സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്.

11:39 PM (IST) Dec 13
ഒരു വിവാഹ ചടങ്ങിനിടെയാണ് പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിൽ പരിചയപ്പെടുന്നതും പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറുകയും ചെയ്തത്. സൗഹൃദം ഇതിനിടയിൽ വളർന്നു പ്രണയമായി മാറുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
10:27 PM (IST) Dec 13
54 വയസ്സായിരുന്നു. അന്വേഷണാത്മക പത്ര പ്രവർത്തനത്തിൽ ആയിരുന്നു മികവ്. സംസ്ഥാന സർക്കാരിന്റെ മാധ്യമ പുരസ്‌കാരം, പ്രസ് ക്ലാബ്ബ്, പ്രസ് അക്കാദമി അവാർഡുകൾ എന്നിവ ലഭിച്ചിട്ടുണ്ട്. എഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ ആണ് ഭാര്യ.
10:18 PM (IST) Dec 13
കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിട ഭാഗങ്ങളും തകർത്തു. ജനകീയ മുന്നണി സ്ഥാനാർത്ഥി ഇവിടെ മൂന്നാം വാർഡിൽ 9 വോട്ടിന് ജയിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ 30ലേറെ വോട്ട് പിടിച്ചിരുന്നു. ഇതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്.
09:08 PM (IST) Dec 13
നേരത്തെ, എംഎൽഎക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഡിവൈഎഫ്ഐയുടെയും, എൽഡിഎഫിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ കുഴലപ്പം വ്യാപകമായി വിതരണം ചെയ്തിരുന്നു. ഇതിനോടുളള പ്രതിഷേധത്തിൻ്റെ കൂടി ഭാഗമായിരുന്നു കുഴലപ്പം വിതരണം.
08:36 PM (IST) Dec 13
വടക്കൻ പറവൂർ നഗരസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ വാർഡായ കേസരി 21-ാം വാർഡിലാണ് കോൺഗ്രസ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണയും ഇവിടെ പരാജയമായിരുന്നു കോൺഗ്രസിന്‍റെ അവസ്ഥ. സീറ്റ് ബി ജെ പി നിലനിർത്തുകയായിരുന്നു
08:17 PM (IST) Dec 13
മലപ്പുറത്ത് മുസ്ലിം ലീഗിന്‍റെ കൂടി കരുത്തിൽ സമഗ്ര വിജയം നേടിയെങ്കിലും കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം കൊച്ചിയിലെ വിജയത്തിന് മധുരമേറെയുണ്ട്. ജില്ലയിലെ പ്രതാപം തിരിച്ചുപിടിക്കുന്ന വിജയമാണ് കൊച്ചി ജനത കോൺഗ്രസിന് കരുതിവച്ചിരുന്നത്…
07:21 PM (IST) Dec 13
കുറ്റകൃത്യത്തിന്‍റെ ലക്ഷ്യം ആദ്യ കുറ്റപത്രത്തിൽ തന്നെയുണ്ടെന്നും നടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും വിധിന്യായത്തിൽ പറയുന്നു. ആറുപ്രതികളും ഈയൊരൊറ്റ ലക്ഷ്യത്തോടെയാണ് കൃത്യത്തിൽ പങ്കെടുത്തത്.
06:49 PM (IST) Dec 13
കട്ടപ്പന നഗരസഭയിലെ 22-ാം വാർഡിൽ നിന്നും 59 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ജനവിധിക്ക് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി അഗസ്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. 1978 ൽ കട്ടപ്പന പഞ്ചായത്തംഗമായി. 91 ലും 96 ലും ഉുടമ്പൻചോലയിൽ നിന്നും എംഎൽഎ ആയി.
05:54 PM (IST) Dec 13
തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളിൽ അടിപതറി ട്വന്റി 20. മറ്റു പാർട്ടികൾ ട്വന്റി 20യെ തോൽപ്പിക്കാൻ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
05:46 PM (IST) Dec 13
ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്താണ്. എല്ലാ തെരഞ്ഞെടുപ്പുകളും സർക്കാരിന്റെ വിധിയെഴുത്താവുമെന്ന് പിണറായി വിജയൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സർക്കാരിനെതിരെയുള്ള അതിശക്തമായ വിധിയെഴുത്താണ് ഉണ്ടായത്.
05:40 PM (IST) Dec 13
കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് ആണ് മരിച്ചത്.
04:59 PM (IST) Dec 13
യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും.
04:29 PM (IST) Dec 13
നഗരസഭയിലെ 45 വർഷത്തെ എൽ ഡി എഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം
04:26 PM (IST) Dec 13
മുപ്പത്തിമൂന്നു ഡിവിഷനുകളില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് തൃശൂരില്‍ അധികാരത്തിലെത്തുന്നത്. കുര്യച്ചിറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിജയിച്ചു കയറിയത് യുഡിഎഫ് റിബല്‍ സ്ഥാനാർത്ഥിയാണ്.
04:09 PM (IST) Dec 13
ജനവിധിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുത്തേണ്ട നിലപാടുകൾ സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
03:16 PM (IST) Dec 13
തിരുവനന്തപുരം കോര്‍പ്പറേഷനിലെ എൽഡിഎഫിന്‍റെ കനത്ത തോൽവിയിൽ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു. കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്ന് വിമര്‍ശനം
03:16 PM (IST) Dec 13
പാലക്കാട് എംഎൽഎ ഓഫീസില്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളാണ് രാഹുലിനൊപ്പം എംഎൽഎ ഓഫീസിലുള്ളത്.
02:33 PM (IST) Dec 13
പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡിൽ എൽഡിഎഫിന് ടോസിലൂടെ വിജയം. ഇവിടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ് വിജയിയെ തെരഞ്ഞെടുത്തത്
02:07 PM (IST) Dec 13
യു ഡി എഫിന്‍റെ തരംഗമാണ് കേരളത്തിൽ ഉണ്ടായതെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമായത്. എൽഡിഎഫിന്‍റെ ഭരണപരാജയമാണ് തിരുവനന്തപുരത്ത് ബിജെപിയെ സഹായിച്ചതെന്നും സണ്ണി ജോസഫ്
01:47 PM (IST) Dec 13
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
01:33 PM (IST) Dec 13
ശബരിമല വിവാദം പ്രചാരണ വിഷയമായിരുന്ന പന്തളം നഗരസഭയിൽ ബിജെപിക്ക് ഭരണം നഷ്ടമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 സീറ്റുകൾ നേടി എൽഡിഎഫ് ഭരണം പിടിച്ചു. അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു.
01:29 PM (IST) Dec 13
യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
12:54 PM (IST) Dec 13
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എംഎം മണിയുടെ പ്രതികരണം.
12:51 PM (IST) Dec 13
തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാറിൽ കെ എസ് ശബരീനാഥൻ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ശബരീനാഥൻ. 74 വോട്ടിനാണ് ജയം.
12:42 PM (IST) Dec 13
എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു
12:21 PM (IST) Dec 13
പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ഭരണം പിടിച്ച് എൻഡിഎ. ചരിത്രത്തിൽ ആദ്യമായിട്ടാണ് തൃപ്പൂണിത്തുറ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം
12:19 PM (IST) Dec 13
കുന്നത്തൂർമേട് വാർഡിൽ കോൺഗ്രസിന് ജയം. കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് ജയം. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡാണ് കുന്നത്തൂർമേട്
12:09 PM (IST) Dec 13
ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു.
11:54 AM (IST) Dec 13
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നോതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
06:15 AM (IST) Dec 13
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്