തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാറിൽ കെ എസ് ശബരീനാഥൻ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ശബരീനാഥൻ. 74 വോട്ടിനാണ് ജയം.
തിരുവനന്തപുരം: യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ശബരീനാഥൻ. ബിജെപി ശക്തമായ എതിരാളിയായി ഉള്ള വാർഡാണ് കവടിയാർ. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. 74 വോട്ടിനാണ് ശബരീനാഥ് ജയിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ എൽഡിഎഫിന് വോട്ട് കുറച്ചുകൂടി ലഭിച്ചെങ്കിലും ശബരീനാഥ് വിജയിക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായ മധുസൂദനൻ രണ്ടാം സ്ഥാനത്തേക്ക് പോയി.
യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആയാണ് ശബരീനാഥൻ രംഗത്തെത്തിയത്. കോൺഗ്രസിന്റെ കഴിഞ്ഞ തവണത്തെ പത്ത് സീറ്റെന്ന ദയനീയ പ്രകടനത്തിൽ നിന്ന് ഉത്തവണ ഇരട്ടിയിലേക്ക് ലീഡ്നില ഉയർത്താൻ കഴിഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിമറിക്കുന്ന മുന്നേറ്റമാണിത്.


