ഒരു വിവാഹ ചടങ്ങിനിടെയാണ് പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിൽ പരിചയപ്പെടുന്നതും പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറുകയും ചെയ്തത്. സൗഹൃദം ഇതിനിടയിൽ വളർന്നു പ്രണയമായി മാറുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ദില്ലി: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മയുടെ ഒന്നരലക്ഷം രൂപ വരുന്ന സ്വർണ്ണമാണ് പത്താം ക്ലാസുകാരൻ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്. ഒരു വിവാഹ ചടങ്ങിനിടെ പരിചയപ്പെട്ട ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
ആറുമാസങ്ങൾക്ക് മുമ്പാണ് പത്താം ക്ലാസുകാരനും എട്ടാം ക്ലാസുകാരിയും തമ്മിൽ കണ്ടുമുട്ടുന്നത്. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറുകയും ചെയ്തത്. സൗഹൃദം ഇതിനിടയിൽ വളരുകയും പ്രണയമാവുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് പത്താം ക്ലാസുകാരൻ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം തനിക്ക് വേണമെന്ന് ആവശ്യപ്പെടുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് കൈക്കലാക്കുകയും ചെയ്തു.
സ്വർണ്ണം കാണാതായതോടെ പെൺകുട്ടിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലൂടെയാണ് സംഭവം പുറത്താകുന്നത്. സംശയം തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ കുട്ടിയെ ചോദ്യം ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ കുട്ടി തുറന്നു പറയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകി. ആൺകുട്ടിയുടെ പക്കൽ നിന്ന് വിറ്റതൊഴിച്ചുള്ള മറ്റ് സ്വർണാഭരണങ്ങൾ കണ്ടെത്തുകയും ചെയ്തു. നിലവിൽ രണ്ടുപേരും ഉപയോഗിച്ചിരുന്ന ഫോൺ അടക്കം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.



