ദർ​ഗ ബസാർ മേഖലയിലാണ് സംഘർഷമുണ്ടായത്. ഘോഷയാത്രയ്ക്ക് നേരെയും കല്ലേറുണ്ടായി.

ദില്ലി: ഒഡീഷ കട്ടക്കിൽ ദുർ​ഗാപൂജയ്ക്കിടെ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷം രൂക്ഷം. കട്ടക്കിൽ ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്. കൂടാതെ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദർ​ഗ ബസാർ മേഖലയിലാണ് സംഘർഷമുണ്ടായത്. ഘോഷയാത്രയ്ക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷത്തിൽ ഡിസിപിക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ന​ഗരത്തിൽ വിഎച്ച്പി റാലി നടത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി. മേഖലയിൽ കടകൾ നശിപ്പിച്ചെന്നും തീയിട്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്‌. അക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും രം​ഗത്തെത്തി. ജനങ്ങൾ സംയമനം പാലിക്കാനും മന്ത്രിമാർ ആഹ്വാനം ചെയ്തു.

ഒഡീഷയിൽ ദുർ​ഗാപൂജയ്ക്കിടെ സംഘർഷം; 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ് | Odisha