:44 AM (IST) Dec 02
രാഹുൽ ഈശ്വർ അതീജീവിതയെ അപമാനിച്ചിട്ടില്ലെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ. സ്റ്റേഷനിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും ദീപ പറഞ്ഞു.
09:36 AM (IST) Dec 02
ജലസമൃദ്ധമെന്ന് കരുതിയിരുന്ന കേരളം അത്രക്ക് അങ്ങനെ അല്ലെന്ന് ഓര്‍മ്മിപ്പിച്ചും കടുത്ത നിയന്ത്രണങ്ങളുടെ ആവശ്യകത എടുത്ത് പറയുന്നതുമാണ് സംസ്ഥാന ജല നയത്തിന്‍റെ കരട്
09:08 AM (IST) Dec 02
യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ വഴിവിട്ട നീക്കങ്ങളെന്ന് പരാതി..ബാങ്ക് ചെയർമാന്‍റെ പിന്തുണയോടെ ഭരണം പിടിക്കാനാണ് സിപിഎം നീക്കമെന്നാണ് യുഡിഎഫിന്‍റെ ആരോപണം
08:46 AM (IST) Dec 02
ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും കണ്ടെത്തി. മൂന്നുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു
08:37 AM (IST) Dec 02
കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്
08:05 AM (IST) Dec 02
കടുവകളുടെ എണ്ണം എടുക്കാൻ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല. ബോണക്കാട് ഉൾവനത്തിലേക്കാണ് ഇവര്‍ പോയത്. കാണാതായവർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
07:40 AM (IST) Dec 02
രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗസ് നേതാവെന്ന് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരുന്നു.
07:12 AM (IST) Dec 02
കൊച്ചി നഗരത്തിൽ ഇന്ന് കുടിവെള്ളം മുടങ്ങില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി മാറ്റിവെച്ചതായി ജല അതോറിറ്റിയുടെ അറിയിപ്പ്.
06:57 AM (IST) Dec 02
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും. ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഹര്‍ത്താല്‍ ആചരിക്കും