ആറ്റിങ്ങലിൽ മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവനന്തപുരം: ആറ്റിങ്ങലിൽ മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ആറ്റിങ്ങൽ വീരളത്ത് സ്വദേശി വിനീഷ് ആണ് പൊലീസിന്‍റെ പിടിയിലായത്. ആറ്റിങ്ങൽ മൂന്നു മുക്കിൽ പ്രവർത്തിക്കുന്ന സിഎസ്ഐ സ്കൂളിൽ മോഷണം നടത്തിയ ശേഷം കള്ളൻ തൊണ്ടിമുതലുകളും സമീപത്ത് വച്ച് ഉറങ്ങിപ്പോവുകയായിരുന്നു. സ്കൂളിലെ ക്യാഷ് കൗണ്ടർ വാതിലിന്‍റെ പൂട്ട് അടിച്ചു തുറന്നതിനു ശേഷം ആണ് മോഷ്ടാവ് അകത്ത് കടന്നത്.
തുടർന്ന് അവിടെ സൂക്ഷിച്ചിരുന്ന പാലിയേറ്റീവ് കെയർ ഡോണേഷൻ ബോക്സുകൾ പൊളിച്ച് അതിൽ നിന്നും പണം കവർന്നെടുക്കുകയും, കമ്പ്യൂട്ടറിന്‍റെ യുപിഎസ് ഇളക്കിയെടുക്കുകയും ചെയ്തു. രാവിലെ ഏഴു മണിയോടെ സ്കൂളിലെത്തിയവരാണ് ഉറങ്ങുന്ന കള്ളനെ കണ്ടത്. പിന്നാലെ അധ്യാപകർ പൊലീസിൽ വിവരമറിയിച്ചു.



