ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും. ആലിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു.

10:10 PM (IST) Feb 15
കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകുന്നു. വിമാനം നാളെ രാവിലെ 9 മണിയിലേക്ക് പുനർക്രമീകരിച്ചതിനെ തുടർന്ന്, ഉടനടി പകരം സംവിധാനം ആവശ്യപ്പെട്ട് യാത്രക്കാർ ശക്തമായി പ്രതിഷേധിക്കുകയാണ്
09:53 PM (IST) Feb 15
വിദേശ കമ്പനികൾ കേരളത്തിലെ ആശുപത്രികൾ ഏറ്റെടുക്കുന്നത് ആശങ്കാജനകമാണെന്ന് ഡോ. ജോൺ പണിക്കർ. അമേരിക്കയിലെ ചികിത്സാ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമുള്ള കേരളത്തിലെ അവസ്ഥ ഇല്ലാതാകുമെന്നും ഇൻഷുറൻസ് കമ്പനികൾ ചികിത്സ തീരുമാനിക്കുമെന്നും മുന്നറിയിപ്പ്
08:58 PM (IST) Feb 15
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തനായ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രമം പരാജയപ്പെട്ടു
07:53 PM (IST) Feb 15
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് നാളെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും എഐ ഉച്ചകോടിക്ക് വേദിയാകുന്നത്
07:29 PM (IST) Feb 15
കേരളം വ്യവസായ സൗഹൃദമായി മാറിയെന്ന് മുഖ്യമന്ത്രി. ഗെയ്ൽ പോലുള്ള പദ്ധതികൾ പൂർത്തിയാക്കിയതും നിയമങ്ങൾ സുതാര്യമാക്കിയതും മാറ്റത്തിന് കാരണമായി. 2016 ൽ പ്രധാനമന്ത്രി ഗെയ്ൽ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടിയില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു
07:16 PM (IST) Feb 15
പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. വിനയ് പ്രകാശ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്.
07:09 PM (IST) Feb 15
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ, പിണറായി അടുത്ത തവണയും കേരള മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രഖ്യാപനം
06:42 PM (IST) Feb 15
ഊട്ടിയുടെ നഗര പ്രദേശങ്ങളും ബൊട്ടാണിക്കൽ ഗാർഡനും മാത്രം കണ്ടുപോകുന്ന സഞ്ചാരികൾക്ക് അവലാഞ്ചി അപരിചിതമായ ഇടമാണ്. ഇവിടുത്തെ പ്രധാന ആകർഷണം നീല നിറത്തിലുള്ള തടാകമാണ്, പിന്നെ ചുറ്റുമുള്ള പൈൻ മരങ്ങളും.
06:34 PM (IST) Feb 15
സുന്നി ഐക്യ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഐക്യം യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബവും മുസ്ലിം ലീഗും മുന്നിലുണ്ടാകുമെന്നും ഇത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി
05:08 PM (IST) Feb 15
അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമകൾ ആലിന് യാത്രാമൊഴി നൽകി കേരളം.
04:59 PM (IST) Feb 15
കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ സി വേണുഗോപാലുമായി സംസാരിച്ചെന്ന് നടൻ പ്രേംകുമാർ സ്ഥിരീകരിച്ചു. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തിയടക്കം ചർച്ചയായെന്നും നാളെ കൂടിക്കാഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി
03:57 PM (IST) Feb 15
ദില്ലിയിൽ കുർബാന തർക്കം. ഫരീദാബാദ് രൂപതക്ക് കീഴിലെ നിർമൽ ഹൃദയ പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിക്കാത്തതിനാൽ ഓൺലൈൻ കുർബാനയിലാണ് വിശ്വാസികൾ പങ്കെടുത്തത്.
03:52 PM (IST) Feb 15
ശബരിമല സ്ത്രീ പ്രവേശനത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാനങ്ങളുടെ കയ്യിൽ അമ്പലങ്ങൾ നൽകരുത് എന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
03:43 PM (IST) Feb 15
ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തോഷ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു.
03:16 PM (IST) Feb 15
കുടുംബ ജീവിതവും ഗൾഫ് ജീവിതവുമൊന്നും ഒരിയ്ക്കലും ഷൗബിയുടെ വരകൾക്ക് കുറുകെ നിന്നിട്ടില്ല. മനസ്സിലെ ചിന്തകൾ അനായാസം ക്യാൻവാസുകളിലേക്ക് പകർന്നുനൽകുകയായിരുന്നു ഷൗബി നൗഷാദ്. നന്നേ കുഞ്ഞായിരിക്കുമ്പോഴാണ് വരച്ചു തുടങ്ങിയത്.
02:59 PM (IST) Feb 15
പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കണ്ണൻ ഗോപിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട്. നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും കണ്ണൻ ഗോപിനാഥൻ
02:38 PM (IST) Feb 15
നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രജുവാണ് (47) മരിച്ചത്
01:54 PM (IST) Feb 15
അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
01:53 PM (IST) Feb 15
ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന് ഇനി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കാനാവില്ലെന്ന് വിഡി സതീശൻ
01:40 PM (IST) Feb 15
എസ്എഫ്ഐ പ്രവർത്തകർ മർദിച്ച പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും. റിപോർട്ട് ഉടൻ സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറും.
01:05 PM (IST) Feb 15
ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദിച്ച പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ സേനയിൽ അമര്‍ഷം പുകയുന്നു. സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കിയാണ് പൊലീസുകാരുടെ പ്രതിഷേധം
01:03 PM (IST) Feb 15
കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. പാലക്കാട് ഷാഫി പറമ്പിലിന്റെ നിലപാട് കൂടി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് കൊച്ചിയിൽ യോഗം ചേർന്നു.
12:52 PM (IST) Feb 15
ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട് അറിയിക്കുമെന്നും മന്ത്രി പി രാജീവ്. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ്
12:47 PM (IST) Feb 15
സ്വിമ്മിംഗ് പൂളിൽ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു. സംഭവം എറണാകുളത്ത്
12:41 PM (IST) Feb 15
പൂരം കലക്കലിൽ അന്നത്തെ തൃശ്ശൂര്‍ ജില്ലാ കളക്ടർ ആയിരുന്നു ഒന്നാം പ്രതിയെന്ന മുൻ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാദം തള്ളി മന്ത്രി കെ രാജൻ. . പൂരം കലക്കൽ സംബന്ധിച്ച് ഇല്ലാത്ത റിപ്പോർട്ടിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
12:33 PM (IST) Feb 15
ഇന്ന് വൈകീട്ട് 4 മണിയ്ക്ക് മണ്ണാർക്കാട് നടക്കുന്ന പരിപാടിയിലാണ് പികെ ശശി പങ്കെടുക്കില്ലെന്ന വിവരം പുറത്തുവരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് പികെ ശശിയുടെ പ്രതികരണം.
12:21 PM (IST) Feb 15
ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടിയ മൂന്ന് പേർ പിടിയിൽ. കൊട്ടാരക്കരയിലാണ് സംഭവം
12:15 PM (IST) Feb 15
കൂലിപ്പണിക്കിടെ മരത്തിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞ് കിടപ്പിലായ തൊഴിലാളി തുടർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്.ഇടുക്കി കട്ടപ്പനക്കടുത്ത് മേട്ടുക്കുഴി സ്വദേശി സുധാകരന്‍റെ കുടുംബത്തിനാണ് ദുരവസ്ഥ.
11:58 AM (IST) Feb 15
ആലപ്പുഴ പട്ടാമ്പിയില്‍ പത്താംക്ലാസുകാരന് മർദനം. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്
11:47 AM (IST) Feb 15
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ 10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ
11:26 AM (IST) Feb 15
നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. തുംകൂരു ഭാഗത്തേക്ക് പോകുകയായിരുന്നു ടാറ്റ ഇൻഡിക്ക കാറിൽ സഞ്ചരിച്ചിരുന്നവർ. നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്നാണ് കാർ, എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചത്.
11:05 AM (IST) Feb 15
12 ഏക്കർ പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തിരുന്നതെന്ന് സഹോദരൻ പറഞ്ഞു. ഏലിയാസ് 35 വർഷമായി പച്ചക്കറി കർഷകനാണ്. 12 ഏക്കറിലായിരുന്നു പാവൽ, വാഴ, പയർ, പടവലം, വെണ്ട തുടങ്ങിയവ കൃഷി ചെയ്തിരുന്നതെന്നും വർക്കി.
10:55 AM (IST) Feb 15
ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടിൽ എത്തണമെന്നും എ വിജയരാഘവൻ
10:26 AM (IST) Feb 15
സമസ്ത കൃത്യമായ മുന്നറിയിപ്പ് യുഡിഎഫിന് നൽകിയിരിക്കുകയാണ്. വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണത്. യുഡിഎഫ്- ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സമസ്ത നൽകിയതെന്നും എംവി ഗോവിന്ദൻ
10:24 AM (IST) Feb 15
ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ മദ്യപിച്ചെത്തിയ സംഘം ഗാനമേള ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. തിരുവനന്തപുരം വട്ടപ്പാറ നമ്പാടിൽ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭ
10:11 AM (IST) Feb 15
വാഹനാപകടത്തല്‍ പെട്ട് ചികിത്സയിലിരിക്കെ മരിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍റെ അച്ഛന്‍റെ വാക്കുകൾ കണ്ണു നനയിക്കുന്നത്
09:37 AM (IST) Feb 15
ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ഫെബ്രുവരി 17-ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്
09:18 AM (IST) Feb 15
നടൻ പ്രേം കുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുകയാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ അതൃപ്തനാണ് പ്രേംകുമാർ.
09:09 AM (IST) Feb 15
കണ്ണൂര്‍ ചെറുപുഴയില്‍ കർഷകൻ ആത്മഹത്യ ചെയ്തു. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്
08:39 AM (IST) Feb 15
മകളുടെ മരണത്തിലെ ദുരൂഹത പുറത്ത് വരണമെന്ന് മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്. ആരൊക്കയോ എന്തൊക്കയോ ഒളിക്കുന്നുണ്ടെന്നും താൻ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതിൽ മനം നൊന്താവാം മകളുടെ മരണമെന്നും അച്ഛൻ പറഞ്ഞു.