Published : Oct 06, 2025, 08:25 AM ISTUpdated : Oct 06, 2025, 10:48 PM IST

ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ക്ലീൻചിറ്റില്ല: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, കെപിഎസ്ഓഎ പൊതുവേദിയില്‍ നിന്ന് വിവാദ ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ മാറ്റി നിർത്തി

Summary

ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. വ്യാഴാഴ്ച റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്‌ഥരുടേത്.

dysp madhu babu

10:48 PM (IST) Oct 06

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, കെപിഎസ്ഓഎ പൊതുവേദിയില്‍ നിന്ന് വിവാദ ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ മാറ്റി നിർത്തി

കെപിഎസ്ഓഎ പൊതുവേദിയില്‍ നിന്ന് ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ മാറ്റിനിർത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത് എന്നാണ് വിവരങ്ങള്‍.

Read Full Story

09:48 PM (IST) Oct 06

കോടതിമുറിയിലെ അതിക്രമ ശ്രമം; ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Read Full Story

07:50 PM (IST) Oct 06

സ്വര്‍ണപ്പാളി വിവാദം; കടുത്ത സമരത്തിലേക്ക് കോൺഗ്രസ്, മേഖലാജാഥകൾ സംഘടിപ്പിക്കാന്‍ തീരുമാനം

സ്വർണ്ണപ്പാളി വിവാദത്തില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാന്‍ കോൺഗ്രസ്. സംസ്ഥാനവ്യാപകമായ് നാല് മേഖലാജാഥകൾ നടത്താനാണ് തീരുമാനം

Read Full Story

07:41 PM (IST) Oct 06

അമിത വേഗത, ഹെല്‍മറ്റ് ധരിച്ചില്ല; ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തിയ പൊലീസിന് നേരെ കയ്യേറ്റം

അമിത വേഗതയില്‍ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തിയ പൊലീസിന് നേരെ കയ്യേറ്റം. അഞ്ചൽ എസ്ഐ പ്രജീഷ്കുമാറിനെയാണ് പനയഞ്ചേരി സ്വദേശി സുരാജും മക്കളായ അഹമ്മദും അബ്ദുള്ളയും ചേർന്ന് ആക്രമിച്ചത്

Read Full Story

07:30 PM (IST) Oct 06

തൊണ്ടിമുതല്‍ കൈയ്യില്‍ വെച്ച് ചെറുതായൊന്ന് മയങ്ങി, രാവിലെ വിളിച്ചുണര്‍ത്തിയത് പൊലീസ്; ആറ്റിങ്ങലില്‍ കള്ളന്‍ പിടിയില്‍

ആറ്റിങ്ങലിൽ മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്

Read Full Story

06:46 PM (IST) Oct 06

ചുമ മരുന്ന് കഴിച്ച് മരണം - 'മരുന്ന് നിർമ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാന്‍ തിടുക്കം', ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമർശനവുമായി ഐഎംഎ

14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമർശനവുമായി ഐഎംഎ

Read Full Story

06:45 PM (IST) Oct 06

ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം - കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ വിട്ടയച്ചു, നടപടിയെടുത്ത് ബാർ കൗൺസിൽ

ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ വിട്ടയച്ചു. ഇയാളെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു.

Read Full Story

06:00 PM (IST) Oct 06

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവം - നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ജയ്മോൻ ജോസഫ്  ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story

05:57 PM (IST) Oct 06

എംഡിഎംഎയുമായി കാപ്പ പ്രതിയടക്കം നാലു പേര്‍ പിടിയില്‍

മലപ്പുറം കൊണ്ടോട്ടി അരൂരിൽ എംഡിഎംഎയുമായി കാപ്പ പ്രതിയടക്കം നാലു പേര്‍ പൊലീസ് പിടിയില്‍.

Read Full Story

05:13 PM (IST) Oct 06

പൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ല, നീതി നടപ്പാക്കാൻ ആരുടേയും അനുമതിക്ക് കാത്തുനിൽക്കേണ്ടെന്നും മുഖ്യമന്ത്രി

പൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ലെന്ന് കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

03:45 PM (IST) Oct 06

തിരുവനന്തപുരത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പൊലീസുകാരൻ; സിപിഒക്കെതിരെ നടപടിക്ക് ശുപാർശ

വന്ദേഭാരതത്തിൽ എത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്ന സമയത്ത് റൈഫിൽ ഡ്യൂട്ടിയിലാണ് ശരത്ത് ഉണ്ടായിരുന്നത്.

Read Full Story

03:08 PM (IST) Oct 06

ബ്രഹ്മഗിരിക്കെതിരെ പോലീസിൽ പരാതി; ബഡ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദ്

മുൻപ് കൊടുത്ത പരാതി ബ്രഹ്മഗിരി സിഇഒ ആയിരുന്ന സുനിൽകുമാർ സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ചു എന്ന് നൗഷാദ് പറയുന്നു.

Read Full Story

02:50 PM (IST) Oct 06

'സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്‍റെ വിഷം'; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തെ അപലപിച്ച് പിണറായി വിജയന്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Read Full Story

02:39 PM (IST) Oct 06

യുവതിയുടെ മുഖത്തടിക്കുമെന്ന് ഓട്ടോ ഡ്രൈവറുടെ ഭീഷണി, രാത്രി പാതി വഴിയിൽ ഇറക്കിവിടാൻ ശ്രമം; മലയാളി യുവതിക്കുനേരെ ബെംഗളൂരുവിൽ അതിക്രമം

ബെംഗളൂരുവിൽ മലയാളി യുവതിക്കുനേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. യൂബറിൽ ബുക്ക് ചെയ്ത ലോക്കേഷനിലേക്ക് പോകാൻ തയ്യാറാകാതെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിച്ച് യുവതിയോട് തട്ടിക്കയറുകയായിരുന്നു. 

Read Full Story

01:11 PM (IST) Oct 06

ഇതാണാ ഭാഗ്യവാൻ! 'അപ്രതീക്ഷിത ഭാഗ്യം, ആദ്യമായിട്ടാണ് ഓണം ബമ്പര്‍ എടുക്കുന്നത്' - ശരത് എസ് നായര്‍

അപ്രതീക്ഷിത ഭാഗ്യമെന്ന് ഇത്തവണത്തെ ഓണം ബമ്പ‍ര്‍ കോടിപതി ശരത് എസ് നായര്‍

Read Full Story

12:53 PM (IST) Oct 06

തിരുവോണം ബമ്പറിൽ ട്വിസ്റ്റ്, മഹാഭാഗ്യശാലി കൊച്ചിയിലല്ല! 25 കോടി അടിച്ചത് ശരത്തിന്, ടിക്കറ്റ് ഹാജരാക്കി

തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ് നായർക്കാണ് ബമ്പറടിച്ചത്. നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ ശരത് നെട്ടൂരിൽ നിന്നാണ് ‌ടിക്കറ്റ് എടുത്തത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്

Read Full Story

12:43 PM (IST) Oct 06

കുമ്പള സ്കൂളിൽ വീണ്ടും പലസ്തീൻ ഐക്യദാർഢ്യ മൈം അവതരിപ്പിച്ച് കുട്ടികൾ; സദസിൽ മുദ്രാവാക്യം വിളികളും, പുറത്ത് ബിജെപി പ്രതിഷേധം

പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം ആണ് കുട്ടികൾ അവതരിപ്പിച്ചത്. നേരത്തെ 10 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മൈം 5 മിനിറ്റിലേക്ക് ചുരുക്കിയായിരുന്നു അവതരണം. കുട്ടികൾ കഫിയ ധരിച്ചാണ് പരിപാടിക്ക് എത്തിയത്. 

Read Full Story

12:37 PM (IST) Oct 06

ജയിലിൽ ഗുണ്ടയുടെ പിറന്നാൾ ആഘോഷം, വീഡിയോ പങ്കുവെച്ച് അനുയായികൾ; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാരനായ ഗുണ്ടയുടെ പിറന്നാൾ ആഘോഷിച്ചു

Read Full Story

12:30 PM (IST) Oct 06

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ വെച്ചായിരുന്നു ആക്രമണം

Read Full Story

12:27 PM (IST) Oct 06

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീം കോടതി

മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോ‌ടതി വ്യക്തമാക്കി.

Read Full Story

12:00 PM (IST) Oct 06

‌യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം - സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി, അറസ്റ്റ് രേഖപ്പെടുത്തി

ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് അനിൽ കുമാർ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓഫീസ് മുറിയിൽ യുവ അഭിഭാഷകയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

Read Full Story

11:43 AM (IST) Oct 06

സ്വര്‍ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

സ്വർണ്ണപാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. 

Read Full Story

11:27 AM (IST) Oct 06

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്, വാർത്താ സമ്മേളനം വിളിച്ച് കമ്മീഷൻ; ഒരുക്കം തുടങ്ങി മുന്നണികൾ

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജെ ഡി യുവും പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ രണ്ട് ഘട്ടമായി നടത്തണമെന്നാണ് ബി ജെ പി ആവശ്യമുയർത്തിയത്

Read Full Story

11:27 AM (IST) Oct 06

'രാഹുൽ മാങ്കൂട്ടത്തിൽ രാത്രി തലയിൽ മുണ്ടിട്ട് വന്ന് ഉദ്ഘാടനം ചെയ്ത് പോയി'; പാലക്കാട് ഡിടിഒയെ തടഞ്ഞ് ഡിവൈഎഫ്ഐ, പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടുനിന്നുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല തൊഴിലാളി സംഘടനയും. പാലക്കാട് ഡിടിഒയെ തടഞ്ഞ് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതിഷേധിച്ചു

Read Full Story

10:54 AM (IST) Oct 06

സ്വര്‍ണപ്പാളി വിവാദം; ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ, റിപ്പോര്‍ട്ടിൽ ഗുരുതര കണ്ടെത്തൽ

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്‍റെ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളതെന്നാണ് വിവരം

Read Full Story

10:28 AM (IST) Oct 06

രാഹുലിൻ്റെ പൊതുപരിപാടി; കോൺഗ്രസിൽ പൊട്ടിത്തെറി, അറിയിക്കാതെ പരിപാടി നടത്തിയെന്ന് പാലക്കാട്ടെ നേതാവ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലിയാണ് കോൺഗ്രസിൽ പുതിയ പൊട്ടിത്തെറി. തങ്ങളെ അറിയിക്കാതെ പരിപാടി നടത്തിയെന്ന് കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ മൻസൂർ മണലാഞ്ചേരി പറഞ്ഞു.

Read Full Story

10:28 AM (IST) Oct 06

സഭയിൽ മുദ്രാവാക്യം വിളികളുമായി വീണ്ടും പ്രതിപക്ഷ പ്രതിഷേധം, രോഷാകുലനായി സ്പീക്കർ, മറുപടിയുമായി ദേവസ്വംമന്ത്രി

സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് എംബി രാജേഷ് വ്യക്തമാക്കി. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷത്തിന് ചർച്ചയെ ഭയമെന്നും മന്ത്രി വിമർശിച്ചു.

Read Full Story

10:16 AM (IST) Oct 06

തെരുവുനായ ശല്യത്തിനെതിരെ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക നടനെ നായ കടിച്ചു

തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക നടനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്

Read Full Story

10:07 AM (IST) Oct 06

'വില കുറഞ്ഞ രാഷ്ട്രീയ ആരോപണം, സാബുവിനെ വെല്ലുവിളിക്കുന്നു'; ആരോപണങ്ങൾക്ക് മറുപടിയുമായി ശ്രീനിജിൻ എംഎൽഎ

വില കുറഞ്ഞ രാഷ്ട്രീയ ആരോപണമെന്നാണ് ശ്രീനിജിന്റെ പ്രതികരണം. സാബുവിനെ വെല്ലുവിളിക്കുന്നുവെന്നും ശ്രീനിജൻ പറഞ്ഞു.

Read Full Story

09:55 AM (IST) Oct 06

സ്കൂളിലെ പലസ്ഥീൻ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവം; ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, 'കലോത്സവ മാനുവലിന് വിരുദ്ധമായി മൈം അവതരിപ്പിച്ചു'

കുമ്പള സ്കൂളിലെ പലസ്തീൻ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തിൽ ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലോത്സവ മാനുവലിന് വിരുദ്ധമായാണ് മൈം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. മൈം ഇന്ന് വീണ്ടും സ്കൂളിൽ അവതരിപ്പിക്കും

Read Full Story

09:52 AM (IST) Oct 06

മാസപ്പടിക്കേസ് - 'കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം വാങ്ങി, പണം നൽകിയതിന് രേഖകളുണ്ട്'; മാത്യു കുഴൽനാടൻ

കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം വാങ്ങിയെന്നും പണം നൽകിയതിന് രേഖകളുണ്ടെന്നും മാത്യു കുഴൽനാടൻ എംഎൽഎ

 

Read Full Story

09:16 AM (IST) Oct 06

കോഴിക്കോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; രണ്ടു പുരുഷന്മാരും സ്ത്രീയും കാറിൽ കയറ്റികൊണ്ടുപോയെന്ന് പരാതി

കോഴിക്കോട് കാരപ്പറമ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് സ്വദേശി ഷാദിലിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read Full Story

09:13 AM (IST) Oct 06

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം - സഭയിൽ ശരണം വിളിച്ച് പ്രതിപക്ഷം, നടുത്തളത്തിലിറങ്ങി പ്രതിഷേധം, സഭ നിർത്തിവെച്ചു

ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 

Read Full Story

09:09 AM (IST) Oct 06

ദുർ​ഗാപൂജയ്ക്കിടെ ഉറക്കെ പാട്ട് വെച്ചതിൽ സംഘർഷം രൂക്ഷം; ഇന്റർനെറ്റ് റദ്ദാക്കി, കട്ടക്കിൽ 36 മണിക്കൂർ കർഫ്യൂ

ദർ​ഗ ബസാർ മേഖലയിലാണ് സംഘർഷമുണ്ടായത്. ഘോഷയാത്രയ്ക്ക് നേരെയും കല്ലേറുണ്ടായി.

Read Full Story

08:58 AM (IST) Oct 06

'ഇന്ത്യയുടെ ചുവന്ന വരകൾ അമേരിക്ക മാനിക്കണം', വ്യാപാര കരാറിൽ നിലപാട് വ്യക്തമാക്കി ജയശങ്കർ; റഷ്യൻ എണ്ണയുടെ പേരിലെ നടപടിക്ക് രൂക്ഷ വിമർശനം

റഷ്യൻ എണ്ണയുടെ പേരിൽ യു എസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ 'നീതിരഹിതം' എന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. അമേരിക്കൻ നടപടി 'അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും' എന്നും അദ്ദേഹം വിമർശിച്ചു

Read Full Story

08:28 AM (IST) Oct 06

ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ; ട്രംപിൻ്റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ആക്രമണം, 24 പേർ കൊല്ലപ്പെട്ടു

ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്. ട്രംപിന്‍റെ മരുമകൻ ജെറാർഡ് കുഷ്നെറും ചർച്ചയിലുണ്ട്. ഒന്നാംഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപിന്‍റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 24 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 

08:27 AM (IST) Oct 06

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത

അമേരിക്കയിൽ കേന്ദ്ര സർക്കാർ ഷട്ട് ഡൗൺ തുടരുന്നു. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബില്ലിൽ ഇന്നും സെനറ്റിൽ വോട്ടെടുപ്പ് നടക്കും. എന്നാൽ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ അടച്ചു പൂട്ടൽ തുടരും. അമേരിക്കയിൽ തുടരുന്ന ഷട്ട് ഡൗൺ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഷട്ട്ഡൗൺ നീണ്ടാൽ അമേരിക്കയിലുണ്ടായേക്കാവുന്ന ആഘാതങ്ങൾ നിരവധിയാണ്. നിലവിൽ ജനങ്ങൾക്ക് പണിയില്ല, പണമില്ല, സേവനങ്ങളോ സഹായങ്ങളോയില്ലെന്ന് ഒറ്റ വാചകത്തിൽ പറഞ്ഞു നിർത്താവുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ സ്ഥിതി.

08:27 AM (IST) Oct 06

അതിദാരുണം: രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ 6 പേർ വെന്തു മരിച്ചു, 5 പേരുടെ നില ​ഗുരുതരം

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ 6 പേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ചവരിൽ 2 സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

08:26 AM (IST) Oct 06

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ നടപടി; പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാരെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി (ഒൻപത്) വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.


More Trending News