ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടിയ മൂന്ന് പേർ പിടിയിൽ. കൊട്ടാരക്കരയിലാണ് സംഭവം

കൊല്ലം: ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടിയ മൂന്ന് പേർ പിടിയിൽ. കൊട്ടാരക്കരയിലാണ് സംഭവം. തിരുവല്ല കടപ്ര സ്വദേശി രാജീവൻ എന്ന മഹേഷ് (39 ), ഗോപകുമാർ (50), കാർത്തിക് എന്ന ഗിരീഷ് കുമാർ (37), എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ലോൺ ക്ലോസ് ചെയ്ത് തുക വർദ്ധിപ്പിച്ച് നൽകാമെന്നു പരസ്യബോർഡുകൾ സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. ലോൺ ലഭ്യമാക്കാമെന്നും ഇടപാടുകാരുടെ ബാങ്കുകളിൽ നിലവിൽ ക്ലോസ് ചെയ്ത ലോണുകളുടെ തുക കൂട്ടി നൽകാമെന്നും മറ്റു ആനുകൂല്യങ്ങൾ ലഭ്യമാക്കാമെന്നുമായിരുന്നു സംഘം പരസ്യം ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

ഇത് വിശ്വസിച്ച പരാതിക്കാരനിൽ നിന്ന് കൊട്ടാരക്കരയിലെ “7 സ്റ്റാർ അസോസിയേറ്റ്” എന്ന സ്ഥാപനത്തിൽ വെച്ച് ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 52,000 രൂപ കൈപ്പറ്റി. ശേഷം പണം തിരികെ ലഭിക്കാതിരുന്നതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കന്‍ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. കൊട്ടാരക്കര ഇൻസ്പെക്ടർ ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കൂടുതൽ പേർ തട്ടിപ്പിനിര ആയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുകയാണ്.

YouTube video player