സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് വനത്തിൽ വഴി തെറ്റിയത്. പുതുർ ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കടുവാ സെൻസസിന് പോയ വനപാലക സംഘം വനത്തിൽ കുടുങ്ങി. അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിലാണ് അഞ്ചംഗ വനപാലകസംഘം കുടുങ്ങിയത്. സംഘത്തിൽ രണ്ടുപേർ വനിതകളാണ്. വൈകിട്ടോടെ വഴിതെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടെന്നും, തിരിച്ചെത്തിക്കാൻ ആർ‌ആർടി സംഘം വനത്തിലേക്ക് പോയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് വനത്തിൽ വഴി തെറ്റിയത്. പുതുർ ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്