തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്
കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്. കണ്ണൂരിലെ വായനശാലയിൽ നടന്ന ബോധവത്കരണ നാടകാവതരണത്തിനിടെയാണ് സംഭവം. നാടക പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയായിരുന്നു ഇത്. വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. നാടകത്തിൽ തെരുവ് നായകൾ കൂട്ടത്തോടെ കുട്ടിയെ ആക്രമിക്കുന്ന രംഗം അഭിനയിക്കാൻ പശ്ചാത്തലത്തിൽ നായകൾ കുരയ്ക്കുന്ന ശബ്ദം ഇട്ടിരുന്നു. ഇത് കേട്ട് മറ്റൊരു നായ കയറിവന്ന് കടിക്കുകയായിരുന്നു. രാധാകൃഷ്ണനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കാൽമുട്ടിന് മുകളിലാണ് കടിയേറ്റത്..



