കുന്നത്തൂർമേട് വാർഡിൽ കോൺ​ഗ്രസിന് ജയം. കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് ജയം. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡാണ് കുന്നത്തൂർമേട്

പാലക്കാട്: പാലക്കാട് ന​ഗരസഭയിലെ കുന്നത്തൂർമേട് വാർഡിൽ കോൺ​ഗ്രസിന് ജയം. കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് ജയം. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡാണ് കുന്നത്തൂർമേട്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് ചെയ്തത്. രാഹുലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും വോട്ട് ചെയ്യാനെത്തിയപ്പോൾ ബൊക്കെ നൽകിയാണ് പ്രവർത്തകര്‍ സ്വീകരിച്ചത്.

YouTube video player