Published : Feb 13, 2026, 08:03 AM ISTUpdated : Feb 13, 2026, 11:20 PM IST

Malayalam News Live: പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം - പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ

Summary

സർക്കാരിന് തലവേദനയായി മാറിയ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിൽ നിന്ന് തലയൂരാൻ നീക്കം. 17ന് നടക്കുന്ന യോഗം നിർണായകം. ഊരാളുങ്കൽ അടക്കം സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ആവശ്യപ്പെടും.

chellanam accident

11:20 PM (IST) Feb 13

പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം - പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ

ചെല്ലാനത്ത് പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.

Read Full Story

10:33 PM (IST) Feb 13

ആലിൻ ഷെറിൻ അവയവദാന ദൗത്യം - ആംബുലൻസ് തിരുവനന്തപുരത്തെത്തി, സംസ്ഥാനത്തിത് പുതു ചരിത്രം

ആലിൻ ഷെറിൻ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യുന്നത്.

Read Full Story

09:00 PM (IST) Feb 13

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം - സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ

സർക്കാരിനെ വിമർശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതിയാണെന്ന് പ്രേംകുമാർ. ആശാ സമരത്തെ അനുകൂലിച്ചതിൻ്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

08:46 PM (IST) Feb 13

അനധികൃത സ്വത്ത് സമ്പാദനം; നിലമ്പൂര്‍ ആര്‍ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്

നിലമ്പൂര്‍ ജോയന്റ് ആര്‍ ടി ഒ ഓഫീസിലും ജോ.ആര്‍ ടി ഒ ദിലീപിൻ്റെ വീടുകളിലും വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള പരാതികൾ ആധാരമാക്കിയായിരുന്നു പരിശോധന.

Read Full Story

08:01 PM (IST) Feb 13

യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ

യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച വരുത്തിയതിന് എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. എയർവർത്തിനസ് പെർമിറ്റ് ഇല്ലാതെ എട്ടു തവണ യാത്രാവിമാനം ഉപയോഗിച്ചതിനാണ് നടപടി.

Read Full Story

07:40 PM (IST) Feb 13

അവയവങ്ങളുമായി യാത്ര; ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം

അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പർ ആംബുലൻസിന് ജനങ്ങൾ ‌വഴിയൊരുക്കി സഹകരിക്കാനാണ് പൊലീസ് സംഘത്തിന്റെ നിർദേശം. അവയവങ്ങളുമായുള്ള യാത്ര പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പൊലീസ് നീക്കം. 

Read Full Story

07:10 PM (IST) Feb 13

എപ്സ്റ്റീന്‍ ഫയല്‍ വിവാദം - കേന്ദ്രമന്ത്രി, മോദിയുടെ മധ്യസ്ഥനായെന്ന ആക്ഷേപം ഉയർത്തി കോണ്‍ഗ്രസ്, രാജിയിലുറച്ച് പ്രതിപക്ഷം

പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധിച്ച പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ചു. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ടതെന്ന് ഹര്‍ദീപ് പുരി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

Read Full Story

06:50 PM (IST) Feb 13

ശബരിമല സ്വർണ്ണക്കൊള്ള; പാളികളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം

ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസെസ്മെൻ്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ടായിരുന്നു. സാമ്പിൾ ശേഖരിക്കാനായി ഇളക്കിയെടുത്ത പാളികൾ തിരികെ ഘടിപ്പിച്ചു. മുൻപ് ഒരു തവണ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചിരുന്നെങ്കിലും വിഎസ്എസ്‍സിയുടെ റിപ്പോർട്ടിൽ വ്യക്തയില്ലായിരുന്നു.

Read Full Story

06:45 PM (IST) Feb 13

​ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്; ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക്

ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തും. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​

Read Full Story

06:44 PM (IST) Feb 13

സെക്യൂരിറ്റിയോട് ന്യൂറോ സർജനാണെന്ന് പറഞ്ഞ് നേരെ അകത്തേക്ക് പോയി, സംശയം തോന്നി ചോ​ദിച്ചപ്പോൾ മുങ്ങി; ആശുപത്രിയിൽ ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

ഇന്ന് രാവിലെയാണ് സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടർ വേഷത്തിൽ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കയറിക്കൂടിയത്.

Read Full Story

06:36 PM (IST) Feb 13

വീട് കുത്തി തുറന്ന് വൻ കവർച്ച; മോഷണം പോയത് 27 പവനും പണവും, അന്വേഷണം ആരംഭിച്ച് പൊലീസ്

നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

Read Full Story

06:18 PM (IST) Feb 13

വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി, സാങ്കേതിക പ്രശ്നം മൂലമെന്ന് വിശദീകരിച്ച് സംഘാടകർ

വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് സംഭവം.

Read Full Story

06:14 PM (IST) Feb 13

പോക്സോ കേസ്; മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത് ഇന്നലെ, അറസ്റ്റ് രേഖപ്പെടുത്തി

പതിനാറുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ നിലമ്പൂര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.

Read Full Story

05:56 PM (IST) Feb 13

ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ചരിത്രം; സേവാ തീർത്ഥിലേക്ക് ഓഫീസ് മാറി, നാല് പ്രധാനഫയലുകളിൽ ഒപ്പുവെച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി സേവാ തീർത്ഥ് ഉദ്ഘാടനം ചെയ്ത ശേഷം പുതിയ ഓഫീസിലേക്ക് മാറി. കാർഷിക അടിസ്ഥാന സൗകര്യ നിധിയടക്കം വർധിപ്പിക്കുന്നതിനുള്ള ഫയലിൽ നരേന്ദ്ര മോദി ഒപ്പുവെച്ചു.

Read Full Story

05:37 PM (IST) Feb 13

വാഴൈതോട്ടം -ബൊക്കാപുരം ഭാ​ഗത്തെ സ്ഥിരം സാന്നിദ്ധ്യം, ഇന്നലെ മുതൽ അവശനിലയിൽ; 50 വയസുള്ള കൊമ്പൻ റിവാൾഡോ ചരിഞ്ഞു

വാഴൈതോട്ടം -ബൊക്കാപുരം ഭാഗങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന റിവൾഡോ മനുഷ്യരെ ആക്രമിച്ചിരുന്നില്ല. പല തവണ ഉൾവനത്തിലേക്ക് മാറ്റിയെങ്കിലും വാഴൈതോട്ടത്തിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.

Read Full Story

05:25 PM (IST) Feb 13

എസ്‍ഡി കോളേജിലെ ചോദ്യപേപ്പർ വിവാദം - വീഴ്ച സംഭവിച്ചിട്ടില്ല; തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണെന്ന് കോളേജ് പ്രിൻസിപ്പൽ

ആലപ്പുഴ എസ്‍ഡി കോളേജിലെ പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം അറിയിച്ചു.

 

Read Full Story

04:58 PM (IST) Feb 13

കുർബാന തടസപ്പെടുത്തിയാൽ സിവിൽ, കാനൻ നിയമങ്ങളിൽ നടപടിയെടുക്കും, ഏകീകൃത കുർബാനയല്ലെന്ന വാദം തെറ്റ്; താക്കീതുമായി ഫരീദാബാദ് അതിരൂപത

പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ സങ്കുചിത മനസ്ഥിതിയുള്ളവരാണെന്നും കുർബാന തടയുകയും വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്നും അതിരൂപത ചൂണ്ടിക്കാട്ടി.

 

Read Full Story

04:55 PM (IST) Feb 13

റോഡരികിലെ കാര്‍ ഇടിച്ചു തകര്‍ത്തു, വെളിച്ചെണ്ണ മില്ലിന് തീയിട്ടു; താമരശ്ശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

താമരശ്ശേരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. മോഷ്ടിച്ച പിക്കപ്പ് വാനുമായി എത്തിയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ത്ത ശേഷം അടുത്തുള്ള വെളിച്ചെണ്ണ മില്ലിന് തീയിട്ടു. വെളിമണ്ണ സ്വദേശി അബ്ദുല്‍ റാസിഖാണ് പരാക്രമം നടത്തിയത്.

Read Full Story

04:23 PM (IST) Feb 13

പാഠപുസ്തകവിവാദം; 'രമേശ് ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യം, ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം അവസാനിച്ചു'; മറുപടിയുമായി മുഖ്യമന്ത്രി

രമേശ് ചെന്നിത്തലയുടെ പരാമ‍ർശം വിദ്യാ‍ർത്ഥികളുടെ ഭാവിക്ക് നേരെയുള്ള വെല്ലുവിളിയെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് ചിലർക്കിപ്പോൾ കുറ്റമായി തോന്നുന്നുവെന്നും മന്ത്രി പരിഹസിച്ചു.

Read Full Story

04:09 PM (IST) Feb 13

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

17 കാരിയായ ശിവകാമിയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിനിയാണ് ശിവകാമി. അതേസമയം, ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.

Read Full Story

03:30 PM (IST) Feb 13

ശബരിമല സ്വര്‍ണക്കൊള്ള കേസ്; സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി എത്തിയ ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ചതെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ചോദിച്ചു. അടുത്ത കാലത്തുള്ള 5കേസിന്റെ നമ്പര്‍ പറയാമോയെന്നും എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെടുന്നതെന്നും കോടതി

Read Full Story

02:56 PM (IST) Feb 13

ഹൊസക്കോട്ട വാഹനാപകടം - ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും; അപകടത്തിൽപ്പെട്ടത് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ പോയ സംഘം

യെലഹങ്ക ആർവി കോളേജ് വിദ്യാർത്ഥികളും മലയാളികളുമായ അശ്വിൻ നായർ, ഏഥൻ ജോർജ്, കൂട്ടുകാരായ അർഹാൻ ഷെരീഫ്, അയാൻ അലി, ഭരത്, ഫർഹാൻ എന്നിവരാണ് മരിച്ച കാർ യാത്രക്കാർ.

Read Full Story

02:52 PM (IST) Feb 13

ആശ ആച്ചി ജോസഫ് വനിത കമ്മീഷനും പരാതി നൽകിയിരുന്നതായി പി സതീദേവി; 'പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല'

പ്രമുഖരായവർക്കെതിരെ പരാതി നൽകുമ്പോൾ പരാതിക്കാരെ നിശബ്‌ദരാക്കാൻ സമ്മർദ്ദങ്ങൾ ഉണ്ടാകാറുണ്ടെന്നും ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ധാരണയുടെ ഭാഗമാണെന്നും പി സതീദേവി. 

Read Full Story

02:49 PM (IST) Feb 13

മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ

മലപ്പുറം മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ 43 ഗ്രാം എംഡിഎംഎ പിടികൂടി

Read Full Story

02:30 PM (IST) Feb 13

ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിഎൻ വാസവൻ; 'എല്ലാം ദേവസ്വം ബോര്‍ഡ് പറയും, സര്‍ക്കാരിന് കണക്ക് പറയാൻ അധികാരമില്ല'

അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ. ദേവസം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് കണക്ക് പറയാൻ അധികാരമില്ലെന്നും വിഎൻ വാസവൻ.

Read Full Story

02:25 PM (IST) Feb 13

അര്‍ധരാത്രി പൊലീസ് ആ മുറി തുറന്നു; മരണം പുല്‍കേണ്ടിയിരുന്ന ജീവനെ ചേര്‍ത്തുപിടിച്ചു, വയനാട് പൊലീസിന് കൈയ്യടി

പൊലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായി

Read Full Story

01:51 PM (IST) Feb 13

ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച; ഡിഗ്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി, പരീക്ഷാഫലം തടഞ്ഞു, എസ്എഫ്ഐ പ്രതിഷേധം

ആലപ്പുഴ എസ്‍ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. നാലു വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞു

Read Full Story

12:55 PM (IST) Feb 13

ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയിൽ വെച്ച് കാട്ടുപന്നി ആക്രമിച്ചു; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥ(55)നാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയിൽ വെച്ചാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്.

Read Full Story

12:43 PM (IST) Feb 13

നോമ്പിന്‍റെ വരവും വേനൽ ചൂടും; പഴവിപണിയിൽ വിലക്കയറ്റം രൂക്ഷം, സാധാരണക്കാരന്‍റെ കീശ കീറുമോ?

റംസാൻ നോമ്പിന്‍റെ വരവും വേനൽ ചൂട് ഉയരുന്നതും പഴവിപണിയിലും വിലക്കയറ്റം രൂക്ഷമാകുന്നു

Read Full Story

12:43 PM (IST) Feb 13

നിയമസഭ തെരഞ്ഞെടുപ്പ്; ചടുല നീക്കവുമായി കോൺ​ഗ്രസ്, ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

Read Full Story

12:42 PM (IST) Feb 13

'ഭരിക്കാനാണ് മത്സരം, വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ, ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം' - രാജീവ് ചന്ദ്രശേഖർ

വരുന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഭരിക്കാൻ വേണ്ടിയാണ് തങ്ങൾ മത്സരിക്കുന്നത്. ഒന്നോ രണ്ടോ സീറ്റിനു വേണ്ടിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Read Full Story

12:37 PM (IST) Feb 13

'പിണറായിയുടെ തിരക്കഥയിൽ അജിത്കുമാറിന്‍റെ സംവിധാനം'; പൂരം അലോങ്കപ്പെട്ടതിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി കെ മുരളീധരൻ

തൃശൂർ പൂരം അലോങ്കലപ്പെട്ടതിൽ ഉദ്യോഗസ്ഥതല ഗൂഡാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തെ സംശയിച്ചുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെതിരെ കെ മുരളീധരൻ.അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും മുരളീധരൻ

Read Full Story

12:24 PM (IST) Feb 13

ആഗോള അയ്യപ്പ സംഗമം; കണക്കുകളിലെ ക്രമക്കേട് ഇടതുമുന്നണിക്ക് തിരിച്ചടി, മൗനം തുടർന്ന് ദേവസ്വം മന്ത്രി

ഹൈക്കോടതിയുടെ അന്വേഷണവും ദേവസ്വം മന്ത്രിയുടെ രാജിയുമായി പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതേ സമയം ഊരാളുങ്കലിന്‍റെ ഈവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തോട് അടക്കം തുക കുറയ്ക്കണമെന്ന് ആവശ്യപ്പെടാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കം.

Read Full Story

12:11 PM (IST) Feb 13

പ്രഭാവതിയമ്മ ഇംപാക്റ്റ്! നടപ്പാതയിലെ നീതിബോധത്തിന് ആദരവ്, സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

പ്രഭാവതിയമ്മ സ്കൂട്ടര്‍ തടഞ്ഞ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രേഖകളുമായി ഹാജരാകാന്‍ സ്കൂട്ടര്‍ ഉടമയോട് ആവശ്യപ്പെട്ടതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

Read Full Story

11:27 AM (IST) Feb 13

മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ച കേസ്; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫിലിപ്പ് മമ്പാട് പിടിയിൽ

2025 സെപ്റ്റംബറിൽ കാസർകോട് വെച്ച് ഉപദ്രവിച്ചുവെന്നാണ് പരാതി. എന്നാൽ ഇവിടെനിന്ന് അനുവാദം കൂടാതെ മറ്റിടങ്ങളലേക്ക് കൊണ്ട് പോയി എന്നാണ് പരാതിയിലുള്ളത്.

Read Full Story

11:26 AM (IST) Feb 13

പാലത്തിൽ കുന്ന് കൂടി കിടക്കുന്ന മണൽ ദുരിതവും ഭീഷണിയും, പാടുപെട്ട് ജനങ്ങൾ; പ്രതിഷേധം ശക്തം

വാടാനപ്പള്ളി ചേറ്റുവ പാലത്തിൽ കുന്ന് കൂടി കിടക്കുന്ന മണൽ ഇരുചക്ര വാഹന യാത്രക്കാർക്ക് ഉൾപ്പെടെ ഭീഷണിയാവുന്നു

Read Full Story

11:19 AM (IST) Feb 13

പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍

പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം

Read Full Story

11:11 AM (IST) Feb 13

യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കാർ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി

Read Full Story

10:53 AM (IST) Feb 13

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്

Read Full Story

10:43 AM (IST) Feb 13

'ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാൻ, മുഴുവൻ പറയേണ്ടി വന്നാൽ പറയും'; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്നുംഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും പറയേണ്ടി വന്നാൽ ഞാൻ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

Read Full Story

More Trending News