വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് സംഭവം.

കൊല്ലം: കൊല്ലത്ത് വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് സംഭവം. ഗവർണർ, രാഷ്ട്രപതി എന്നിവരുടെ ചടങ്ങുകൾ തുടങ്ങുന്നതിനു മുമ്പും അവസാനവും വന്ദേമാതരം പാടണമെന്ന് നിഷ്കർഷിച്ച് കഴിഞ്ഞ 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. കഴിഞ്ഞ 28 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്രസർക്കാർ ഉത്തരവിന് ശേഷമുള്ള ഗവർണറുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു കൊല്ലത്ത് നടന്നത്. എന്നാൽ, പതിവുപോലെ ദേശീയഗാനം മാത്രം പാടിയാണ് പരിപാടി ആരംഭിച്ചത്. സാങ്കേതിക പ്രശ്നം മൂലം വന്ദേമാതരം പാടാൻ ആകില്ലെന്ന് സംഘാടകർ തൊട്ടു മുമ്പ് ഗവർണറുടെ എ ഡി സിയെ അറിയിക്കുകയായിരുന്നു. മൂന്നു മന്ത്രിമാരും ചടങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച രാജ്ഭവനിൽ നടന്ന രണ്ട് ചടങ്ങുകളിലും വന്ദേമാതരം ആലപിച്ചാണ് പരിപാടി തുടങ്ങിയത്.